visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Russian plane carrying parachutists crashes
Russian plane carrying parachutists crashes

റഷ്യയിൽ വിമാനം തകർന്നുവീണു: 16 മരണം; ആറ് പേർക്ക് പരുക്ക്

By - Siju Kuriyedam Sreekumar -- Sunday, October 10, 2021 , 11:48 PM

മോസ്കോ ∙ റഷ്യയിൽ വിമാനം തകർന്നുവീണ് 16 പേർ മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.23ന് ടാറ്റർസ്ഥാനിലെ മെൻസെലിൻസ്കി നഗരത്തിനു സമീപമായിരുന്നു അപകടം. രണ്ടു ക്രൂ അംഗങ്ങൾ ഉൾപ്പെടെ 22 യാത്രക്കാരുമായി പറന്ന എൽ–410 വിമാനമാണ് തകർന്നുവീണത്. ആറു പേരെ രക്ഷപ്പെടുത്തിയതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാനത്തിൽ 23 പേർ ഉണ്ടായിരുന്നെന്നും 15 പേർ മരിച്ചെന്നുമാണ് ആദ്യഘട്ടത്തിൽ വന്ന റിപ്പോർട്ട്. അപകടത്തിൽ വിമാനം നടുഭാഗത്തു പിളർന്നതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. റഷ്യയുടെ കര, വ്യോമ, നാവികസേനകൾക്ക് സഹായം നൽകുന്ന പ്രതിരോധ സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പാരച്യൂട്ട് സംഘമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് സംഘടനയുടെ റീജണൽ ബ്രാ‍ഞ്ച് മേധാവി അറിയിച്ചു. പാരച്യൂട്ടിങ് ക്ലബ് തന്നെയാണ് വിമാനം ചാർട്ടർ ചെയ്തത്. വിമാനത്തിന്റെ എൻജിൻ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു. ഈ വർഷം ഇതിനുമുൻപു രണ്ട് എൽ–410 വിമാനങ്ങൾ അപകത്തിൽപ്പെടുകയും എട്ടു പേർ മരിക്കുകയും ചെയ്തിരുന്നു.



LEAVE A REPLY

Security code:

COMMENTS

Be the first to comment