visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Russia started Bomb attack in Ukraine Civilian Areas
Russia started Bomb attack in Ukraine Civilian AreasPhoto Credit : timesofisrael.com

റഷ്യ ജനവാസ മേഖലകളിൽ ആക്രമണം ശക്തമാക്കി ; 14 കുട്ടികൾ ഉൾപ്പെടെ 352 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ (Video )

By - Siju Kuriyedam Sreekumar -- Tuesday, March 01, 2022 , 05:31 PM

കീവ് ∙ റഷ്യ ജനവാസ മേഖലകളിൽ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന്  14 കുട്ടികളടക്കം 352 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. രണ്ടാമത്തെ വലിയ നഗരമായ ഹർകീവിലെ നിരവധി ജനവാസ മേഖലകളിൽ റഷ്യ ആക്രമണം നടത്തിയെന്നും യുക്രെയ്ൻ പറഞ്ഞു. ഓഹ്തിർകയിലെ സൈനികകേന്ദ്രം റഷ്യ തകർത്തതായും 70 ഓളം സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 
 
അധിനിവേശത്തിന്റെ ആറാം ദിവസവും യുക്രെയ്നിൽ റഷ്യൻ സേന ആക്രമണം തുടരുകയാണ്. ഖേഴ്സന്‍ നഗരം കീഴടക്കിയ റഷ്യന്‍ സൈന്യം ചെക്പോസ്റ്റ് സ്ഥാപിച്ചു. 65 കിലോമീറ്റര്‍ നീളമുള്ള റഷ്യന്‍ ടാങ്ക് വ്യൂഹം കീവിലേക്ക് നീങ്ങുകയാണ്. കീവ് നഗരം വിടാന്‍ ജനം റയില്‍വെ സ്റ്റേഷനില്‍ തിരക്ക് കൂട്ടുന്നു. പോളണ്ട് അതിര്‍ത്തിയില്‍ രാജ്യം വിടാനായി കാത്തുനില്‍ക്കുന്നത്. കീവിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുണ്ട്. ടെറെഹോവിൽ തുടർച്ചയായി ഷെല്ലാക്രമണങ്ങൾ ഉണ്ടായ‌തായി മേയർ അറിയിച്ചു. കീവില്‍ രാത്രി കര്‍ഫ്യൂ തുടരുകയാണ്. ഇന്നലെ ഹർകീവിലുണ്ടായ രൂക്ഷമായ റോക്കറ്റാക്രമണങ്ങളിൽ പാർപ്പിട സമുച്ചയങ്ങൾ തകർന്നു.

കഴിഞ്ഞ ദിവസം ബെലാറൂസ് അതിർത്തിയിൽ യുക്രെയ്ൻ–റഷ്യ ആദ്യഘട്ട ചർച്ച നടത്തിയിരുന്നു. ഇരുകൂട്ടരും മറുപക്ഷത്തിന്റെ ആവശ്യങ്ങൾ ഭരണനേതൃത്വങ്ങളെ അറിയിച്ചശേഷം രണ്ടാംഘട്ട ചർച്ചയ്ക്കുള്ള സമയം നിശ്ചയിക്കും. രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ നടക്കുന്നതോടെ സമാധാനം പുലരാനുള്ള നടപടികള്‍ക്ക് വേഗം കൂടുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ.

യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടി യുഎന്‍ പൊതുസഭയും ചര്‍ച്ചചെയ്തു. ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. റഷ്യയുടെ യുഎന്‍ പ്രതിനിധികളെ പുറത്താക്കുന്നതായി യുഎസ് വ്യക്തമാക്കി. മാര്‍ച്ച് 7നകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. റഷ്യയിലെ അമേരിക്കന്‍ എംബസി സേവനം വെട്ടിച്ചുരുക്കി. യുഎസ് പൗരന്‍മാരോട് റഷ്യ വിടാനും യുഎസ് നിർദേശിച്ചു. 
 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു

Russia started Bomb attack in Civilian Areas, Ukraine Says 350 Killed In Invasion

Russia started Bomb attack in Ukraine Civilian Areas
Russia started Bomb attack in Ukraine Civilian AreasPhoto Credit : timesofisrael.com

Ukraine Civilian in Bunker
Ukraine Civilian in BunkerPhoto Credit : imesofisrael.com

Ukraine Civilian in Bunker
Ukraine Civilian in BunkerPhoto Credit : imesofisrael.com

Ukraine Civilian in Bunker
Ukraine Civilian in BunkerPhoto Credit : imesofisrael.com


 



LEAVE A REPLY

Security code:

COMMENTS

Be the first to comment