visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Politics

Home / News/ Politics
CPM Published seminar poster which include k v thomas image with pinarayi vijayan and m k stalin 
CPM Published seminar poster which include k v thomas image with pinarayi vijayan and m k stalin 

പ്രഖ്യാപനത്തിന് പിന്നാലെ പോസ്റ്റർ പുറത്ത് വിട്ട് സിപിഎം; പിണറായിക്കും സ്റ്റാലിനുമൊപ്പം കെവി തോമസും

By - Siju Kuriyedam Sreekumar -- Thursday, April 07, 2022 , 03:12 PM


കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കുമെന്ന കെവി തോമസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പരിപാടിയുടെ പോസ്റ്റർ പുറത്ത് വിട്ട് സിപിഎം. പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമൊപ്പം കെവി തോമസിന്‍റെയും ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററാണ് പിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നിരവധി സിപിഎം നേതാക്കളും ഈ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

അര മണിക്കൂറാണ് അനുവദിച്ചിരിക്കുന്ന സമയം. പറയാനുള്ളത് തയാറാക്കിയിട്ടുണ്ട്. 2018 ഡിസംബറിനു ശേഷം രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. ഞാൻ പുറത്തു പോകുകയല്ല, ഞാൻ അകത്താണ്. എഐസിസി അംഗമാണ്. തന്നെ പുറത്താക്കാൻ കേന്ദ്ര നേതൃത്വത്തിനെ കഴിയൂവെന്നും കെവി തോമസ് പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി ഏറെ അടുപ്പമുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന സെമിനാറാണത് എന്ന് പറഞ്ഞുകൊണ്ടാണ് സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനം.

കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാർ ഏപ്രിൽ 9ന് ശനിയാഴ്ചയാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിനും കെവി തോമസും സംസാരിക്കും. നേരത്തെ ചടങ്ങിലേക്ക് ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും കെപിസിസിയും ഹൈക്കമാൻഡും വിലക്കിയതോടെ തരൂർ പിൻമാറുകയായിരുന്നു.

സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിലാണ് കെവി തോമസ് വ്യക്തമാക്കിയത്. മറ്റൊരു പാർട്ടിലിലേക്കുമില്ല. പാർട്ടിയെ വച്ച് പത്തുപൈസ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു കോൺഗ്രസ് സംസ്കാരമുള്ളയാളാണ് താനെന്നും സെമിനാറിൽ പങ്കെടുത്ത് പറയാനുള്ളത് പറയുമെന്നുമാണ് കെവി തോമസിന്‍റെ വാക്കുകൾ.
കെപിസിസിയുടെയും ഹൈക്കമാൻഡിന്‍റെയും വിലക്ക് ലംഘിച്ചാണ് കണ്ണൂരിലേക്ക് പോകുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കെവി തോമസിനെ കോൺഗ്രസ് പുറത്താക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കെവി തോമസിന്‍റെ രാഷ്ട്രീയ നീക്കങ്ങൾ വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


CPM Published seminar poster which include k v thomas image with pinarayi vijayan and m k stalin 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment