visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Ukrainian President Volodymyr Zelensky , Russian President Vladimir Putin
Ukrainian President Volodymyr Zelensky , Russian President Vladimir PutinPhoto Credit : Siju Kuriyedam Sreekumar

യുക്രെയ്ൻനെ റഷ്യ ആക്രമിക്കാൻ സാധ്യത ഏറിയ സാഹചര്യത്തിൽ യുഎസ് തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെയും പൗരന്മാരെയും തിരിച്ചു വിളിച്ചു

By - Visum Expresso -- Monday, January 24, 2022 , 11:16 PM
കീവ് ∙യുക്രെയ്ൻ  റഷ്യ ആക്രമിക്കാൻ സാധ്യത ഏറിയ സാഹചര്യത്തിൽ  യുഎസ്  തങ്ങളുടെ എംബസി ഉദ്യോഗസ്ഥരെയും പൗരന്മാരെയും  തിരിച്ചു വിളിച്ചു , ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാം എന്ന  സൂചനയെ തുടർന്നാണ് യുഎസ് ഇങ്ങനെ ഒരു നടപടിക്ക് മുതിർന്നത്  .  റഷ്യൻ അധിനിവേശ ഭീഷണി കുറച്ചു കാലമായി പുകയുകയായിരുന്നു . ഇപ്പോൾ അത് എല്ലാ അർത്ഥത്തിലും അതിന്റെ മുരജന്യാവസ്ഥയിൽ എത്തി നിൽക്കുന്ന  സാഹചര്യത്തിലാണ്   യുഎസ് ഭരണകൂടം തങ്ങളുടെ പൗരന്മാരും എംബസി സ്റ്റാഫ് അംഗങ്ങളും മടങ്ങിവരണമെന്ന് ഉത്തരവിറക്കിയത്   . എന്നാൽ യുക്രെയിനിലെ യുഎസ് എംബസി അടച്ചിട്ടില്ലെന്നും ഏതു നിമിഷവും റഷ്യൻ സൈന്യം യുക്രെയിനിൽ പ്രവേശിക്കാമെന്ന സാഹചര്യം കണക്കിലെടുത്താണ് തിരിച്ചുവരാൻ നിർദേശം നൽകിയതെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾ യുക്രെയ്‌നിലും റഷ്യയിലും സന്ദർശനം നടത്തരുതെന്നും യുഎസ് ആവശ്യപ്പെട്ടു.  

അഫ്ഗാനിൽ സംഭവിച്ച പോലെ സംഭവിക്കാതിരിക്കാൻ ആണ് റഷ്യൻ  സൈനികനീക്കം ഉണ്ടാകുന്നതിനു മുൻപ് തങ്ങളുടെ ആളുകളെ ഉഴിപ്പിക്കാൻ ഉള്ള നടപടി മുൻകൂട്ടി എടുക്കുന്നത് ഇന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി .   റഷ്യൻ  സൈനികനീക്കം സംഭവിച്ചാൽ യുഎസ് പൗരന്മാരെ രക്ഷപെടുത്താൻ യുഎസിന് സാധിച്ചെന്നു വരില്ല. അതുകൊണ്ട് കരുതൽ നടപടിയെന്ന നിലയ്ക്കാണ് പൗരന്മാരോട് തിരികെ വരാൻ പറഞ്ഞത്' ഇന്ന്  യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അംഗം രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.  രാജ്യാന്തര സൈനിക കൂട്ടായ്മയായ നാറ്റോയും സൈനിക സംഘർഷം സംബന്ധിച്ച്  മുന്നറിയിപ്പ് നൽകി. റഷ്യൻ അതിർത്തിയിൽ ഏകദേശം ഒരു ലക്ഷം സൈനികർ തമ്പടിക്കുന്നതായാണ് റിപ്പോർട്ട്. മാരകമായ 90 ടൺ സ്ഫോടകവസ്തുക്കൾ റഷ്യൻ അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്.  

യുക്രെയ്നെതിരെ സൈനിക നടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് റഷ്യ'- യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ടമെന്റ് മാർഗനിർദേശരേഖ ചൂണ്ടിക്കാട്ടി. അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ചില നടപടികൾ സ്വീകരിക്കാൻ യുഎസ് ഒരുങ്ങുന്നതായി സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.  യുക്രെയ്നെ പിന്തുണയ്ക്കാൻ യുഎസ് തയ്യാറാണെന്നും രാജ്യത്തിന് ആവശ്യമായ സൈനികസഹായം നൽകുമെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.

എന്നാൽ  അഫ്ഗാനിസ്ഥാനിൽ തകർന്നു തരിപ്പണമായി നാണം കേട്ട് ഓടിയ അമേരിക്ക റഷ്യക്കു ഒരു വെല്ലുവിളി ആകില്ല ഇന്ന് തന്നെ ആണ് വിലയിരുത്തൽ . ബൈഡൻ ഒരു പരാജയം ആണ് ഇന്ന് കൂടെ കൂടെ തെളിക്കുകയും ചെയ്‌ത സാഹചര്യത്തിൽ അമേരിക്കയെ മുഴുവനായി  വിശ്വസിക്കാൻ പറ്റില്ല ഇന്ന് തന്നെ ആണ് യുക്രെയ്ൻ കരുതുന്നതും . അമേരിക്കയുടെ ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തിൽ യുക്രെയ്നെ സഹായിക്കാനും ബൈഡൻ തയാറാകുമോ  ഇന്ന് സംശയമാണ് .  അങ്ങനെ ചെയ്‌താൽ ബൈഡനു കടുത്ത വെല്ലുവിളി നേരിടേണ്ടി വരും . അഫ്ഗാൻ പിന്മാറ്റത്തിൽ തന്നെ കടുത്ത വിമർശനങ്ങളാണ് ബൈഡനു നേരിടേണ്ടി വന്നത് .  

ഇതിനിടെ, യുക്രെയിനിൽ സൈനിക നടപടികൾ നടത്താൻ പദ്ധതിയിടുന്നില്ലെന്ന് റഷ്യൻ അധികൃതർ അന്താരാഷ്ട്ര മാധ്യമങ്ങളോട്  പറഞ്ഞു.  2014ൽ യുക്രെയ്ന്റെ ഭാഗമായ ക്രീമിയ പിടിച്ചടക്കിയ റഷ്യ യുക്രെയ്ന്റെ കിഴക്കൻ പ്രദേശമായ ഡോൺബാസിന് ശക്തമായ പിന്തുണ നൽകിവരുന്നു. നവംബർ 30നു പുടിൻ നടത്തിയ പ്രസ്താവനയിൽ യുക്രെയ്നിൽ മറികടക്കരുതാത്ത ചില ചുവന്ന വരകളുണ്ടെന്ന് അമേരിക്കയ്ക്കു മുന്നറിയിപ്പു നൽകി.

യൂറോപ്പിലെ ഭൂവിസ്തൃതിയുടെ കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയ്നും. ഏതു സമയവും റഷ്യ ആക്രമിച്ചേക്കാം എന്ന ഭീതിയിലാണ് തങ്ങളെന്ന് യുക്രെയ്ൻ ആവർത്തിക്കുന്നു. എന്നാൽ നാറ്റോയും യുക്രെയ്നും ചേർന്ന്  നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങൾ തങ്ങളെ പ്രകോപിപ്പിച്ചതായാണ് മോസ്കോയുടെ ആരോപണം.  

US orders families of embassy staff and US citizen  to leave Ukrainian 



LEAVE A REPLY

Security code:

COMMENTS

Be the first to comment