visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Uttar Pradesh

Home / News/ Uttar Pradesh
Rohit Ranjan zee news , Rajyavardhan Singh Rathore , Rahul Gandhi
Rohit Ranjan zee news , Rajyavardhan Singh Rathore , Rahul GandhiPhoto Credit : Social Media

രാഹുലിന് എതിരെ വ്യാജവിഡിയോ ഉണ്ടാക്കിയതിന് സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു ,BJP മുൻ കേന്ദ്രമന്ത്രിക്കെതിരേയും കേസ്

By - Siju Kuriyedam Sreekumar -- Tuesday, July 05, 2022 , 01:30 PM
ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ  വയനാട്ടിലെ എം.പി. ഓഫീസ് തകർത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നും , തകർത്ത  എസ്എഫ്ഐക്കാരോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ പറഞ്ഞത് വളച്ചൊടിച്ച് നൂപുർ ശർമയെ അനുകൂലിച്ചതിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന രീതിയിൽ സീ ടിവി ചാനൽ വാർത്ത നൽകിയിരുന്നു. ഇവ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഉദയ്‌പുരിലെ തയ്യൽക്കാരൻ കനയ്യലാലിനെ കൊന്നവരെ രാഹുൽ കുട്ടികളെന്നു വിശേഷിപ്പിച്ചു എന്ന തരത്തിലായിരുന്നു ചാനൽ വാർത്ത നൽകിയത്. വയനാട് പ്രസ്താവനയുടെ ഒരുഭാഗംമാത്രം ചേർത്തായിരുന്നു വാർത്ത.  വിവാദമായതിനെത്തുടർന്ന് വാർത്ത പിൻവലിച്ച് ചാനൽ മാപ്പു പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി വയനാട്ടില്‍ നടത്തിയ പരാമര്‍ശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ ആണ്  സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിൽ ഛത്തീസ്ഗഡ് പോലീസാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രോഹിതിനെ കസ്റ്റഡിയിലെടുക്കാന്‍ ഛത്തിസ്ഗഡ് പൊലീസ് രോഹിതിന്റെ ഗാസിയാബാദിലെ വീട്ടിലെത്തിയതോടെയാണ് യുപി പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. യുപി പൊലീസിനെ അറിയിച്ചില്ലെന്ന് രോഹിത് നിലപാട് എടുത്തുവെങ്കിലും കോടതി ഉത്തരവുണ്ടെന്നു റായ്പുർ പൊലീസ് അറിയിക്കുകയായിരുന്നു.

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും എം.പി.യുമായ രാജ്യവർധൻ സിങ് റാഥോഡിനെതിരെയും  കേസ്. ഛത്തീസ്ഗഡിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീ ന്യൂസ് ചാനൽ പുറത്തുവിട്ട വ്യാജ വീഡിയോയാണ് റാഥോഡ് അടക്കമുള്ള ബി.ജെ.പി. നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് . ഇതേ കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിങ് രാത്തോഡിനെ കൂടാതെ , സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെയും  ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.

വ്യാജ വാർത്ത പ്രചരിപ്പിച്ച നേതാക്കൾക്കെതിരെ 24 മണിക്കൂറിനകം കർശന നടപടിയെടുത്തില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നറിയിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയ്ക്കു കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് കത്തയച്ചിരുന്നു. നടപടിയെടുക്കാൻ ബിജെപി തയാറാകാത്ത സാഹചര്യത്തിലാണു പൊലീസിനെ സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

 കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. രാജസ്ഥാൻ പൊലീസും രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

നേരത്തേയും രാഹുലിന്റെ വയനാടൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഹിന്ദി മേഖലയിൽ വലിയതോതിൽ വ്യാജപ്രചാരണം നടന്നിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പച്ചപ്പതാക വീശിയത് പാകിസ്താൻ പതാകയെന്ന തരത്തിലായിരുന്നു പ്രചാരണം.

 കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതിനുള്ള ഡി.എൻ.എ. പ്രൈം ടൈം ഷോയിലാണ് അവതാരകനായ രോഹിത് രഞ്ജൻ ഉദയ്‍പുർ കൊലയാളികളെ രാഹുൽ കുട്ടികളെന്നു വിളിച്ചത് ഞെട്ടിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. ഇതാണ് ബി.ജെ.പി. നേതാക്കളായ റാഥോഡും സുബ്രത് പഥക് എം.പി., കമലേഷ് സൈനി എം.എൽ.എ. എന്നിവരും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.  കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആദ്യം ഒഴിവാക്കിയെങ്കിലും റാത്തോഡ് വീണ്ടും പങ്കുവെച്ചു. ട്വിറ്ററും ഉള്ളടക്കം വ്യാജമെന്ന് മുദ്ര കുത്തിയിരുന്നു. ഒഴിവാക്കിയ പോസ്റ്റ് റാഥോഡ് വീണ്ടും അപ്‌ലോഡ് ചെയ്തത് രാഹുൽഗാന്ധിയെ അപഹാസ്യനാക്കാനുള്ള ബി.ജെ.പി.യുടെ മനഃപൂർവമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കെഴുതിയ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

ഛത്തിസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ രോഹിത് ഉച്ചത്തിൽ സംസാരിക്കുകയും വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെ ഛത്തിസ്ഗഡ് പൊലീസ് വീട്ടിലെത്തിയതിനു പിന്നാലെ രോഹിത് യുപി പൊലീസിന് എസ്ഒഎസ് സന്ദേശം അയയ്ക്കുകയായിരുന്നു. തന്നെ കസ്റ്റഡിയിൽ എടുക്കുന്ന വിവരം പ്രാദേശിക പൊലീസിനെ അറിയിച്ചില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. വാറന്റ് ഉണ്ടെങ്കിൽ മറ്റാരെയും അറിയിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് ഛത്തിസ്ഗഡ് പൊലീസ് സ്വീകരിച്ചത്. ഇതിനിടെ ഗാസിയാബാദ് പൊലീസ് എത്തി രോഹിതിനെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുകയായിരുന്നു. നിലവിൽ ഗാസിയാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണ് രോഹിത്. നോയിഡ സെക്ടർ 20 യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിന്റെ അടിസ്ഥാനത്തിൽ ആണ് രോഹിതിന്റെ അറസ്റ്റ് എന്ന് ഗാസിയാബാദ് പോലീസ് പറഞ്ഞു 

Case against zee news reporter Rohit Ranjan and BJP MP's including Rajyavardhan Singh Rathore for fake video on Rahul Gandhi



 



LEAVE A REPLY

Security code:

COMMENTS

Be the first to comment