visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
Russian ship destroyed by ukraine
Russian ship destroyed by ukrainePhoto Credit : Screengrab from Video

​​​​​​​റഷ്യക്ക് കനത്ത തിരിച്ചടി ,റഷ്യൻ പട കപ്പൽ തകർത്ത് യുക്രെയ്ൻ (Video) , ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നു  UN റഷ്യൻ ഡപ്യൂട്ടി അംബാസഡർ ദിമിത്രി  

By - Siju Kuriyedam Sreekumar -- Friday, March 25, 2022 , 11:36 AM


റഷ്യ യുക്രൈൻ യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ റഷ്യയുടെ ഒരു കപ്പൽ ബോംബിട്ടു തകർത്തു യുക്രൈൻ . കനത്ത തിരിച്ചടിയാണ് യുക്രൈൻ നടത്തുന്നത് . ആൾബലം കൊണ്ടും , സാമ്പത്തിക സാങ്കേതിക മികവുകൊണ്ടും , യുദ്ധ ഉപകരണങ്ങളുടെ കാര്യത്തിലും യുക്രൈനെക്കാൾ പത്തു മടങ്ങ് വലുതായ റഷ്യക്ക് ഇതുവരെ പറയത്തക്ക നേട്ടം കൈവരിക്കാൻ ആയിട്ടില്ല എന്നത് റഷ്യയെ സംന്ധിച്ചു വളരെ ക്ഷീണം ഉണ്ടാക്കുന്ന കാര്യം ആണ് . രണ്ടു ദിവസം കൊണ്ട് യുക്രൈൻ പിടിച്ചു ഒരുമാസത്തിനുള്ളിൽ റഷ്യക്ക് അനുകൂല സർക്കാരിനെ യുക്രൈനിൽ നിയമിക്കാം എന്ന് കരുതി വന്ന റഷ്യക്കു  ജയിക്കാൻ   ആവുന്നില്ല എന്ന് മാത്രം അല്ല അനവധി നഷ്ട്ടങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു . 65 കിലോമീറ്റർ നീളത്തിൽ വിന്യസിപ്പിച്ചു 9400 ടാങ്കുമായി യുദ്ധത്തിന് വന്ന റഷ്യക്ക് ഒട്ടുമിക്ക ടാങ്കുകളും  നഷ്ട്ടപെട്ടു എന്ന് മാത്രം അല്ല 14000  ത്തോളം  പടയാളികളെയും നഷ്ട്ടപെട്ടു കൂടാതെ 5 ആർമി ജനറൽ മാരെയും , ഹെലികോപ്റ്ററുകളും , ഫൈറ്റർ ഫ്ലൈറ്റ് കളും നഷ്ട്ടപെട്ടു . 

ഈ സാഹചര്യത്തിൽ ഏതു വിധേനയും യുദ്ധം ജയിക്കുക എന്നത് റഷ്യ യുടെ ആവശ്യമായതിനാൽ എല്ലാ വിധ മാര്ഗങ്ങളും പരീക്ഷിക്കുന്ന റഷ്യ അവരുടെ മുൻ നിര ആയുധശേഖരങ്ങൾ വരെ പ്രയോഗിച്ചു തുടങ്ങി . ഇത്രയൊക്കെ ആയിട്ടും കീഴടങ്ങാത്ത യുക്രൈൻ  നെ സമ്മർദ്ദത്തിലാക്കി കീഴടക്കുക എന്ന തന്ത്രം പലവട്ടം പയറ്റി നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ ആണ് ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നു ഐക്യരാഷ്ട്രസംഘടനയിലെ റഷ്യൻ ഡപ്യൂട്ടി അംബാസഡർ ദിമിത്രി പോള്യാൻസ്കി വീണ്ടും പരസ്യമായി പ്രസ്താവന ഇറക്കിയിരിക്കുന്നത് . 

സൈന്യത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കാൻ റഷ്യ ഉപയോഗിച്ചിരുന്ന തുറമുഖമാണ് ബെർദ്യാൻസ്ക്. ഓർസ്ക് കപ്പൽ തുറമുഖത്തെത്തി നങ്കൂരമിടുന്ന ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച റഷ്യൻ ടിവി ചാനലുകൾ വലിയ നേട്ടമായി അവതരിപ്പിച്ചിരുന്നു. മരിയുപോളിനു സമീപം റഷ്യൻ നിയന്ത്രണത്തിലുള്ള ബെർദ്യാൻസ്ക് തുറമുഖത്ത് റഷ്യൻ കപ്പലുകൾ യുക്രെയ്ൻ സേന തകർത്ത് . യുക്രെയ്ൻ സൈന്യം പങ്കുവച്ച വിഡിയോയിൽ തുറമുഖത്ത് കിടക്കുന്ന റഷ്യൻ യുദ്ധക്കപ്പലായ ഓർസ്ക് കത്തിയമരുന്ന ദൃശ്യങ്ങൾ കാണാം. സമീപമുള്ള രണ്ടു കപ്പലുകൾക്കും കേടുപാടുണ്ട്. സ്ഫോടനത്തിൽ ഓർസ്ക് പൂർണമായും നശിച്ചു. തുറമുഖത്തെ മറ്റു കപ്പലുകളുടെ നാശനഷ്ടം എത്രയെന്നു വ്യക്തമല്ല.

നാറ്റോ കൂടുതൽ സൈനികസഹായം നൽകണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. പോരാടുന്നതു മുഴുവൻ യൂറോപ്പിനും വേണ്ടിയാണെന്നു പറഞ്ഞ സെലെൻസ്കി, യുക്രെയ്നിനു യൂറോപ്യൻ യൂണിയനിൽ പൂർണ അംഗത്വം നൽകണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു വിഡിയോയിൽ ജീവൻ നഷ്ടമാകും മുൻപ് റഷ്യക്കാരോടു യുക്രെയ്ൻ വിട്ടുപോകാൻ സെലെൻസ്കി ആഹ്വാനം ചെയ്തു.

യുദ്ധത്തോടനുബന്ധിച്ചു ഉണ്ടായ മറ്റു സംഭവവികാസങ്ങൾ 

റഷ്യന്‍ സേനയ്ക്കെതിരെ പോരാടുന്നതിന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് (3.3 കോടി ഡോളര്‍) സാമ്പത്തിക സഹായമായും യുക്രൈന് നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയിരിക്കുന്നത്.

യുക്രൈന് മെച്ചപ്പെട്ട പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

യുക്രൈനിലെ പട്ടണങ്ങളും നഗരങ്ങളും റഷ്യ തച്ചുതകര്‍ക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്നും അതിന് ഒപ്പം നില്‍ക്കില്ലെന്നും സഹായവാഗ്ദാനം അറിയിച്ചുകൊണ്ട്‌ ബോറിസ് ജോണ്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. യുക്രൈന് സൈനികവും സാമ്പത്തികവുമായ പിന്തുണ വര്‍ധിപ്പിക്കുന്നതിന് ബ്രിട്ടണ്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, യുക്രൈനില്‍ റഷ്യ രാസായുധങ്ങളും ആണവായുധങ്ങളും പ്രയോഗിച്ചാല്‍ തിരിച്ചടിക്കാന്‍ അടിയന്തിര പദ്ധതികളുമായി യു.എസ് തയ്യാറെടുക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. റഷ്യ രാസ, ജൈവ, ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ യുഎസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

റഷ്യ നാറ്റോ പ്രദേശങ്ങളില്‍ ആക്രമണം നടത്തിയാല്‍ 'ടൈഗര്‍ ടീം' എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘം യുക്രൈനിലേക്ക് ആയുധങ്ങളും സഹായവും എത്തിക്കുക അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 മരിയുപോളിൽ നിന്ന് റഷ്യൻസേന പിടിച്ചുകൊണ്ടുപോയത് 15,000 പേരെയാണെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഇവരെ റഷ്യയിൽ കോൺസെൻട്രേഷൻ ക്യാംപുകളിൽ പാർപ്പിച്ച് നിർബന്ധിത ജോലിക്കു നിയോഗിക്കുമെന്ന് ആശങ്കയുള്ളതായി യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡും പറഞ്ഞിരുന്നു.

റഷ്യൻ സെൻട്രൽ ബാങ്ക് ഡേറ്റ ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട ഹാക്കർ ഗ്രൂപ്പ് അനോണിമസ്, രഹസ്യരേഖകൾ ഉൾപ്പെടെ ബാങ്കിൽ നിന്നുള്ള 35,000 ഫയലുകൾ 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ചു.

 മോസ്കോയിലെ പ്ലാന്റിൽ കാറുൽപാദനം അവസാനിപ്പിക്കുമെന്നു ഫ്രഞ്ച് കമ്പനിയായ റെനോ അറിയിച്ചു. കഴിഞ്ഞ ദിവസം മോസ്കോ പ്ലാന്റിൽ ഉൽപാദനം തുടരുമെന്ന് കമ്പനി പ്രഖ്യാപിച്ചത് വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.

 കരിങ്കടലിലെ ദ്വീപിൽ കീഴടങ്ങാൻ ആവശ്യപ്പെട്ട റഷ്യൻ സൈന്യത്തോട് ‘പോയി തുലയാൻ’ മറുപടി പറഞ്ഞ് വൈറലായ സൈനികർ യുക്രെയ്നിൽ തിരികെയെത്തി. റഷ്യയുദ്ധത്തടവുകാരായി കൊണ്ടുപോയ ഇവരെ 10 റഷ്യൻ യുദ്ധത്തടവുകാർക്കു പകരമായാണ് കൈമാറിയത്.

Russian ship destroyed by ukraine 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment