visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Malavika M Sunil
Malavika M SunilPhoto Credit : Siju Kuriyedam Sreekumar

ആശങ്ക പങ്കുവച്ച് യുക്രൈനിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ മലയാളി മെഡിക്കൽ വിദ്യാർഥിനി മാളവിക എം സുനിൽ

By - Siju Kuriyedam Sreekumar -- Thursday, February 24, 2022 , 09:51 PM

കൊച്ചി∙ യുക്രൈന് നേര്‍ക്ക് റഷ്യയുടെ ബഹുമുഖ ആക്രമണം തുടങ്ങിയ സാഹചര്യത്തിൽ  യുക്രെയ്‌ൻ തലസ്ഥാനമായ കീവിൽ ഇപ്പോഴും തുടരുന്ന സഹപാഠികൾ നൽകുന്ന വിവരങ്ങൾ ഒട്ടും ആശ്വാസം നൽകുന്നതല്ലെന്ന് യുക്രൈനിൽ നിന്ന്  നാട്ടിൽ തിരിച്ചെത്തിയ മലയാളി മെഡിക്കൽ വിദ്യാർഥിനി മാളവിക സുനിൽ VISUM EXPRESSO ക്കു അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു .  യുക്രെയ്‌ൻ കീവിലെ BOGOMOLETS NATIONAL MEDICAL യൂണിവേഴ്സിറ്റി യിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്  എറണാകുളം  തൃപ്പൂണിത്തുറ  സ്വദേശി മാളവിക എം  സുനിൽ  . യുദ്ധം ഉണ്ടാകാനുള്ള സാഹചര്യം മുന്നിൽ കണ്ടു വെള്ളിയാഴ്ചയാണ് ഷാർജ വഴി മാളവിക നാട്ടിൽ തിരിച്ചെത്തിയത്. 

മിസൈൽ വർഷത്തെ തുടർന്ന് വിമാനത്താവളങ്ങൾ എല്ലാം അടച്ചതിനാൽ ഈയാഴ്ച നാട്ടിലേക്കു വരുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന സഹപാഠികൾ എല്ലാം   ആശങ്കയിലാണെന്ന് മാളവിക പറഞ്ഞു  . ടിക്കറ്റ് നിരക്ക് വളരെ കൂടുതലായതിനാലാണ് പലരും കഴിഞ്ഞയാഴ്ച വരാതിരുന്നത് . പലവിവരങ്ങളും അവർ അവിടെ അറിഞ്ഞിരുന്നില്ല , പലകാര്യങ്ങളും ഇന്ത്യൻ ന്യൂസ് പേപ്പർ  
 വഴിയാണ് അറിഞ്ഞിരുന്നത് എന്നും പറഞ്ഞു . 

മാളവിക പോരുന്ന സമയത്തു യുദ്ധസമാന അന്തരീക്ഷം ഇല്ലായിരുന്നു . ഇന്ന് രാവിലെ റഷ്യ ബോംബ് വർഷിക്കുകയും ആക്രമണം ശക്തമാക്കുകയും ചെയ്തതോടെ എയർപോർട്ട് അടക്കുകയും ചെയ്തു എന്ന വാർത്ത വരുകയും  സാധനങ്ങൾ പായ്‌ക്ക് ചെയ്യാൻ ഇന്നു രാവിലെ അറിയിപ്പ് എത്തിയതു മുതലാണ് അവിടെ ഉള്ളവർക്ക്  ഭീതി തുടങ്ങിയത് . യൂണിവേഴ്സിറ്റിയും ഏജന്റുമാരും എംബസിയും ആവശ്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളും കോളജ് ഹോസ്റ്റലിലേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അവിടെ ഉള്ള സഹപാഠികൾ പറഞ്ഞതായി  മാളവിക പറഞ്ഞു. 

സുഹൃത്തുക്കളായ നിരവധി മലയാളി വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിട്ടുണ്ട്  . കടകളിൽ ഭക്ഷണസാധനങ്ങൾക്ക് അടക്കം ക്ഷാമമുണ്ട് എടിഎം കളിൽ പൈസ ഇല്ല  . ഉയർന്ന വിമാന ടിക്കറ്റ് നിരക്കാണ് നേരത്തെ നാട്ടിലെത്താമായിരുന്ന പല വിദ്യാർഥികളുടെയും യാത്ര മുടക്കിയത്. തിരികെയെത്താൻ എല്ലാവരും ആഗ്രഹിക്കുന്നതായും അടിയന്തര ശ്രമമുണ്ടാകണമെന്നും , എംമ്പസി ഹെല്പ് ലൈൻ തുടങ്ങിട്ടുണ്ട് എന്നും എത്രയും വേഗം എല്ലവർക്കും നാട്ടിൽ എത്താൻ പറ്റും എന്ന് തോന്നുന്നു എന്നും മാളവിക  പറഞ്ഞു. ഇന്ന്  അവിടെ ഉള്ള പല സഹപാഠികളുമായും സുഹൃത്തുക്കളുമായും സംസാരിച്ചിരുന്നു അവരെല്ലാം പേടിച്ചിരിക്കുകയാണ് എന്നും പലസ്ഥലങ്ങളിലും വലിയ ഒച്ചകളും പൊട്ടിത്തെറികളും കേൾക്കാൻ  ഉണ്ട് എന്നും അവർ പറഞ്ഞതായി മാളവിക എം സുനിൽ പറഞ്ഞു . 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു     

Ukraine medical student malavika m sunil Reaction on Ukraine- Russia Conflict



LEAVE A REPLY

Security code:

COMMENTS

Be the first to comment