visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Tamilnadu

Home / News/ Tamilnadu
Court Order

ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം; മറ്റ് മത വിശ്വാസികൾക്ക് ക്ഷേത്ര ദർശനം വിലക്കരുത്

By - Siju Kuriyedam Sreekumar -- Saturday, July 09, 2022 , 03:45 PM
ചെന്നൈ: ഇതരമത വിശ്വാസികളെ ക്ഷേത്ര ദർശനം നടത്തുന്നതിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇതരമതവിശ്വാസികളെ ക്ഷേത്ര ദർശനത്തിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കന്യാകുമാരി തിരുവട്ടാർ ആദികേശവ പെരുമാ‌ൾ ക്ഷേത്രത്തിലെ കുഭാംഭിഷേകവുമായി ബന്ധപ്പെട്ട ഹ‍ർജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

വർഷങ്ങൾക്ക് ശേഷം നടക്കുന്ന കുഭാംഭിഷേക ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇതര മതവിശ്വാസികളെ വിലക്കണം എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ജസ്റ്റിസ് പി.എൻ.പ്രകാശ്, ജസ്റ്റിസ് ഹേമലത എന്നിവരുൾപ്പെടുന്ന ബെഞ്ച് ഈ ഹർജി തള്ളി. യേശുദാസിന്‍റെ ഭക്തിഗാനങ്ങൾ ക്ഷേത്രങ്ങളിൽ വയ്ക്കുന്നില്ലേ എന്ന് കോടതി ചോദിച്ചു. വേളാങ്കണ്ണിയിലും നാഗൂർ ദർഗയിലും ഇതര മതസ്ഥർക്ക് പ്രവേശനം അനുവദിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.

കന്യാകുമാരിക്കടുത്തുള്ള ആദി കേശവ പെരുമാൾ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. 418 വർഷങ്ങൾക്ക് ശേഷമാണ് ഈ മാസം 6ന് ഇവിടെ മഹാ കുംഭാഭിഷേകം നടന്നത്. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കുള്ള റൂട്ടിൽ, ദേശീയപാതയിൽ മാർത്താണ്ഡത്ത് നിന്ന് കുലശേഖരം പോകുന്ന വഴിയിലാണ് ആദി കേശവ പെരുമാൾ ക്ഷേത്രം.

ഡൽഹി ആപ് സർക്കാരിന്റെ അഴിമതി   

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് മോശമായ അവസ്ഥയിൽ .കോടികളുടെ പണം പാഴാക്കിയ AAP സർക്കാർ ഇപ്പോൾ 9000 പുതിയ ഇലക്ട്രിക് ബസ് വാങ്ങുന്നു 



ഡല്‍ഹി സര്‍ക്കാര്‍  പണി കഴിപ്പിച്ച് ബില്ല് കൈ പറ്റിയ ഒരു  ആശുപത്രി , തരിപോലും കാണുന്നില്ല ആശുപത്രിയുടെ  



Important observation of the High Court; Believers of other religions should not be banned from visiting the temple

 



LEAVE A REPLY

Security code:

COMMENTS

Be the first to comment