visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Manipur Legislative Assembly building
Manipur Legislative Assembly buildingPhoto Credit : Siju Kuriyedam Sreekumar

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മണിപ്പൂരിലെ മുഴുവൻ എംൽഎമാരും ബിജെപിയിൽ ചേർന്നു; ഒമ്പത് ദിവസത്തിനിടെ ജെഡിയു മുക്തമായത് രണ്ട് സംസ്ഥാനങ്ങൾ . നിതീഷിനും ഉദ്ധവിന്റെ അതെ അവസ്ഥ

By - Siju Kuriyedam Sreekumar -- Saturday, September 03, 2022 , 02:58 PM
ഇംഫാൽ: മണിപ്പൂരിൽ ജെഡിയു അപ്പാടെ ബിജെപിയിൽ ലയിച്ചു. മണിപ്പൂർ നിയമസഭയിൽ ജനതാ ദൾ യുണൈറ്റഡിനുണ്ടായിരുന്ന അഞ്ച് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിന് ഇത് രണ്ടാം പ്രഹരമാണ്. ഓഗസ്റ്റ് 25ന് അരുണാചൽ പ്രദേശിലെ ഏക ജെഡിയു എംഎൽഎ ടെക്കി കസോ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. നിതീഷിനും ഉദ്ധവിന്റെ അതെ  അവസ്ഥ അകാൻ അതികം വേണ്ടി വരില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . പ്രധാനമന്ത്രി ആകാൻ കൊതിച്ചു കുപ്പായം ഇട്ടു നടക്കുന്ന നിതീഷിന് ഇനി പാർട്ടി തന്നെ ഇല്ലാതാകുമോ അതികം വൈകാതെ ? 

പട്നയിൽ നടക്കുന്ന ബിജെപി നിർണായക ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് തൊട്ടുമുമ്പാണ് മണിപ്പൂരിലെ ജെഡിയു ബിജെപിയിൽ ലയിച്ചത്.ബിജെപിയിൽ ചേർന്ന ജെഡിയു എംഎൽഎമാരിൽ ഖുമുഖം സിംഗ്, എൻഗുർസാംഗ്ലൂർ സനേറ്റ്, അച്ചാബ് ഉദ്ദീൻ, തങ്ജം അരുൺ കുമാർ, എൽഎം ഖൗട്ടെ എന്നിവരും ഉൾപ്പെടുന്നു. ജനതാദൾ യുണൈറ്റഡ് എംഎൽഎമാരുടെയും ബിജെപിയുടെയും ലയനത്തിന് മണിപ്പൂർ നിയമസഭാ സ്പീക്കറും അംഗീകാരം നൽകി. ഇവർക്ക് കൂറുമാറ്റ നിരോധനനിയമം ബാധകമാകില്ല.

2019 ലെ അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ യുണൈറ്റഡ് ഏഴ് സീറ്റുകൾ നേടിയിരുന്നു, എന്നാൽ അതിലെ ആറ് അംഗങ്ങൾ പിന്നീട് ബിജെപിയിൽ ചേർന്നു. ബാക്കിവന്ന ഏക എംഎൽഎയും ഓഗസ്റ്റ് 25ന് ബിജെപിയിൽ ചേർന്നു. മണിപ്പൂർ ജെഡിയു എംഎൽഎമാർ ബിജെപിയിൽ ലയിച്ചതിന് തൊട്ടുപിന്നാലെ, മണിപ്പൂരും അരുണാചലും പോലുള്ള സംസ്ഥാനങ്ങൾ ജെഡിയു മുക്തമായി മാറിയെന്ന് പറഞ്ഞ് എംപി സുശീൽ മോദി ബീഹാർ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്തെത്തി.
Manipur JDU merged with BJP
Manipur JDU merged with BJPPhoto Credit : Siju Kuriyedam Sreekumar


 Manipur JDU merged with BJP 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment