visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Politics

Home / News/ Politics
Kodiyeri Balakrishnan ,  Pinarayi Vijayan
Kodiyeri Balakrishnan , Pinarayi VijayanPhoto Credit : Twitter

പാർട്ടി സെക്രെട്ടറിയും മുഖ്യമന്ത്രിയും ഇല്ലാതെ ഇനി രണ്ടാഴ്‌ച ,പിണറായിക്കു പിന്നാലെ കോടിയേരിയും

By - Siju Kuriyedam Sreekumar -- Thursday, April 21, 2022 , 10:48 AM

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി‍ ബാലകൃഷ്ണനും അമേരിക്കയിലേക്ക്. തുടര്‍ ചികിത്സയ്ക്കായാണ് യാത്ര. മുഖ്യമന്ത്രി അമേരിക്കയിലെത്തി 4 ദിവസങ്ങള്‍ കഴിയുമ്പോള്‍ കോടിയേരിയും അമേരിക്കയിലെത്തും. ശനിയാഴ്ചയാണ് പിണറായി അമേരിക്കയിലേക്ക് പോകുന്നത്. മെയ് 10ന് തിരിച്ചെത്തും.രണ്ടാഴ്ചത്തെ തുടര്‍ ചികിത്സയാണു കോടിയേരിക്കു നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വരുന്ന രണ്ടാഴ്ചക്കാലമെങ്കിലും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല. പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണു ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്കു പോകുന്നത്.  ദീര്‍ഘകാലത്തേക്ക് മാറിനില്‍ക്കുന്നില്ല എന്നത് കൊണ്ട് പാര്‍ട്ടി ചുമതല മറ്റാര്‍ക്കും കൈമാറേണ്ടതില്ല എന്നതാണ് നിലവിലെ തീരുമാനം.

കേന്ദ്രാനുമതി ലഭിച്ച് ശനിയാഴ്ച  മുഖ്യമന്ത്രി പിണറായി വിജയന്‍ മയോക്ലിനിക്കിലെ തുടര്‍ച്ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി അമേരിക്കയിലേക്കുപോകുന്നത് മെയ് പത്തോടെ തിരികെ എത്തും. അടുത്ത ആഴ്ചയാണ് കോടിയേരിയുടെ യാത്രയെന്നാണ് വിവരം.

പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2019ല്‍ കോടിയേരി അമേരിക്കയില്‍ ചികില്‍സ തേടിയിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം പരിശോധനയ്ക്കായി എത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരിശോധനയ്ക്കായി പോകുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

രോഗത്തെ തുടർന്ന് 2020 നവംബറിൽ കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി എടുത്തിരുന്നു. തുടർ ചികിൽസയ്ക്കായി അവധി എടുക്കുന്നു എന്നായിരുന്നു പാർട്ടി വിശദീകരണം. തുടർന്ന്, തലസ്ഥാനത്താണ് തുടർ ചികിൽസ നടത്തിയത്. എ.വിജരാഘവനാണ് സെക്രട്ടറിയുടെ ചുമതല നൽകിയത്. പിന്നീട് ആരോഗ്യം വീണ്ടെടുത്ത കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. എറണാകുളം സംസ്ഥാന സമ്മേളനം വീണ്ടും അദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്‍ യുഎസിലേക്ക് പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചുമതല ആര്‍ക്ക് കൈമാറുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുവരെ ചുമതല ആര്‍ക്കും കൈമാറുന്ന കാര്യത്തില്‍ തരുമാനമെടുത്തിട്ടില്ല. നേരത്തെ അദ്ദേഹം ചികിത്സക്കായി യുഎസിലേക്ക് തിരിച്ചപ്പോള്‍ പാര്‍ട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.

Kodiyeri Balakrishnan to leave for US for medical treatment After cm pinarayi vijayan

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment