visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Arindam Bagchi Official Spokesperson, Ministry of External Affairs, India.
Arindam Bagchi Official Spokesperson, Ministry of External Affairs, India.Photo Credit : Twitter

കാൽ നടയായെങ്കിലും ഹര്‍കീവ് വിടണം , ഇന്ന് രാത്രി ‘റഷ്യ വൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്

By - Siju Kuriyedam Sreekumar -- Thursday, March 03, 2022 , 12:40 AM

ന്യൂഡൽഹി∙  ഇന്ന് രാത്രി ‘റഷ്യ വൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്  . ഇതിനെ തുടർന്ന് ഹര്‍കീവില്‍നിന്ന് കാൽ നടയായെങ്കിലും  ഇന്ത്യക്കാര്‍ ഉടൻ ഒഴിയണമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. റഷ്യയാണ് ഇതു സംബന്ധിച്ചു വിവരം നൽകിയത്. യുക്രെയ്ന്‍ സമയം വൈകിട്ട് ആറു മണിക്ക് മുന്‍പ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണം. വാഹനങ്ങള്‍ കിട്ടിയില്ലെങ്കില്‍ കാല്‍നടയായി പരമാവധി ദൂരത്തേക്കു മാറണമെന്നും അറിയിച്ചു.

ഹർകീവ് നഗരത്തിനു പുറത്തു മൂന്നു കേന്ദ്രങ്ങളിലേക്കു മാറണം. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ വിമാനങ്ങളെത്തും. പെസോചിന്‍, ബബയെ, ബെസിഡോല്‍ക എന്നിവിടങ്ങളിലേക്കു മാറണം എന്നാണു നിര്‍ദേശം. പെസോചിന്‍– 11 കി.മി, ബബായ്– 12 കി.മി.,ബെസിഡോല്‍ക–16 കി.മി. എന്നിങ്ങനെയാണു ദൂരം. വാഹനങ്ങൾ കിട്ടിയില്ലെങ്കിൽ കാൽനടയായി പരമാവധി ദൂരത്തേക്കു മാറണം. 

കിഴക്കൻ യുക്രെയ്ൻ നിലവിൽ പ്രശ്നബാധിത മേഖലയാണ്. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമായി ഇന്ത്യൻ വിദ്യാർഥികൾക്ക് ട്രെയിൻ മാർഗം ഹർകീവ് വിടാൻ സാധിച്ചു എന്നത് ആശ്വാസകരമായ വാർത്തയാണ്. ഹർകീവിൽനിന്നും സംഘർഷബാധിതമായ മറ്റു പ്രദേശങ്ങളിൽനിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യയുമായി ചർച്ച നടത്തി വരികയാണ്.

വ്യോമസേനയുടെ വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബുക്കാറസ്റ്റിൽനിന്നുള്ള ആദ്യ വിമാനം സി–17 ഇന്നു രാത്രിയോടെ ഡൽഹിയിലെത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമനങ്ങൾ യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരുമായി എത്തി. ഇതോടെ ഇതുവരെ 15 വിമാനങ്ങൾ യുക്രെയ്നിൽനിന്ന് എത്തി. ഇന്ത്യയിലേക്കു തിരിച്ചെത്തിയവരുടെ എണ്ണം 3352 ആയെന്നും ബാഗ്‌ചി പറഞ്ഞു. 

ഹര്‍കീവില്‍ അടിയന്തിര സാഹചര്യമെന്ന് കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി വേണു രാജാമണി സ്ഥിരീകരിച്ചു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. ഹർകീവ് സിറ്റി കൗൺസിൽ മന്ദിരത്തിൽ മിസൈൽ പതിച്ചെന്ന് ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. സ്ഫോടനത്തിൽ നാലുപേര്‍ കൊല്ലപ്പെട്ടെന്നും ഒട്ടേറെപ്പേർക്ക് പരുക്കേറ്റെന്നുമാണു വിവരം.  

Russia planning big tonight, Leave Kharkiv Immediately, Proceed on Foot to , India's Advisory
 
 
 

Visum Expresso ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാൻ    ക്ലിക് ചെയ്യു   https://chat.whatsapp.com/JPiW3vuGaSu2jfmIxliyJT
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.   https://twitter.com/VisumExpresso  



 



LEAVE A REPLY

Security code:

COMMENTS

Be the first to comment