visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Evacuation of Indians stranded from Ukraine
Evacuation of Indians stranded from UkrainePhoto Credit : Siju Kuriyedam Sreekumar

വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിന്റെ ഫലമായി യുക്രെയ്നിൽനിന്ന് 470 വിദ്യാർത്ഥികൾ അടങ്ങുന്ന ആദ്യ ഗ്രൂപ്പ് ശനിയാഴ്ച എത്തും

By - Siju Kuriyedam Sreekumar -- Friday, February 25, 2022 , 11:12 PM

കീവ്∙ യുക്രെയ്നില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ബുക്കോവിനയില്‍നിന്ന് വിദ്യാര്‍ഥികളുമായി പുറപ്പെട്ട എംബസിയുടെ ബസ് റുമാനിയയിൽ എത്തി. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി റുമാനിയയിലെത്തുന്ന ആദ്യ സംഘമാണിത്. 470 വിദ്യാർഥികളെയാണ് റുമാനിയയിൽ എത്തിക്കുന്നത്. ഇവരെ രണ്ടു വിമാനങ്ങളിലായി ശനിയാഴ്ച നാട്ടിലെത്തിക്കും.

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയെന്ന് നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൻ വ്യക്തമാക്കിയിരുന്നു‍. 1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തി. ഇവരെ ശനിയാഴ്ച ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കാനാണ് ശ്രമം. നാലുരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചു. എംബസിയെ ബന്ധപ്പെട്ടാല്‍ അതിര്‍ത്തിയിലത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഇതിനിടെ, 8 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് 40 ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തിയിലെത്തി. എംബസി അധികൃതർ രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. യുക്രെയ്നിലെ വിമാനത്താവളങ്ങൾ അടച്ചതിനാൽ മറ്റു രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 
Evacuation of Indians stranded from Ukraine
Evacuation of Indians stranded from UkrainePhoto Credit : Siju Kuriyedam Sreekumar


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

The first group of 470 students from Ukraine will arrive on Saturday



LEAVE A REPLY

Security code:

COMMENTS

Be the first to comment