visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
Ukraine President Volodymyr Zelensky , Russin  President Vladimir Putin
Ukraine President Volodymyr Zelensky , Russin President Vladimir PutinPhoto Credit : Twitter

പുട്ടിനു അടിതെറ്റി തുടങ്ങിയോ ? നാണക്കേട് മാറ്റാൻ യുക്രൈൻ പ്രെസിഡന്റുമായി ചർച്ചക്ക് തയ്യാറാകുമോ ?

By - Siju Kuriyedam Sreekumar -- Saturday, March 19, 2022 , 06:38 PM

കീവ് ∙ റഷ്യ യുക്രൈൻ യുദ്ധം തുടങ്ങി 24  ദിവസം ആയിട്ടും കാര്യമായ നേട്ടം കൈവരിക്കാൻ പറ്റാത്ത അവസ്ഥയിൽ കടുത്ത മാനസിക സമർദ്ദത്തിലാണ് പുട്ടിൻ എന്നാണ് അറിയാൻ കഴിഞ്ഞത് . സ്വന്തം രാജ്യത്തെ ജനങ്ങൾ തന്നെ പുട്ടിനു എതിരായതും പുട്ടിനെ കുറച്ചൊന്നും അല്ല ആശയകുഴപ്പത്തിലാക്കിയിരിക്കുന്നതു .  യുദ്ധം മൂലമുള്ള നഷ്ടങ്ങള്‍ നികത്താന്‍ റഷ്യയ്ക്കു തലമുറകള്‍ വേണ്ടിവരുമെന്നും സമഗ്രമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഇന്നലെ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി . ഭൂമിശാസ്ത്രപരമായ അഖണ്ഡതയും യുക്രെയ്‌ന് നീതിയും ഉറപ്പാക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. പുട്ടിൻ  ചര്‍ച്ചയ്ക്കു തയാറാകണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

പുട്ടിനെ ഭയപ്പെടുത്തുന്ന  കാര്യങ്ങൾ യുക്രൈനിന്റെ ചെറുത്തുനിൽപ്പും അവരെ നിസാരമായി കണ്ടു വേണ്ട രീതിയിൽ ഗൃഹപാഠം ചെയ്യാതെ അയച്ച 65 കിലോമീറ്റർ നീളത്തിൽ വിന്യസിപ്പിച്ച  9400  ടാങ്കുകളിൽ ബഹു ഭൂരിപക്ഷവും യുക്രൈൻ തകർത്തതും , പിന്നെ റഷ്യയുടെ ഹെലികോപ്റ്ററുകളും ഫൈറ്റർ ഫ്‌ലൈറ്റുകളും യുക്രൈൻ വെടിവെച്ചിട്ടതും ആണ് . ഇപ്പോൾ ഫൈറ്റർ ഫ്ലൈറ്റ് അയക്കാൻ പറ്റാത്ത അവസ്ഥ ആണ് റഷ്യക്ക് യുക്രൈൻ വെടിവച്ചിടും എന്നതിനാൽ വളരെ മുന്കരുതലോടെ മാത്രം ഇടക്ക് ചിലതു വിട്ടു ബോംബിങ് നടത്തുന്നു . മിസൈൽ ആക്രമണവും നടത്താൻ റഷ്യയുടെ കൈയിൽ അത്രയ്ക്ക് സ്റ്റോക്ക് ഇല്ലാ എന്നാണ്  അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ റിപോർട്ടുകൾ പറയുന്നത് .
 
റഷ്യയെ നേരിടാൻ കൂടുതൽ സൈനിക പിന്തുണ ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബുധനാഴ്ച യുഎസ് കോൺഗ്രസിനോട് അഭ്യർത്ഥന നടത്തിയിരുന്നു . മണിക്കൂറുകൾക്കകം പ്രസിഡന്റ് ജോ ബൈഡൻ 'യുദ്ധ കുറ്റവാളി' വ്‌ളാഡിമിർ പുടിനെതിരെ പോരാടുന്നതിന് 800 മില്യൺ ഡോളർ ആയുധം വാഗ്ദാനം ചെയ്തു. പുതിയ ബാച്ചിൽ 800 സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് സിസ്റ്റങ്ങൾ, 2,000 ജാവലിൻ റോക്കറ്റുകൾ ( ടാങ്കുകൾ തകർക്കാൻ ഉള്ളതാണ് ) , 100 'ടാക്ടിക്കൽ ' ഡ്രോണുകൾ, 20 ദശലക്ഷം റൗണ്ട് ചെറിയ ആയുധങ്ങൾ  , 25,000 സെറ്റ് ബോഡി കവചങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് ഈ സഹായം . ജർമ്മനി, ഫ്രാൻസ്, സ്പെയിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നൽകുന്ന ആയുധങ്ങളും  തുർക്കി വിതരണം ചെയ്ത  ഡ്രോണുകളും   വേറെയും ഉണ്ട് . ഇതു കൂടാതെ . യുക്രൈൻ സ്വയം വികസിപ്പിച്ച വിമാന വേദ തോക്കുകളുടെയും  മിസൈലുകളുടെയും ഉത്പാദനം കൂട്ടി . 

ജനവാസ മേഖലകളില്‍ ഷെല്ലിങ് നടത്തുക വഴി യുദ്ധക്കുറ്റകൃത്യമാണ് റഷ്യ നടത്തുന്നതെന്നും യുക്രെയ്ന്‍ ആരോപിച്ചു. 3.25 ദശലക്ഷം ആളുകള്‍ക്കാണ് യുക്രെയ്ന്‍ വിടേണ്ടിവന്നത്. റഷ്യന്‍ ബോംബിങ്ങില്‍ തകര്‍ന്ന തിയറ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചു. മരിയുപോളില്‍ തീരമേഖലയുടെ നിയന്ത്രണം താല്‍ക്കാലികമായി നഷ്ടപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഡോണ്‍ബാസ് ഭാഗികമായി റഷ്യ പിടിച്ചുവെന്നും അസോവ് കടലിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടസ്സപ്പെട്ടുവെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, മരിയുപോളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ കഴിയാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത് യുക്രെയ്ന്‍ ആണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയോട് പറഞ്ഞു. 

  കടുത്ത സാമ്പത്തിക ഉപരോധത്തിൽ റഷ്യയിലെ  ജനങ്ങൾ  പൊറുതി മുട്ടി തുടങ്ങിയതിനാൽ ജനവികാരം പുട്ടിനു എതിരായി തുടങ്ങി . ഇതിനു പുറമെ  യുക്രൈൻ പ്രസിഡണ്ട് റഷ്യയിലെ  ജനങ്ങളെ കൂടെ കൂടെ അഭിസംബോധന ചെയ്തു ഉള്ള സംഭാഷണങ്ങൾ റഷ്യയിൽ ഉള്ള യുക്രൈൻ വംശജർ വഴിയും യുക്രൈൻ ഉള്ള റഷ്യക്കാരുടെ ബന്ധുക്കൾ വഴിയും റഷ്യയിൽ സമൂഹ മാധ്യമങ്ങൾ  വഴി പ്രചരിപ്പിക്കുന്നതും ജനവികാരം പുട്ടിനെതിരാകാൻ കാരണമാകുന്നുണ്ട് . ഇതെല്ലാമാണ് പുട്ടിനെ മറച്ചു ചിന്തിപ്പിക്കുന്നത് എന്ന് റിപോർട്ടുകൾ പറയുന്നു . 

യുദ്ധം ജയിക്കുക എന്നത് റഷ്യക്ക് അത്രയ്ക്ക് എളുപ്പം ആകില്ല എന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിൽ ഒന്നുകിൽ രാസ ജൈവായുധങ്ങളോ  അല്ലെങ്കിൽ ന്യൂക്ലിയർ വെപ്പാണോ ഉപയോഗിക്കേണ്ടി വരും . പക്ഷെ അതിന്റെ അനന്തര ഫലമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഉള്ള പ്രത്യാക്രമണം  കടുപ്പമായിരിക്കും  എന്ന് പുട്ടിനു അറിയാവുന്നതു കൊണ്ട് അങ്ങനെ ഒരു കടും കൈ ചെയ്യാൻ പുട്ടിൻ മുതിരില്ല . പോരാത്തതിന്  റഷ്യയെ സഹായിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു  എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാള്‍ട്ടിക് രാജ്യങ്ങള്‍ 10 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയിട്ടും ഉണ്ട് . ഏതെല്ലാം കൂടി ആയപ്പോൾ  സന്ധി  സംഭാഷണത്തിന് പുട്ടിൻ തയ്യാറാകാൻ  ഉള്ള സാധ്യത കൂടുതലാണ് എന്ന്  റിപോർട്ടുകൾ പറയുന്നു .  


Ukraine President Volodymyr Zelensky Calls puttin For  Talks 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.   https://twitter.com/VisumExpresso  



LEAVE A REPLY

Security code:

COMMENTS

Be the first to comment