visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
v muralidharan
v muralidharanPhoto Credit : Twitter

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ആരും യുക്രൈനിലില്ല എന്നും 20,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു ദൗത്യം അവസാനഘട്ടത്തില്‍ ആണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

By - Siju Kuriyedam Sreekumar -- Wednesday, March 09, 2022 , 05:40 PM

ന്യൂഡല്‍ഹി: യുക്രൈനിൽ റഷ്യ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധ സമാനമായ സാഹചര്യത്തിൽ നിന്ന് 20000ത്തിലധികം ആളുകളെ സുരക്ഷിതയമായി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ . സുമിയില്‍ കുടുങ്ങിയിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഏതാനം മണിക്കൂറുകള്‍ക്കകം തീവണ്ടിയില്‍ ലിവീവിലെത്തും. ഇതിനുശേഷം എല്ലാവരേയും എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുമിയില്‍ നിന്നുള്ളവര്‍കൂടി നാട്ടിലെത്തുന്നതോടെ ഓപ്പറേഷന്‍ ഗംഗ അവസാനിക്കും.

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന  ഇന്ത്യക്കാര്‍ ആരും യുക്രൈനിലില്ല എന്നും  ദൗത്യം അവസാനഘട്ടത്തില്‍ ആണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍  . യുദ്ധഭൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ കഷ്ടപ്പെട്ടുവെന്നത് വസ്തുതയാണ്. എന്നാല്‍ അവരുടെയെല്ലാം സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കിയത്. സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് സാധ്യമായി. ഇതാദ്യമായല്ല രാജ്യത്തിന്റെ നയതന്ത്ര ശേഷി പ്രകടമാകുന്നത്. മുമ്പ് ഇറാഖിലെ യുദ്ധഭൂമിയില്‍ നിന്ന് ഇതേ സാഹചര്യത്തില്‍ മലയാളികള്‍ അടക്കമുള്ള നഴ്‌സുമാരെ ഇന്ത്യയുടെ നയതന്ത്ര ശേഷിയിലൂടെ തിരികെയെത്തിക്കാന്‍ സാധിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

രക്ഷാദൗത്യത്തിനിടെ പലതരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും സുരക്ഷാദൗത്യം ഒരുതരത്തിലുള്ള മാറ്റങ്ങളുമില്ലാതെ കൃത്യമായി മുന്നേറി. യുദ്ധം ശക്തമായതോടെ യുക്രൈനില്‍ നിന്ന് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 20000ത്തില്‍ താഴെയായിരുന്നുവെങ്കിലും 20000ത്തിലധികം പേരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്ത ആരും ഇനി യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് വിവരം. വ്യവസായിക താത്പര്യങ്ങളും മറ്റുമുള്ള ഇന്ത്യക്കാര്‍ ഇനിയും യുക്രൈനിലുണ്ടാകാം. അവര്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിക്കാത്തതിനാല്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമാകില്ല.

അടുത്ത ഒന്ന്-രണ്ട് ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം അവസാനിക്കുമെന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങള്‍ അടുത്ത ഘട്ടത്തില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
 
India evacuated  more than 20000 people from ukraine 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment