visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Air India Flight
Air India FlightPhoto Credit : Symbolic Image

യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ തുടങ്ങി; എല്ലാ യാത്ര ചെലവുകളും കേന്ദ്രസര്‍ക്കാര്‍ വഹിക്കും , വിമാനങ്ങള്‍ നാളെ പുറപ്പെടും

By - Siju Kuriyedam Sreekumar -- Friday, February 25, 2022 , 06:34 PM

ന്യൂഡല്‍ഹി:യുക്രെയ്നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. 1500 ഇന്ത്യക്കാരെ അതിർത്തി രാജ്യങ്ങളിൽ എത്തിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു ഇവരെ ഡൽഹിയിലും മുംബൈയിലും എത്തിക്കാനാണ് ശ്രമം. നാലു അതിർത്തിരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കർ സംസാരിച്ചു. എംബസിയുമായി ബന്ധപ്പെട്ടാൽ അതിർത്തിയിലെത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും മുരളീധരൻ പറഞ്ഞു.  പ്രാഥമിക ഘട്ടത്തില്‍ ഹംഗറി, സ്ലോവാക്യ, റുമാനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയിലെ ലിവിവില്‍ ക്യാംപ് തുടങ്ങും. ഫോണ്‍ +48660460814, +48606700105, മെയില്‍ cons.warsaw@mea.gov.in

ഈ നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സംസാരിച്ചിരുന്നു. എല്ലാവരും സഹായിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ നിന്ന് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദ്യാര്‍ഥികളെ എത്തിക്കാനാണ് പദ്ധതി. അവിടെ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും വിദ്യാര്‍ഥികളെ എത്തിക്കും. ഹംഗറിയിലേക്കുള്ള വിമാനം നാളെ പുറപ്പെടും. അതിര്‍ത്തികളിലെ റോഡു മാർഗം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള റ‍ജിസ്ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി. ഇതിനുള്ള മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. എണ്ണൂറിലധികം വിദ്യാര്‍ഥികളെ ആദ്യം നാട്ടിലെത്തിക്കാനാണു തീരുമാനം. റോഡുമാർഗം എത്താനുള്ള ചിലവും വിമാന ടിക്കറ്റിന്റെ  ചിലവും  കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫിസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചു. രക്ഷാദൗത്യവുമായി നാളെ പുലര്‍ച്ചെ എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ പുറപ്പെടും.

മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികളാണ് യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നത്. റഷ്യന്‍ ടാങ്കുകള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് നീങ്ങുന്നുവെന്ന് മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു‍. സുരക്ഷ കണക്കിലെടുത്ത് ബങ്കറില്‍ കഴിയുകയാണ് ഇവര്‍. 

അതിർത്തിയിലേക്ക് പോകുന്ന ഇന്ത്യക്കാർ അവരുടെ വാഹനത്തിൽ ഇന്ത്യ എന്നും ഇന്ത്യയുടെ ഫ്ലാഗും ഓടിക്കണം എന്നും വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു . യുക്രൈൻ റഷ്യൻ പട്ടാളങ്ങളിൽ നിന്ന് ആക്രമണം ഉണ്ടാകാതിരിക്കാനാണ് ഏതു എന്ന് കൂട്ടിച്ചേർത്തു . 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

Evacuation of Indians stranded in Ukraine ; All travel expenses will be borne by the Central Government



LEAVE A REPLY

Security code:

COMMENTS

Be the first to comment