visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Ukrainian President Volodymyr Zelensky
Ukrainian President Volodymyr ZelenskyPhoto Credit : Siju Kuriyedam Sreekumar

റഷ്യയെ യുഎൻ രക്ഷാസമിതിയിൽനിന്നു പുറത്താക്കണം എന്ന ആവശ്യവുമായി യുക്രൈൻ

By - Siju Kuriyedam Sreekumar -- Sunday, February 27, 2022 , 06:32 PM

കീവ്∙  യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും യുഎൻ രക്ഷാസമിതിയിൽനിന്നു റഷ്യയെ പുറത്താക്കണമെനും  ലോകം ഒന്നിക്കണമെന്നും സെലെൻസ്കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

യുക്രെയ്‌ൻ നഗരങ്ങളിലെ റഷ്യൻ ആക്രമണങ്ങൾ രാജ്യാന്തര ട്രിബ്യൂണൽ അന്വേഷിക്കണമെന്നും റഷ്യൻ അധിനിവേശത്തെ ഭരണകൂട ഭീകരതയായി അപലപിക്കുന്നെന്നും സെലെൻസ്‌കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനവാസമേഖലകളിൽ ആക്രമണം നടത്തുന്നില്ലെന്ന റഷ്യയുടെ അവകാശവാദത്തെയും അദ്ദേഹം തള്ളി.

റഷ്യയുമായി ചർച്ചയ്ക്കു തയാറാണെങ്കിലും ബെലാറൂസില്‍ ചര്‍ച്ച സാധ്യമാകില്ലെന്നും സെലെൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ബെലാറൂസ് വഴി റഷ്യ യുക്രെയ്നെ ആക്രമിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് സെലെന്‍സ്കിയുടെ പ്രതികരണം. ബെലാറൂസിന് പകരം വാഴ്സോയും ഇസ്തംബുളും ഉൾപ്പെടെ അഞ്ച് സ്ഥലങ്ങള്‍ സെലെന്‍സ്കി നിര്‍ദേശിച്ചു.

യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒന്നാണ് റഷ്യ. യുക്രെയ്ൻ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. യുഎന്നിൽ യുക്രെയ്‌ന് അനുകൂലമായ രാഷ്ട്രീയ നിലപാടു സ്വീകരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളോട് വൊളോഡിമിർ സെലെൻസ്കി അഭ്യർഥിച്ചിരുന്നു.
 
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു


Ukraine's president  said Russia should be removed from United Nations Security Council 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment