visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Indian Student with tricolor flag in Ukraine , Pak Girl crying for help
Indian Student with tricolor flag in Ukraine , Pak Girl crying for helpPhoto Credit : Photo from Twitter

ഇന്ത്യന്‍ പതാകയുടെ കീഴിൽ പാക്ക്, തുര്‍ക്കി വിദ്യാര്‍ഥികള്‍ക്കും രക്ഷ , യുക്രെയ്ൻ അതിർത്തി കടക്കണം എങ്കിൽ ഇന്ത്യൻ പതാക തന്നെ രക്ഷ, വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Wednesday, March 02, 2022 , 08:47 PM

ന്യൂഡൽഹി∙ ഇന്ത്യന്‍ പതാകയുടെ കീഴിൽ ഇന്ത്യൻ വിദ്യാർഥികകളെ കൂടത്തെ   പാക്ക്, തുര്‍ക്കി വിദ്യാര്‍ഥികള്‍ക്കും രക്ഷ , യുക്രെയ്ൻ അതിർത്തി കടക്കണം എങ്കിൽ ഇന്ത്യൻ പതാക തന്നെ രക്ഷ എന്ന് മനസിലാക്കിയ പാക്ക്, തുര്‍ക്കി വിദ്യാര്‍ഥികള്‍ ആണ് ഇന്ത്യൻ പതാക കൈയിലേന്തി അതിർത്തി കടന്നത് .   റുമാനിയയിലെത്തിച്ചേർന്ന ഇന്ത്യൻ വിദ്യാർഥികൾ ആണ് ഇതു സ്ഥിരീകരിച്ചത്  . യുക്രെയ്നിലെ ഒഡേസയിൽനിന്ന് റുമാനിയിലേക്കെത്തിയ വിദ്യാർഥികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആക്രമണങ്ങളിൽനിന്നു രക്ഷനേടാൻ ഇന്ത്യൻ പതാക വാഹനങ്ങളിലും മറ്റും ഉപയോഗിക്കണമെന്നു കേന്ദ്രസർക്കാർ നേരത്തേ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇന്ത്യൻ വിദ്യാർഥികൾ യുക്രെയ്ന്റെ അയൽ രാജ്യങ്ങളിലേക്കു കടക്കാൻ ഇന്ത്യൻ ദേശീയ പതാകയുമായെത്തുന്നത്. ഇന്ത്യൻ പതാക കയ്യിലുണ്ടായിരുന്നതിനാൽ വഴിയിൽ ആക്രമണങ്ങളൊന്നും നേരിട്ടില്ലെന്നും യാത്രാ തടസ്സങ്ങൾ മറികടക്കാൻ സാധിച്ചെന്നും വിദ്യാര്‍ഥികൾ പറഞ്ഞു.

പതാക ഇല്ലാത്തതിനാൽ കടയിൽനിന്ന് കർട്ടനും സ്പ്രേ പെയിന്റും വാങ്ങി സ്വയം പതാക ഉണ്ടാക്കി. ഇതുമായാണ് അതിർത്തി കടന്നത്. പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർഥികളും ഇന്ത്യൻ പതാകയുമായി അതിർത്തികൾ കടക്കുന്നുണ്ടെന്നും ഒരു മെഡിക്കൽ വിദ്യാർഥിയെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഓപറേഷൻ ഗംഗയുടെ ഭാഗമായി റുമാനിയയിൽനിന്നു പുറപ്പെടുന്ന വിമാനത്തിൽ കയറുന്നതിനാണു വിദ്യാർഥികൾ യുക്രെയ്ൻ അതിർത്തി കടന്നെത്തുന്നത്.


Indian tricolour came to rescue of fleeing Pakistani, Turkish students from Ukraine , Pakisthan Girl crying for rescue from Ukraine 

യുക്രെയ്നിലെ ഹർകീവിൽ വിദ്യാർഥികളടക്കം എഴുനൂറോളം ഇന്ത്യക്കാർ ജീവൻ പണയം വച്ച് റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടമായി മാർച്ച് ചെയ്യുകയാണെന്ന് കൊല്ലപ്പെട്ട കർണാടക സ്വദേശി നവീന്റെ സഹപാഠികൾ അറിയിച്ചു. 7 ദിവസത്തോളം കഴിഞ്ഞ ബങ്കറിൽ നിന്ന് ഇന്ത്യൻ പതാകകളും കയ്യിലേന്തിയാണ് അവർ 7 കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്കു തിരിച്ചതെന്ന് നവീന്റെ സീനിയറായ മെഡിക്കൽ വിദ്യാർഥി അമിതിന്റെ പിതാവ് വെങ്കടേഷ് വൈശ്യർ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ മൂന്നൂറോളം പേരും ഇവർക്കൊപ്പമുണ്ട്. 

യുക്രെയ്നിന്റെ കിഴക്കു ഭാഗത്തുള്ള ഹർകീവിൽ നിന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്കു ട്രെയിനിൽ എത്താനാണു നീക്കം. പടിഞ്ഞാറൻ അതിർത്തി കേന്ദ്രീകരിച്ചാണിപ്പോൾ ഇന്ത്യൻ വിമാനങ്ങൾ ഒഴിപ്പിക്കൽ നടത്തുന്നത്. ഹർകീവ് നാഷനൽ മെഡിക്കൽ കോളജിൽ അഞ്ചാം വർഷ വിദ്യാർഥിയായ അമിതും ബന്ധു സുമനും ഉൾപ്പെടെ 3 വിദ്യാർഥികൾ കർണാടക ഹാവേരിയിലെ ചലഗേരിയിൽ നിന്നുള്ളവരാണ്. 

‘ഭക്ഷണവും വെള്ളവുമൊന്നും കിട്ടാതായതോടെ ബങ്കറുകളിൽ കുട്ടികൾ വളരെ പ്രയാസപ്പെട്ടിരുന്നു. ഒരാഴ്ചയോളമായിട്ടും രക്ഷപ്പെടാൻ മാർഗം കാണാത്തതുകൊണ്ടാണ് റെയിൽവേ സ്റ്റേഷനിലേക്കു സംഘമായി പോകാൻ തീരുമാനിച്ചത്. അമിത് എന്റെ ഏകമകനാണ്.’– നിറകണ്ണുകളോടെ വെങ്കടേഷ് പറഞ്ഞു. 

പാക്കിസ്ഥാൻ വിദ്യാർഥികളും ഇന്ത്യൻ പതാകയേന്തി

ന്യൂഡൽഹി ∙ ഇന്ത്യയുടെ ദേശീയപതാകയുമായി യാത്ര ചെയ്തതു കൊണ്ട് പ്രശ്നങ്ങളില്ലാതെ അതിർത്തി കടക്കാനായെന്നും ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർഥികളും സുരക്ഷയ്ക്കായി ത്രിവർണപതാക കയ്യിലേന്തിയെന്നും യുക്രെയ്നിൽ നിന്ന് റുമാനിയയിലേക്കു രക്ഷപ്പെട്ട ഇന്ത്യൻ വിദ്യാർഥികൾ പറഞ്ഞു. ‘സ്പ്രേ പെയിന്റ് വാങ്ങി കർട്ടനുകളിൽ ത്രിവർണം പൂശി. കർട്ടൻ കീറിയെടുത്ത് പല പതാകകളാക്കി കയ്യിൽ പിടിച്ചു. ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർഥികളും ഇന്ത്യയുടെ പതാക പിടിച്ചാണു ചെക് പോയിന്റുകൾ കടന്നത്. ഒഡേസയിൽ നിന്നു ബസിലായിരുന്നു യാത്ര. ബസിലും ദേശീയപതാക പ്രദർശിപ്പിച്ചുവെന്ന് വിദ്യാർഥികൾ പറഞ്ഞു. 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു



LEAVE A REPLY

Security code:

COMMENTS

Be the first to comment