visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Crime
CrimePhoto Credit : Siju Kuriyedam Sreekumar

കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

By - Visum Expresso -- Tuesday, April 05, 2022 , 10:28 PM

കണ്ണൂർ : കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകൾക്കും ആഴത്തിലുള്ള പരിക്കേറ്റിട്ടുണ്ട്. പ്രശാന്ത് അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തെരയുകയാണെന്നും സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പോലീസ് അറിയിച്ചു. കുടുംബ പ്രശ്നത്തിലുണ്ടായ വ്യക്തി വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് കരുതുന്നു. പ്രശാന്തിൻ്റെ മൊഴി പ്രകാരം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് കണ്ണവം പോലീസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല. അക്രമത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

BJP worker hacked in Kannur

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment