visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Politics

Home / News/ Politics
K V Thomas , Congress flag , Pinarayi vijayan
K V Thomas , Congress flag , Pinarayi vijayanPhoto Credit : Siju Kuriyedam Sreekumar

തൃക്കാക്കരയിലെ തൃപ്പടി ഇത്തവണ ചുമക്കുമോ ? കോൺഗ്രസിന്റെ കേരളത്തിലെ അവസാനത്തിന്റെ തുടക്കം ഇവിടെനിന്നാകുമോ ?

By - Siju Kuriyedam Sreekumar -- Sunday, April 17, 2022 , 03:24 PM

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലം നിലവിൽ വന്ന കാലം മുതൽ കോൺഗ്രസ് മാത്രം ജയിച്ചിട്ടുള്ള  മണ്ഡലമാണ് തൃക്കാക്കര . പക്ഷെ ഇത്തവണ കോൺഗ്രസിന് തൃക്കാക്കര തൃപ്പടി കടക്കുക എന്നത് കീറാമുട്ടിയാകും എന്നാണ് വിലയിരുത്തുന്നത് .പാർട്ടിയിലെ മുതിർന്ന നേതാവ് കെ വി തോമസ് പാർട്ടിയുമായി അത്ര അടുപ്പത്തിലല്ല എന്നതും ,ബിജെപി , ആം ആദ്മി പാർട്ടി , ട്വന്‍റി 20  തുടങ്ങിയ പാർട്ടികൾ തൃക്കാക്കരയിൽ തങ്ങളുടെ  സ്വാധീനം അറിയിച്ചതും ആണ് പ്രധാന കാരണമായി പറയുന്നത് . കൂടാതെ സീറ്റിനായി ഒന്നിലധികം ആളുകൾ കോൺഗ്രസിൽ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല . 

ഒരിക്കലും കൈവിടാത്ത തൃക്കാക്കര എക്കാലത്തും  കോൺഗ്രസിന്‍റെ ഉറച്ച സീറ്റെന്നാണ് അറിയപ്പെടുന്നത്. അത് കോൺഗ്രസ്സിന് പോകുക എന്ന് പറഞ്ഞാൽ മറ്റു സ്ഥലങ്ങളിലെ പോലെ കേരളത്തിലും  കോൺഗ്രസ്സ് ക്ഷയിച്ചു തുടങ്ങി എന്നാണ് കാണിക്കുന്നത് .  കോൺഗ്രസിൽ നിന്ന് ചോരുന്ന ഓരോ വോട്ടും കൂടെ നിർത്താൻ ഇടതുപക്ഷത്തിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് , കെ വി തോമസിന്റെ പിൻബലമാണ് അതിനു കാരണമായി പറയുന്നത് . കൂടാതെ ബിജെപിയും ആം ആദ്മി പാർട്ടിയും  ട്വന്‍റി 20യും പിടിക്കുന്ന ഓരോ വോട്ടും ഇടതുപക്ഷത്തിന്റെ വിജയത്തിന് ആക്കം കൂട്ടും  . അങ്ങിനെ നോക്കിയാൽ ഇടതു പക്ഷത്തിനാണ് അവിടെ വിജയസാധ്യത കാണുന്നത് . 

ആപ് ( AAP ) ആപ്പാകുമോ കോൺഗ്രസ്സിന് 
 
ഇത്തവണ ആം ആദ്മി പാർട്ടി  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്  തന്നെ ആണ് പാർട്ടി നേതൃത്വം പറയുന്നത് .ഡൽഹിയിലെയും പഞ്ചാബിലെയും വിജയത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് പാർട്ടിയെ വളർത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിൽ ഉണ്ട്.  കോൺഗ്രസ്സ് ക്ഷയിക്കുന്നിടത്തു കോൺഗ്രസിന്റെ വോട്ട് തങ്ങളുടെ പെട്ടിയിലാക്കി ന്യൂന പക്ഷങ്ങളെയും ന്യൂട്രലായി ഉള്ള വോട്ടര്മാരെയും തങ്ങളുടെ കൂടെ നിർത്തി  ഭരണപക്ഷത്തോ അല്ലെങ്കിൽ കുറഞ്ഞ പക്ഷം പ്രതിപക്ഷത്തു വരുകയോ ചെയുക എന്നതാണ് പാർട്ടിയുടെ ഇപ്പോഴത്തെ  നയം.   അതിനായി ഉള്ള  പ്രവർത്തനം ആം ആദ്മി പാർട്ടി  കോൺഗ്രസ് ശക്തി ക്ഷയിക്കുന്ന സംസ്ഥാനങ്ങളിൽ  ആരംഭിച്ചിട്ടുണ്ട്. ഈ അടുത്ത് പുതിയതായി തുറന്ന  സംസ്ഥാന കമ്മിറ്റി ഓഫീസ് കൊച്ചിയിൽ ആണ് എന്നതും  ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്.  തൃക്കാക്കര ഉൾപ്പെടുന്ന എറണാകുളം ലോക്സഭ  മണ്ഡലത്തിൽ 2014 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആം ആദ്മി സ്ഥാനാര്‍ഥി അനിത പ്രതാപിന് 55000 വോട്ടുകൾ ലഭിച്ചിരുന്നു എന്നതും ഇപ്പോൾ പാർട്ടി കൂടുതൽ ശക്തി പ്രാപിച്ചതും  ദേശിയ തലത്തിൽ പാർട്ടിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടവും തൃക്കാക്കരയിൽ വോട്ടു കൂടാൻ സാധ്യത കൂടുന്നു . ആം ആദ്മി പാർട്ടി പിടിക്കുന്ന ഓരോ വോട്ടും കോൺഗ്രസ്സിന് ദോഷമേ ചെയ്യു .

 ട്വന്‍റി 20  യുടെ ശക്തി

ക്രിക്കറ്റിൽ ചടുലമായ ബാറ്റിംഗ് ബൗളിംഗ് പ്രകടനത്തോടെ വേഗം വിജയത്തിൽ എത്തുന്ന കളിയാണ്  ട്വന്‍റി 20  . അതുപോലെ തന്നെ ആണ് ട്വന്‍റി 20 എന്ന പാർട്ടിയുടെ പ്രവർത്തനവും രീതിയും .  തൃക്കാക്കര  മണ്ഡലത്തിൽ ട്വന്‍റി 20  എന്ന രാഷ്ട്രീയ പാർട്ടി  അവരുടെ സാനിധ്യം തെളിച്ചതാണ് . മുൻ  നിയമസഭ തെരഞ്ഞെടുപ്പിൽ  ട്വന്‍റി 20 യുടെ സ്ഥാനാർഥി ആയിരുന്ന ഡോ. ടെറി തോമസിന് 13,773 വോട്ടുകൾ  തൃക്കാക്കരയിൽ  ലഭിച്ചിരുന്നു . പോൾ ചെയ്തതിന്‍റെ 10.25 ശതമാനം വരും ഇത്എ ന്നതും ശ്രദ്ദേയമാണ് . 

ബിജെപി യുടെ സാനിധ്യവും 

തൃക്കാക്കരയിൽ ബിജെപി യുടെ സാനിധ്യവും ശ്രദ്ധേയമാണ് അതിനാൽ കോൺഗ്രസിന് ഇതും ഒരു പ്രശ്‌നമാണ്  . മുൻ  നിയമസഭ തെരഞ്ഞെടുപ്പിൽ 11.32 ശതമാനം വോട്ട് ആണ് ബിജെപി തൃക്കാക്കരയിൽ  നേടിയതു എന്നത് ബിജെപിയുടെ മണ്ഡലത്തിലെ സാനിധ്യം തെളിക്കുന്നു  . 

വി 4 കൊച്ചി

ഈ പാർട്ടികൾക്കെല്ലാം പുറമെ ആണ് പുതിയതായി രൂപം കൊണ്ട  വി 4 കൊച്ചിയുടെ സാന്നിധ്യം തൃക്കാക്കരയിൽ ഉള്ളത് . വി 4 കൊച്ചിയും പിടിക്കുന്ന ഓരോ വോട്ടും  കോൺഗ്രസ് വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തും എന്ന് ഉറപ്പാണ് .

തൃക്കാക്കരയുടെ രാഷ്ട്രീയ ചരിത്രം 

കൊച്ചി നഗരസഭയിലെ 22 വാർഡുകളും എറണാകുളം ജില്ലാ ആസ്ഥാനവും  തൃക്കാക്കര മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. തൃക്കാക്കര നിയമസഭാ മണ്ഡലം രൂപംകൊണ്ട നാൾ മുതൽ പതിനായിരത്തിപരം  വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് നൽകുന്ന മണ്ഡലമാണ് .  പ്രത്യേക സാമ്പത്തിക മേഖല (SEZ) , ഇൻഫോപാർക്ക് എന്നിവ ഉൾപ്പെടുന്നതും ഈ നിയോജക മണ്ഡലത്തിലാണ് എന്നതും ശ്രദ്ധേയമാണ് .

അഴിമതി ആരോപണങ്ങളാണ് തൃക്കാക്കരയിൽ യുഡിഫ് ന്റെ  മറ്റൊരു ശത്രു . തൃക്കാക്കര നഗരസഭയിലെ അഴിമതി ആരോപണങ്ങളിൽ യുഡിഎഫിനുള്ളിൽ ഉയർന്ന തീയും പുകയും ഇതുവരെ കേട്ടിട്ടില്ല . അതിനിടയിലാണ്  നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് എന്നതും യുഡിഫ് നെ പ്രതികൂലമായി ബാധിക്കും .യുഡിഫ് ലെ  വിവിധ സ്റ്റാൻന്‍റിങ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടെ നഗരസഭയിലെ നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചത് ഈ അടുത്ത ദിവസങ്ങളിൽ  ചർച്ചയായിരുന്നു. ഇതിനെല്ലാം പുറമെ ആണ് കെ- റെയിൽ വിഷയവും ചർച്ചയാകുന്ന ജില്ലയിലെ മണ്ഡലമാണ് തൃക്കാക്കര എന്നത് . മണ്ഡലത്തിന്‍റെ കിഴക്കു ഭാഗത്തു  അറ്റം ചേർന്നാണ്   കെ റെയിൽ പാത പോകുന്നത്. കെ റെയിൽ പദ്ധതിക്കെതിരെ  യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന  പ്രതിഷേധം  തൃക്കാക്കരയിലെ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കും  എന്നത് ഒരു ഘടകം  ആണ്  

 കെവി തോമസ് തലവേദന ആകുമോ 

കെ വി താമസിന്റെ പാർട്ടി കോൺഗ്രസിലെ പ്രസംഗവും മറ്റും ചർച്ചയായി നിൽക്കുന്ന സമയമാണ് ഇപ്പോൾ . പാർട്ടിയുടെ  നിർദേശം ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പിണറായിയുമായി  വേദി പങ്കിട്ട കെവി തോമസ് ഇപ്പോൾ കോൺഗ്രസ്സിലാണോ പാർട്ടി കോൺഗ്രെസ്സിലാണോ എന്ന് ഉറപ്പാകാത്തതും ,  എറണാകുളം ലോക്സഭ മണ്ഡലത്തിലെ ഭാഗമാണ്  തൃക്കാക്കര എന്നതും, എറണാകുളത്തെ നിരവധി തവണ പ്രതിനിധീകരിച്ച തോമസിന് തൃക്കാക്കര യിൽ ഉള്ള സ്വാധീനം വളരെ അധികമാണ് എന്നതും കോൺഗ്രസിന് വലിയ തലവേദന ആണ് .  അതുകൊണ്ടാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ നടപടി ഉണ്ടാകും എന്ന് പറഞ്ഞിട്ടും കെ വി തോമസിന് എതിരെ കോൺഗ്രസ്സ് ഇതുവരെ ഒരു നടപടിയും എടുക്കാത്തത് . 

ഇടതിന്റെ വിജയ സാധ്യത 

മുകളിൽ പറഞ്ഞ എല്ലാം കൂടി വായിക്കുമ്പോൾ ഇടതിന് വിജയസാധ്യത ഏറുന്ന മണ്ഡലമാണ് തൃക്കാക്കര എന്ന് തന്നെ വേണം പറയാൻ . കൂടാതെ കെവി തോമസിന്‍റെ കരുത്തിൽ ന്യൂനപക്ഷ വോട്ടുകൾ തങ്ങളുടെ  പെട്ടിയിലാക്കാനായാൽ തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് ഇത്തവണ വിജയം ഉറപ്പാണ് . ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ ഉള്ള  ക്രൈസ്തവ വിഭാഗങ്ങൾ കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര . സഭാ നേതൃത്വമായും വൈദികരുമായും അടുത്ത ബന്ധമുള്ള നേതാവാണ് കെവി തോമസെന്നത്  സിപിഎം  നേതൃത്വത്തിന്  നല്ലപോലെ അറിയുന്ന  കാര്യമാണ്. അതിനാൽ അവരുടെ   വോട്ടുകൾ കൂടി തങ്ങൾക്കു നേടാൻ  കഴിയുന്ന തരത്തിലുള്ള  സ്ഥാനാർഥിയെ ആയിരിക്കും  സിപിഎം രംഗത്തിറക്കുക എന്നത് ഉറപ്പാണ് . ഇതിനെല്ലാം പുറമെ  ബിജെപി , ആം ആദ്മി പാർട്ടി , ട്വന്‍റി 20  , വി 4 കൊച്ചിതുടങ്ങിയ  പാർട്ടികൾ വോട്ട് പിടിക്കുകയും ചെയ്താൽ പിന്നെ  തൃക്കാക്കര യുഡിഎഫിന് കിട്ടാനുള്ള സാധ്യത ഇല്ല എന്ന് മാത്രം അല്ല എൽ ഡി എഫിന് ഉറപ്പാവുകയും  ചെയ്യും . 

Will Tthrikkakara assembly election Will  be the beginning of the end of the Congress in Kerala?
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

 



LEAVE A REPLY

Security code:

COMMENTS

Be the first to comment