visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Antony J. Blinken
Antony J. BlinkenPhoto Credit : wikipedia

റഷ്യക്കെതിരെ യുക്രൈന് വിജയം ഉറപ്പാണ് എന്ന് ബ്ലിങ്കന്‍ , പുതിന്‍ ആസൂത്രം ചെയ്തതുപോലെയല്ല യുദ്ധം നടക്കുന്നത് .പലസ്ഥലങ്ങളും യുക്രൈൻ തിരിച്ചു പിടിച്ചു

By - Siju Kuriyedam Sreekumar -- Saturday, March 05, 2022 , 06:09 PM

വാഷിങ്ടണ്‍: യുക്രൈനിൽ റഷ്യക്ക് പിഴച്ചു എന്നും റഷ്യക്കെതിരെ യുക്രൈന് സമ്പൂര്‍ണ വിജയം നേടാനാകുമെന്ന് തനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. സംഘര്‍ഷം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ലെങ്കിലും യുക്രൈന്റെ പരാജയം അനിവാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

യുക്രൈന്‍ ജനതയുടെ അസാധാരമായ പ്രതിരോധശേഷിയുടെ മുന്നിൽ  റഷ്യൻ സൈന്യം പതറുന്നതാണ് നമ്മൾ കാണുന്നത് അതിനെ പ്രശംസിക്കുന്നുവെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. 

 റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ 66,224 യുക്രൈനിയന്‍ പുരുഷന്മാര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയതായി യുക്രൈനിയന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് പറയുകയുണ്ടായി. ഇതാണ് അവരുടെ പ്രത്യേകത . രാജ്യമാണ് വലുതുങ്ങി എന്ന് തെളിക്കുകയാണ് അവർ ചെയുന്നത് . തങ്ങളുടെ സ്വാതന്ത്രം റഷ്യക്ക് അടിയറവു വെക്കാൻ ഒരു തരത്തിലും യുക്രൈനികൾ തയ്യാറല്ല എന്നാണ് ഇത് കാണിക്കുന്നത് . മികച്ച സുഖസൗകര്യത്തിനായോ , ജോലിക്കായോ പോയവർ പോലും തങ്ങളുടെ രാജ്യത്തിന് ഒരു ആവശ്യം വന്നപ്പോൾ തിരിച്ചു എത്തി എന്നത് തന്നെ മറ്റുള്ളവർക്ക് കൂടി ആത്‌മവിശ്വാസം കൂട്ടുന്നുണ്ട് . 

യുദ്ധം തുടങ്ങിയപ്പോൾ റഷ്യ കരുതിയത്  യുക്രൈന്‍ സര്‍ക്കാരിനെ എങ്ങനെയെങ്കിലും അട്ടിമറിച്ച് സ്വന്തം പാവ ഭരണം വേഗം സ്ഥാപിക്കാം എന്നായിരുന്നു എന്നാൽ 45 ദശലക്ഷം യുക്രൈന്‍ക്കാര്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലും അനുവദിക്കാന്‍ പോകുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ആസൂത്രണം ചെയ്തത് പോലെയല്ല ഇപ്പോള്‍ യുദ്ധത്തിന്റെ പോക്ക്. അധിനിവേശം പദം ദിവസം   പിന്നിട്ടപ്പോൾ  യുക്രൈന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധമാണ് ഉണ്ടാകുന്നത്. റഷ്യന്‍ മുന്നേറ്റങ്ങളെ പ്രതിരോധം തടസ്സപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
കഴിഞ്ഞ മാസം 24 തുടങ്ങിയ യുദ്ധത്തിൽ  റഷ്യ പിടിച്ചെടുത്തെന്ന് അവകാശപ്പെടുന്ന നഗരങ്ങളില്‍ കടുത്ത ചെറുത്ത് നില്‍പ്പാണ് നടക്കുന്നത് പല ഭാഗങ്ങളില്‍നിന്നും റഷ്യന്‍ സൈന്യത്തെ പുറത്താക്കി. യുക്രൈനെ സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ അന്തരാഷ്ട്ര സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും ബ്ലിങ്കന്‍ പറഞ്ഞു.

'ഇത് എത്രനാള്‍ നിലനിക്കുമെന്ന് എനിക്ക് പറയാനാകില്ല, എത്ര സമയംകൊണ്ട് അവസാനിക്കുമെന്നും എനിക്ക് പറയാനാകില്ല. എന്നാല്‍ തങ്ങളുടെ ഭാവിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി തീവ്രമായി പോരാടുന്ന 45 ദശലക്ഷം ആളുകളെ റഷ്യക്ക് അതിന്റെ ഇഷ്ടത്തിന് കീഴ്‌പ്പെടുത്താന്‍ കഴിയുമെന്ന സ്വപ്‌നം അത് നടക്കാന്‍ പോകുന്നില്ല. അത് എനിക്ക് പറയാന്‍ കഴിയും' ബ്ലിങ്കന്‍ പറഞ്ഞു.യുക്രൈനിലെ സാധാരണക്കാര്‍ക്കു നേരെ റഷ്യ കൂടുതല്‍ ക്രൂരമായ രീതികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് വലിയ മനുഷ്യ ദുരിതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

US Secretary of State Blinken said Ukraine can absolutely win against Russia

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment