visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
BJP Flag
BJP Flag

മുതലാളിത്തവും സോഷ്യലിസവും കമ്യൂണിസവും പാശ്ചാത്യ ‘ഇസ’ങ്ങൾ; രാജ്യത്തെ ഭാരതവൽക്കരിക്കേണ്ടതുണ്ട്; നേതാക്കളെ ആശയപരമായ ആയുധമണിയിച്ച് ബിജെപി

By - Siju Kuriyedam Sreekumar -- Tuesday, May 10, 2022 , 02:17 PM
തിരുവനന്തപുരം: രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രത്യശാസ്ത്രങ്ങളും നേതാക്കളെ പഠിപ്പിച്ച് ബിജെപി. എല്ലാ സംസ്ഥാനങ്ങളിലും മണ്ഡലം നേതാക്കൾക്കായി നടത്തുന്ന പഠനശിബിരത്തിലാണ് എതിരാളികളുടെ പ്രത്യയശാസ്ത്രവും പഠനവിഷയമാകുന്നത്. മറ്റ് പാർട്ടികളിൽ നിന്നും എങ്ങനെയാണ് ബിജെപി വ്യത്യസ്തമാകുന്നത് എന്ന് നേതാക്കൾക്ക് ഉൾക്കാഴ്ച്ച നൽകാനാണ് ശ്രമം. ഈ മാസം 15 വരെയാണ് എല്ലാ സംസ്ഥാനങ്ങളിലും മൂന്നു ദിവസത്തെ പഠന ശിബിരം നടക്കുന്നത്.

സിലബസ് രൂപരേഖ കേന്ദ്ര നേതൃത്വമാണ് നൽകിയത്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം കണക്കാക്കി മാറ്റം വരുത്തേണ്ട വിഷയങ്ങളുമുണ്ട്. കേരളത്തിലെ കാലിക രാഷ്ട്രീയവും ബിജെപിയുടെ ദൗത്യവും എന്ന വിഷയത്തിന്മേൽ നടക്കുന്ന ശിബിരത്തിൽ കോൺഗ്രസ് അപ്രസക്തമാകുമ്പോൾ ബിജെപിയുടെ സാധ്യതകളെന്തൊക്കെ എന്നതാണു പ്രധാനമായി പഠിപ്പിക്കുന്നത്. പാശ്ചാത്യ അനുകരണത്തിന്റെ പാതയിൽ നീങ്ങിയ രാജ്യത്തെ ഭാരതവൽക്കരിക്കേണ്ടതുണ്ടെന്നും മുതലാളിത്തവും സോഷ്യലിസവും കമ്യൂണിസവും പാശ്ചാത്യ ‘ഇസ’ങ്ങളാണെന്നും പഠനശിബിരത്തിൽ വ്യക്തമാക്കുന്നു.
2014 നു ശേഷമുള്ള രാഷ്ട്രീയമാറ്റം, ഭാരതീയ ജനതാപാർട്ടിയുടെ ഉത്തരവാദിത്തം, കാര്യക്ഷമമായ പ്രാദേശിക നേതൃത്വം ,വ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങളിലാണു ക്ലാസ്. മണ്ഡലം ഭാരവാഹികളാണ് ജില്ലാ പഠനശിബിരത്തിൽ പങ്കെടുക്കുന്നത്. 15 വിഷയങ്ങളിലാണ് 55 മണിക്കൂർ ക്ലാസ്. പഞ്ചായത്ത് ഭാരവാഹികൾക്കും 2 ദിവസത്തെ തുടർ ക്ലാസ് നടത്താനാണു പദ്ധതി.

Bharatiya Janata Party study class for leaders

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment