visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
India Embassy in ukraine
India Embassy in ukrainePhoto Credit : India Embassy in ukraine Twitter

റഷ്യൻ ആക്രമണം ശക്തമായതോടെ യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റി

By - Siju Kuriyedam Sreekumar -- Sunday, March 13, 2022 , 08:26 PM

ന്യൂഡൽഹി ∙ റഷ്യ ആക്രമണം ശക്തമാക്കിയതോടെ യുക്രെയ്നിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്കു മാറ്റി. സുരക്ഷാ സാഹചര്യങ്ങൾ മോശമായതിനെ തുടർന്നു താൽക്കാലികമായാണു നടപടിയെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. തലസ്ഥാനമായ കീ‌വ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ റഷ്യൻ സേനയുടെ കനത്ത ആക്രമണം തുടരുകയാണ്.

യുക്രെയ്ന്റെ പടിഞ്ഞാറു ഭാഗങ്ങളിലും ആക്രമണം രൂക്ഷമായതിനാൽ, സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത്, യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം താൽക്കാലികമായി പോളണ്ടിലേക്കു മാറ്റുകയാണ്. സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ചു തീരുമാനം പുനഃപരിശോധിക്കും’– കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം ചേർന്നതിനു പിന്നാലെയാണ്‌ ഇന്ത്യൻ എംബസി മാറ്റാനുള്ള തീരുമാനമെടുത്ത‌ത്. വിദ്യാർഥികളുൾപ്പെടെ യുക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്ന ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

India Embassy in ukraine  shifted  To Poland 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment