visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
Volodymyr Zelensky video saying  He still in Kyiv
Volodymyr Zelensky video saying He still in KyivPhoto Credit : Volodymyr Zelensky's Instagram

താൻ ഒളിവിലല്ല എന്നും ആരെയും ഭയവുമില്ല അതിനാൽ താമസസ്ഥലം ഉൾപ്പെടെ പങ്കുവെക്കുന്നു എന്ന് സെലെൻസ്കി , വിഡിയോ കാണാം

By - Visum Expresso -- Tuesday, March 08, 2022 , 06:44 PM

കീവ്∙റഷ്യ യുക്രൈൻ യുദ്ധം പതിമൂന്നാം ദിവസം പിന്നിടുമ്പോൾ    വിഡിയോ സന്ദേശവുമായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം രൂക്ഷമാകുന്നതിനിടെ റഷ്യ പലതരത്തിലുള്ള ആയുധങ്ങൾ പ്രയോഗിക്കുമ്പോളും പതറാതെ യുദ്ധമുഖത്തു തന്നെ നിലകൊണ്ടു തന്റെ രാജ്യത്തെ ജനങൾക്ക് ധൈര്യം പകരുകയാണ് ഈ ധീര നായകൻ . തലസ്ഥാനമായ കീവിൽ തന്നെയുണ്ടെന്നും ഭയമില്ലെന്നും സെലെൻസ്കി പറഞ്ഞു. കീവ് ഉൾപ്പെടെ പിടിച്ചെടുക്കാൻ കടുത്ത പോരാട്ടമാണ് റഷ്യൻ സൈന്യം നടത്തുന്നത്. ഇതിനിടെയാണ് തന്റെ താമസസ്ഥലം ഉൾപ്പെടെ പ്രസിഡന്റ് വെളിപ്പെടുത്തിയത്. 

ഇതിനുമുൻപ് ഉണ്ടായ പല അധിനിവേശങ്ങളിലും  അവിടെ ഉള്ള പ്രസിഡന്റ് അല്ലെങ്കിൽ പ്രധാനമന്ത്രി ഓടി ഒളിക്കുന്നതോ അല്ലെങ്കിൽ ബങ്കറിലേക്കു മാറുന്നതോ ആണ് നാം കണ്ടത് . എന്തിനു കഴിഞ്ഞ രണ്ടു കൊല്ലമായി റഷ്യൻ പ്രസിഡണ്ട് പുട്ടിൻ വരെ ബങ്കറിലാണ് താമസം എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട് കൂടാതെ അതികം ആരുമായി സമ്പർക്കവും ഇല്ല പുട്ടിൻ എന്നും . എന്നാൽ ഇവരിൽ നിന്നെല്ലാം  വ്യത്യസ്തനായി തന്നെ വിശ്വസിച്ചു ജയിപ്പിച്ച ജനങ്ങൾക്കായി മുൻനിരയിൽ നിന്ന് പോരാടുന്ന യുക്രൈൻ  പ്രസിഡണ്ട് സെലെൻസ്കി ജനങൾക്ക് കുറച്ചൊന്നും അല്ല ധൈര്യം പകരുന്നത് . 

‘കീവിലെ ബങ്കോവ സ്ട്രീറ്റിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ ഒളിവിലലല്ല. ആരെയും ഭയക്കുന്നുമില്ല. ദേശസ്നേഹത്തിലുള്ള ഈ യുദ്ധം ജയിക്കുന്നതിനായി സാധ്യമാകുന്നതെല്ലാം ചെയ്യും’– ഇൻസ്റ്റഗ്രാമിലെ വിഡിയോ സന്ദേശത്തിൽ സെലെൻസ്കി പറഞ്ഞു.
 
യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചതിനു ശേഷം കുറഞ്ഞതു മൂന്നു കൊലപാതക ശ്രമങ്ങളെയെങ്കിലും സെലെൻസ്‌കി അതിജീവിച്ചതായാണു റിപ്പോർട്ടുകൾ. യുക്രെയ്ൻ ഉദ്യോഗസ്ഥർക്കു കൃത്യമായ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണു വധശ്രമങ്ങൾ പരാജയപ്പെട്ടത്. വാഗ്നർ സംഘവും ചേചൻ വിമതരുമാണ് പ്രസിഡന്റിനെ വധിക്കാൻ സംഘങ്ങളെ അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു . 


Ukraine President Volodymyr Zelensky Says "Not Hiding, Not Afraid", Shares Location

 



LEAVE A REPLY

Security code:

COMMENTS

Be the first to comment