visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Ukrainian soldier looking at a hole from a shell fired by pro-Russian separatists in Luhansk region
Ukrainian soldier looking at a hole from a shell fired by pro-Russian separatists in Luhansk regionPhoto Credit : Siju Kuriyedam Sreekumar

യുക്രൈന്റെ ഷെല്ലാക്രമണത്തിൽ റഷ്യൻ സൈനിക പോസ്റ്റ് തകർന്നതായി റഷ്യ , യൂറോപ്പ് യുദ്ധഭീതിയില്‍

By - Siju Kuriyedam Sreekumar -- Monday, February 21, 2022 , 05:45 PM

മോസ്‌കോ: കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് യുക്രൈനിയന്‍ സേന നടത്തുന്ന ഇടയ്ക്കിടെയുള്ള ഷെല്ലാക്രമണം വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ്  യുക്രൈന്റെ ഷെല്ലാക്രമണത്തിൽ റഷ്യൻ  സൈനിക  പോസ്റ്റ് തകർന്നതായി  റഷ്യയുടെ വാദം പുറത്തുവരുന്നത്.. ആക്രമണത്തില്‍ അതിര്‍ത്തിയിലെ ഒരു സൈനിക പോസ്റ്റ് പൂര്‍ണമായും തകര്‍ന്നെന്നും ആളപായമില്ലെന്നും റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈനിന് നേരെയുള്ള ഭീഷണിയേയും അതിര്‍ത്തിയില്‍ സൈന്യത്തെ വന്‍തോതില്‍ വിന്യസിക്കുന്നതിനെ ചൊല്ലിയും ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.ഏകദേശം 1.6 ലക്ഷം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ ആക്രമിക്കാന്‍ സജ്ജരാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്.

റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് സംഭവം നടന്നതെന്ന് എഫ്എസ്ബിയെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിയന്‍ പ്രദേശത്ത് നിന്നുള്ള ഷെല്‍ റഷ്യയിലെ റോസ്‌തോവ് മേഖലയിലെ അതിര്‍ത്തി  സൈനിക  പോസ്റ്റ് പൂര്‍ണ്ണമായും നശിപ്പിച്ചതായും എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റഷ്യയുടെ എഫ്എസ്ബി സുരക്ഷാ സര്‍വീസ് തിങ്കളാഴ്ച അറിയിച്ചതായി ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, 1945-ന് ശേഷം യൂറോപ്പില്‍ ഏറ്റവും വലിയ യുദ്ധമാണ് റഷ്യ ആസൂത്രണം ചെയ്യുന്നതെന്ന് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ പറഞ്ഞിരുന്നു. അമേരിക്ക തങ്ങളുടെ പൗരന്മാരോടും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും മടങ്ങി വരാൻ നേരത്തെ നിർദേശം നൽകിയിരുന്നു

ഇപ്പോഴുള്ള സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് യുക്രൈനില്‍ നിന്ന് മടങ്ങാനും വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

shell fired by pro-Russian separatists in Luhansk region ,  shell firing from ukraine destroys russian military facility says russia

 



LEAVE A REPLY

Security code:

COMMENTS

Be the first to comment