visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Punjab

Home / News/ Punjab
Navjot Singh Sidhu
Navjot Singh SidhuPhoto Credit : Siju Kuriyedam Sreekumar

അമ്മയെ വീട്ടില്‍നിന്ന് ഇറക്കിവിട്ട ക്രൂരന്‍ , പറയുന്നതും ചെയ്യുന്നതും എല്ലാം കള്ളം ; സിദ്ധുവിനെതിരേ ആരോപണവുമായി സഹോദരി .

By - Siju kuriyedam Sreekumar -- Friday, January 28, 2022 , 10:24 PM

ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരേ ആരോപണവുമായി സഹോദരി സുമന്‍ തുര്‍ രംഗത്ത്. പണത്തിന് വേണ്ടി പ്രായമേറിയ അമ്മയേയും തന്നേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ക്രൂരനായ മനുഷ്യനാണ് നവ്‌ജ്യോത് എന്ന് സുമന്‍ ആരോപിച്ചു. 

അമേരിക്കയില്‍ താമസിക്കുന്ന സുമന്‍ നിലവില്‍ ചണ്ഡീഗഢിലാണുള്ളത്. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിദ്ധുവിനെതിരേ അവര്‍ ആരോപണങ്ങളുന്നയിച്ചത്. പിതാവിന്റെ മരണത്തോടെ തന്നേയും മാതാവിനേയും സിദ്ധു വീട്ടില്‍ നിന്ന് പുറത്താക്കി. അച്ഛന്റെ പേരിലുള്ള വീടും പറമ്പും പെന്‍ഷനും തട്ടിയെടുക്കാനായിരുന്നു ഇത്. ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ച നാളുകളായിരുന്നു പിന്നീടുണ്ടായത്. തന്റെ മാതാവ് നാല് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 1989ല്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നാണ് മാതാവ് മരണപ്പെട്ടത്. ഇതൊന്നും വെറുതേ പറയുന്നതല്ലെന്നും എല്ലാത്തിനും തെളിവുകളുണ്ടെന്നും സുമന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മാതാവും പിതാവും വേര്‍പിരിഞ്ഞുവെന്നായിരുന്നു സിദ്ധു പറഞ്ഞത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും സുമന്‍ ആരോപിച്ചു. 

Navjot Sidhu is deserted his mother for money, he is  a cruel person  says his sister Suman
 



LEAVE A REPLY

Security code:

COMMENTS

Be the first to comment