visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Politics

Home / News/ Politics
Election 2022
Election 2022Photo Credit : Siju Kuriyedam Sreekumar

യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ ബിജെപി മുന്നിൽ , പഞ്ചാബ് ഡൽഹി പോലെ കോൺഗ്രെസ്സ്സിൽ നിന്ന് എ എ പി പിടിക്കും

By - Siju Kuriyedam Sreekumar -- Thursday, March 10, 2022 , 10:54 AM

ന്യൂഡൽഹി ∙  അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യഫല സൂചനകൾ വന്നുതുടങ്ങി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണു വോട്ടെണ്ണൽ പുരോഗമിക്കുന്നത്.അഞ്ചു സംസ്ഥാനങ്ങളിലും വാശിയേറിയ പോരാട്ടം ആയിരുന്നു . ഉത്തർപ്രദേശിൽ 403 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങളിൽ 258 ലേറെ സീറ്റുകളിൽ ബിജെപി മുന്നിലാണ്. സമാജ്‌വാദി പാർട്ടി 123 ലേറെ സീറ്റിൽ ലീഡ് ചെയ്യുന്നു. 


എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് പഞ്ചാബിൽ  എഎപിയുടെ മുന്നേറ്റമാണു കാണുന്നത് . കടുത്ത മത്സരം നടന്ന പഞ്ചാബിൽ 117 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.  എഎപി 89 ലേറെ സീറ്റികളിൽ ലീഡ് ചെയ്യുമ്പോൾ, ഭരണകക്ഷിയായ കോൺഗ്രസ് 13 സീറ്റിലേക്ക് ഒതുങ്ങി. ശിരോമണി അകാലിദൾ 8 സീറ്റിലും ബിജെപി സഖ്യം 5 സീറ്റിലുമാണ് മുന്നിലുള്ളത്. പഞ്ചാബിൽ കേവല‌ ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. സിദ്ദുവും  , ചന്നിയും , അമരിന്ദറും  ഇപ്പോളും പുറകിലാണ്  , സിദ്ദു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നതാണ് ശ്രദ്ധേയം  . ‌ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാർട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം.

 
70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡില്‍ ബിജെപി ഏറെ മുന്നിലാണ്. 46ലേറെ സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുന്നു. 19 സീറ്റിലാണു കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ആദ്യഘട്ടത്തിലെ ശക്തമായ മത്സരത്തിനുശേഷമാണു കോൺഗ്രസ് പിന്നിലേക്കു പോയത്.

മണിപ്പുരിൽ 60 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. 24 സീറ്റുമായി ബിജെപി മുന്നിലാണ്. 11 സീറ്റുകളിലാണു കോൺഗ്രസ് മുന്നേറ്റം. എൻപിപി 10 സീറ്റിൽ ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 15 സീറ്റുകളിൽ മുന്നിലാണ്.

ഗോവയിൽ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മുഖ്യ മത്സരം. 19 സീറ്റുകളിൽ ലീഡെടുത്ത് ബിജെപിയാണു തൊട്ടുമുന്നിൽ. 12 സീറ്റുകളിലാണു കോൺഗ്രസ് മുന്നിലുള്ളത്. എംജെപി ആറിടത്ത് ലീഡ് ചെയ്യുന്നു.

Election Results 2022 BJP ahead in UP, Goa and Uttarakhand, Manipur; AAP leads in Punjab

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു



LEAVE A REPLY

Security code:

COMMENTS

Be the first to comment