visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
A hen taking care of frightened kittens during a storm
A hen taking care of frightened kittens during a stormPhoto Credit : https://twitter.com/buitengebieden

കൊടുങ്കാറ്റിൽ പേടിച്ചരണ്ട പൂച്ചക്കുട്ടികളെ പരിപാലിക്കുന്ന കോഴി; ചിത്രം വൈറലാകുന്നു

By - Siju Kuriyedam Sreekumar -- Saturday, June 04, 2022 , 04:34 PM
മൃഗങ്ങളുടെ വീഡിയോകളും ഫോട്ടോകളും വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിനു നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ വളരെ വ്യതായ്ത്തമായ ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയ കൈയ്യടക്കിയിരിക്കുന്നത്.

തള്ളക്കോഴിസ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ പൂച്ചക്കുട്ടികളെ ചിറകിൽ ഒതുക്കിയിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഷെഡ്ഡിനുള്ളിൽ പേടിച്ചിരിക്കുന്ന പൂച്ചക്കുട്ടികളെയും അവരെ സംരക്ഷിക്കുന്ന കോഴിയുടെയും ചിത്രമാണിത്. കോഴി എന്തിനാണ് ഇങ്ങനെ പൂച്ചക്കുട്ടികളെ സംരക്ഷിക്കുന്നത് എന്ന സംശയം ചിത്രം കാണുമ്പോൾ തോന്നാം. എന്നാൽ കൊടുങ്കാറ്റിൽ നിന്ന് പൂച്ചക്കുട്ടികൾക്ക് സംരക്ഷണം നൽകുന്നതാണ് ചിത്രം.

”ഒരു കൊടുങ്കാറ്റിൽ പേടിച്ചിരണ്ട പൂച്ചക്കുട്ടികളെ സംരക്ഷിക്കുന്ന കോഴി” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്ട് പൂച്ചക്കുട്ടികളെ തന്റെ ചിറകിനുള്ളിൽ സംരക്ഷിച്ചു നിർത്തിയിരിക്കുന്ന കോഴിയെയും പേടിച്ചിരണ്ടിരക്കുന്ന പൂച്ചക്കുട്ടികളെയും ചിത്രത്തിൽ കാണാം. ബ്യൂട്ടിൻഗെബീഡൻ എന്ന ട്വിറ്റർ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

ഈ ചിത്രം വൈറലായതോടെ ഇതിന് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. യഥാർത്ഥ മൃഗസ്‌നേഹമെന്നും എന്തൊക്കെ പ്രശ്‌നങ്ങൾ വന്നാലും അതിനെ നേരിടാൻ അമ്മമാർ എന്നും കൂടെയുണ്ടാകും എന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിലർ ഇത്തരം സംഭവങ്ങളുടെ വീഡിയോയും കമന്റ് ബോക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

A hen taking care of frightened kittens during a storm

 Tag kitty , frightened kittens , storm ,  trending , Viral , A hen taking care of frightened kittens 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment