visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Ukraine

Home / News/ Ukraine
Ukraine attack Russian Army Camp
Ukraine attack Russian Army CampPhoto Credit : Ukraine Defence Twitter

യുക്രെയ്‌ൻ റഷ്യയുടെ സൈനിക കേന്ദ്രത്തിലേക്ക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട് Video കാണാം

By - Siju Kuriyedam Sreekumar -- Wednesday, March 30, 2022 , 07:15 PM

കീവ്∙ റഷ്യയിലെ താത്ക്കാലിക സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്ൻ മിസൈൽ ആക്രമണം. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി നഗരമായ ബെൽഗോറോഡിലെ ക്രാസ്നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയാണ്  മിസൈൽ ആക്രമണം. യുക്രെയ്നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ നിന്ന് 40 മൈൽ അകലെയാണ് ഈ പ്രദേശം. യുക്രെയ്ൻ– റഷ്യ അതിർത്തിയിൽ നിന്ന് 12 മൈൽ മാത്രം അകലെയും. ആയുധ സംഭരണത്തിനായി താത്ക്കാലിമായി തീർത്ത റഷ്യൻ സൈനിക ക്യാംപിൽ യുക്രെയ്‍ൻ മിസൈൽ പതിച്ചതായി റഷ്യൻ  വാർത്താ ഏജൻസി ടാസ് ആണ് വാർത്ത നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. 


എന്നാൽ യുക്രെയ്‌ൻ പ്രതിരോധ സേന ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചു. റഷ്യയിലെ സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്‌ൻ നടത്തുന്ന ആദ്യത്തെ ആക്രമണമാണ് ഇത്. മിസൈൽ ആക്രമണം ബെൽഗ്രേഡ് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് സ്ഥിരീകരിച്ചു. ആളപായം ഇല്ലെന്നും അദ്ദേഹം അറിയിച്ചു. 4 റഷ്യൻ സൈനികർക്ക് പരുക്കേറ്റതായി ടാസ് റിപ്പോർട്ട് ചെയ്തു. ബെൽഗ്രേഡിലെ പ്രാദേശിക ഓൺലൈൻ മാധ്യമം മിസൈൽ ആക്രമണത്തിന്റെതെന്നു കരുതുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഈ പ്രദേശത്ത് യുക്രെയ്‍ൻ ഷെല്ലാക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായും ടാസ് റിപ്പോർട്ട് ചെയ്തു. 
 
Report saying  Ukrainian Missile Hits Military Camp Inside Russia


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment