visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

War

Home / News/ War
Vladimir Putin
Vladimir PutinPhoto Credit : From Social Media

ആണവയുദ്ധം പ്രയോഗിക്കുന്നതിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങൾക്കും ഒഴിപ്പിക്കലിനും പുട്ടിൻ ഉത്തരവിട്ടു

By - Siju Kuriyedam Sreekumar -- Sunday, March 20, 2022 , 05:19 PM


റഷ്യ യുക്രൈൻ ചർച്ചകൾ എങ്ങും എത്താത്തതും യുദ്ധത്തിൽ മേൽക്കോയ്മ ഉണ്ടാക്കാൻ പറ്റാത്തതും പുട്ടിനെ കുറച്ചൊന്നും അല്ല അസ്വസ്ഥനാക്കിയിരിക്കുന്നതു . യുദ്ധത്തിൽ വിജയം 2 ദിവസത്തിൽ ഉണ്ടാകും ഇന്ന് പറഞ്ഞു വലിയ പടയൊരുക്കവുമായി വന്ന പുട്ടിൻ  യുദ്ധം 25 ദിവസമായിട്ടും യുക്രൈന്റെ ത്രന്ത്രപ്രധാനമായ ഒരു സ്ഥലം പോലും പിടിച്ചെടുക്കാനായില്ല ഇന്ന് മാത്രം അല്ല റഷ്യയുടെ ടാങ്കുകളിൽ 90 % നശിക്കുകയും , ഹെലികോപ്റ്റ്ർ ,ഫൈറ്റർ ഫ്ലൈറ്റ് തുടങ്ങിയവ യുക്രൈൻ വെടിവെച്ചിട്ടതും അമേരിക്കയും യുറോപിയൻ യൂണിയൻ രാജ്യങ്ങളും ആയുധം നൽകി സഹായിക്കുന്നതും പുട്ടിനെ കുറച്ചൊന്നും അല്ല അസ്വസ്ഥനാക്കുന്നതു . പെട്ടന്ന് യുക്രൈൻ പിടിച്ചെടുക്കാം എന്ന്‌ പറഞ്ഞു ഉപദേശം കൊടുത്ത സൈനിക ഉദ്യോഗസ്ഥരെ എല്ലാം പുട്ടിൻ സ്ഥാന ഭ്രഷ്ടനാക്കി  പുതിയ ആളുകളെ നിയമിച്ചു എന്നാണ് റിപോർട്ടുകൾ പറയുന്നത് . 

അതിനിടയിൽ യുക്രൈന്റെ ഭൂഗര്‍ഭ ആയുധശേഖരം തകര്‍ക്കാന്‍ ഏറ്റവും പുതിയ കിന്‍സൊ ഹൈപ്പര്‍സോണിക് മിസൈല്‍ റഷ്യ പ്രയോഗിച്ചതായി അവരുടെ തന്നെ റിപ്പോർട്ട് ഉണ്ട്     . പടിഞ്ഞാറന്‍ യുക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ വെള്ളിയാഴ്ച തകര്‍ത്തത്. സ്‌ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നു. ലോകത്താദ്യമായാണ് യുദ്ധത്തില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. 

അതി മാരക പ്രഹരശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ഏതു  ഭൂഗർഭ അറയും തകർക്കാൻ പറ്റും എന്ന്‌ മാത്രമല്ല 2000 കിലോമീറ്റർ വരെ ഉള്ള ലക്ഷ്യ സ്ഥാനം തകർക്കാൻ ഉള്ള കഴിവ് ഈ മിസൈലിന് ഉണ്ട് . 

ഇതിനെല്ലാം പുറമെ യുക്രൈനിൽ ആണവയുദ്ധം പ്രയോഗിക്കുന്നതിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങൾക്കും ഒഴിപ്പിക്കലിനും പുട്ടിൻ ഉത്തരവിട്ടു  . മുൻ റഷ്യൻ പ്രസിഡന്റും റഷ്യൻ നാഷനൽ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുമായ ദിമിത്രി മെദ്‌വദേവ്, പുട്ടിന്റെ മനഃസാക്ഷി സൂക്ഷിപ്പു സംഘത്തിലെ ഏക വനിതയും ഉപരിസഭയായ ഫെഡറേഷൻ കൗൺസിൽ അധ്യക്ഷയുമായ വാലന്റിന മാത്‌വിയേങ്കോ, പാർലമെന്റ് അധോസഭയായ ഡ്യൂമയുടെ ചെയർമാൻ വ്യാചെസ്‌ലാവ് വൊളോഡിൻ എന്നീ മുതിർന്ന നേതാക്കൾക്കു ആണവ യുദ്ധത്തെ കുറിച്ച് പുട്ടിൻ സൂചന നൽകിയതായും രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ആണവ  ഒഴിപ്പിക്കൽ ഡ്രില്ലിനു സജ്ജമാകാൻ ഇവർക്കു പുട്ടിൻ മുന്നറിയിപ്പ് നൽകിയതായാണു റിപ്പോർട്ടുകൾ. യുക്രൈനിൽ റഷ്യ  ആണവയുദ്ധം പ്രയോഗിച്ചാൽ അതിന്റെ  വികിരണങ്ങളും മറ്റു പതിക്കാൻ സാധ്യത ഉള്ള റഷ്യൻ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കൽ തുടങ്ങി എന്നാണ് റിപ്പോർട്ട് . 

ആണവയുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതു പടിഞ്ഞാറൻ രാജ്യങ്ങളിലെ നേതാക്കളാണെന്നും അതു റഷ്യയുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നുമാണ് റഷ്യ യുക്രെയ്‌നിൽ അണ്വായുധം പ്രഖ്യാപിക്കുമെന്ന വാർത്തകളോട് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് നേരത്തെ പ്രതികരിച്ചത്. മൂന്നാം ലോകയുദ്ധമുണ്ടായാൽ അത് ആണവയുദ്ധമായിരിക്കുമെന്നും ലാവ്‌റോവ് പറഞ്ഞിരുന്നു. അണ്വായുധങ്ങൾ സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സേനാ കമാൻഡുകൾക്കു നിർദേശം നൽകിയെന്നു  റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

കൂടാതെ പുട്ടിൻ തന്റെ  കുടുംബത്തെ യുദ്ധം തുടങ്ങി ഏതാനും ദിവസം കഴിഞ്ഞപ്പോൾ  സൈബീരിയയിലേക്കു മാറ്റിയതായും റിപ്പോർട്ട് ഉണ്ട് . അവിടെ ഉള്ള പ്രത്യേകം  തയാറാക്കിയ അതിസുരക്ഷാ കവചങ്ങൾ ഉള്ള ഭൂഗർഭ അറയിലേക്കാണ് മാറ്റിയത് എന്നും പറയുന്നു . ആണവായുധത്തേ പോലും ചെറുക്കാൻ പറ്റുന്ന തരത്തിലാണ് ഈ ഭൂഗർഭ അറ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട് . 

എന്ത് വില കൊടുത്തും യുദ്ധം ജയിക്കുക എന്നത് ഇപ്പോൾ പുട്ടിൻറെ ആവശ്യമായി . തങ്ങളേക്കാൾ ശക്തിയിലും , വലുപ്പത്തിലും , സാമ്പത്തിക ആസ്തിയിലും വളരെ ചെറുതായ  ഒരു രാജ്യവുമായി ജയിക്കാൻ ആവാത്തത് റഷ്യയുടെ മുന്നോട്ടുള്ള കാര്യങ്ങൾക്കു കോട്ടം തട്ടും . അവരുടെ ആയുദ്ധങ്ങൾ അതിനു പ്രാപ്തമല്ല എന്ന് വന്നാൽ ലോക ആയുധ മാർക്കറ്റിൽ നിന്ന് റഷ്യ പുറത്താകും എന്ന പേടിയും പുട്ടിനു ഉണ്ട് 

എന്നാൽ അണ്വായുധങ്ങൾ പ്രയോഗിക്കുമെന്ന സൂചനകൾ റഷ്യയുടെ സമ്മർദതന്ത്രമായാണു പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. തീവ്രമാക്കി തണുപ്പിക്കുക (എസ്കലേറ്റ് ടു ഡി-എസ്കലേറ്റ്) എന്ന തന്ത്രമാവാം റഷ്യ പ്രയോഗിക്കുന്നതെന്നാണു വിലയിരുത്തൽ. സൈനിക നീക്കത്തിൽ പരാജയപ്പെടുമെന്ന ഘട്ടം വന്നാൽ ശത്രുവിനെ ഭയപ്പെടുത്തി യുദ്ധക്കളത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ആണവായുധ ഭീഷണി മുഴക്കുകയും അങ്ങനെ വലിയ യുദ്ധ സാഹചര്യം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിന്റെ കാതല്‍. ഏതു സമയത്തും പ്രയോഗിക്കാന്‍ പാകത്തില്‍ 897 ആണവ പോര്‍മുനകളാണ് മിസൈലുകളില്‍ ഘടിപ്പിച്ച് റഷ്യ തയാറാക്കിയിരിക്കുന്നത്.  സദാ വിക്ഷേപണ സന്നദ്ധമായി നിര്‍ത്തിയിരിക്കുന്ന 310 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഇതിൽപെടും. പതിനഞ്ചു മിനിട്ടില്‍ താഴെമതി ഇവ ലോഞ്ച് ചെയ്യാന്‍. 

ആണവ ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് ഉത്തരവിടുന്നത് ചെഗറ്റ് എന്ന ആണവ സ്യൂട്ടകേസ് വഴിയാണ്. അനുമതി സന്ദേശം സൈന്യാധിപൻ വഴി റഷ്യയുടെ സ്ട്രാറ്റജിക് ന്യൂക്ലിയർ ഫോഴ്സസ് ക്രേന്ദ്രത്തിലെക്കെത്തിയാലുടൻ വിക്ഷേപണം നടക്കും. യുക്രെയ്നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള ഉത്തരവാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നൽകിയിരിക്കുന്നതെന്നു യുക്രെയ്ൻ പ്രസിഡന്റ വൊളോഡിമിർ സെലെൻസ്കി പറഞ്ഞതിനു പിന്നാലെയാണു റഷ്യൻ പടനീക്കം ഉഗ്രരൂപം പ്രാപിച്ചതും ഹൈപ്പർസോണിക് മിസൈലുകൾ അടക്കമുള്ളവ പ്രയോഗിച്ചതും. റഷ്യ അണ്വായുധങ്ങൾ പ്രയോഗിച്ചേക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. 

റഷ്യ ആണവായുധം ഉപയോഗിച്ചാൽ അത് ലോക നാശത്തിനു തന്നെ വഴിവെക്കും എന്ന് തന്നെ ആണ് വിലയിരുത്തുന്നത് . കാരണം കിട്ടാൻ കാത്തു നിൽക്കുന്ന പാശ്ചാത്യൻ രാജ്യങ്ങൾക്കു അത് റഷ്യയെ തിരിച്ചടിക്കാനുള്ള സാഹചര്യം ഉണ്ടാകും . അത് ലോക രാജ്യങ്ങളുടെ നാശത്തിനു കാരണമാകും എന്ന് തന്നെ ആണ് വിലയിരുത്തുന്നത്  . 

Putin given order for nuclear evacuation drill

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment