visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Blog

Home / Travel/ Blog
Paloor Kota Waterfall in Malappuram district
Paloor Kota Waterfall in Malappuram districtPhoto Credit : Vijeesh Kumar P K

മലപ്പുറം ജില്ലയിലെ പാലൂർ കോട്ട വെള്ളച്ചാട്ടം

By - Vijeesh Kumar P K -- Tuesday, August 02, 2022 , 08:59 PM
Click here to read in English

മലപ്പുറം ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് പാലൂർ കോട്ട വെള്ളച്ചാട്ടം. അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോടു ചേർന്നു കിടക്കുന്ന മാലാപറമ്പ്‌ പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. ഇവിടെ ഏകദേശം 500 അടിയോളം ഉയരത്തിൽ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു.
ജൂൺ, ജൂലൈ മാസത്തിലെ ശക്തമായ മഴയിലാണ് ഇതിന്റെ പൂർണ്ണരൂപം ദൃശ്യമാകുക. ടിപ്പു സുൽത്താന്റെ പടയോട്ടം മലബാറിൽ ആഞ്ഞടിച്ചപ്പോൾ ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് നോക്കിയാൽ കിലോമീറ്ററോളം ദൂരെ ആക്രമിക്കാൻ വരുന്ന ശത്രുക്കളെ കാണാൻ കഴിയുമായിരുന്നത്രേ. ശത്രുക്കൾക്ക് പെട്ടെന്ന് ഇതിന്റെ മുകളിലേക്ക് കയറാൻ കഴിയില്ലായിരുന്നു എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാൻ കാരണമായി.
ഇടുക്കിയും വയനാടുമൊക്കെ ഏറെ ചുറ്റിയിട്ടുണ്ടെങ്കിലും വീട്ടിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള പാലൂർ കോട്ട വെള്ളച്ചാട്ടം സന്ദർശിച്ചത് അടുത്തകാലത്താണ്. സന്ദർശിച്ചപ്പോൾ എന്തുകൊണ്ട് എത്താൻ വൈകി എന്ന ചിന്ത മനസ്സിൽ തോന്നി. എന്റെ സുഹൃത്ത്‌ ഉബൈദ് ന്റെ നിർദ്ദേശം  പാലിച്ചാണ് ഹബീബ്, ഷിജു, എന്നിവരുമായി ഇവിടെ എത്തിയത്.
വഴുക്കലും പായലും നിറഞ്ഞ പാറകളിലൂടെ പറ്റിപ്പിടിച്ചു ഒരു സാഹസികനെപ്പോലെ അതിന്റെ മുകളിലേക്കു കയറുകയും  ഇറങ്ങുകയും  ചെയ്തു.അതിനിടയിൽ കാല് ഒന്ന് തെന്നിയപ്പോൾ സുഹൃത്തുക്കൾ തോളിൽ പിടിച്ചു നിറുത്തിയതും നിങ്ങളുമായി ഞാൻ പങ്കു വെക്കുന്നു.അതുകൊണ്ടു തന്നെ ഇവിടെ വരുമ്പോൾ വളരെ ശ്രദ്ധിച്ചു കയറുക.
പച്ചപ്പുനിറഞ്ഞ ആ പ്രദേശത്തുകൂടി പാലുപോലെ ഒഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണിത്.പാലൂർ കോട്ട എന്ന് കേൾക്കുമ്പോഴേ പലർക്കും തോന്നാം പണ്ട് രാജാക്കന്മാർ ഉണ്ടായിരുന്ന വല്ലകോട്ടയോ മറ്റോ ആയിരിക്കാം എന്ന്. രാജാക്കന്മാർ നിർമിച്ച കോട്ടയേക്കാൾ മനോഹരമാണ് പ്രകൃതി നിർമിച്ച ഈ കോട്ട.
പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയേയും ഈ സ്ഥലം ആകർഷിക്കും. വിവിധതരത്തിലുള്ള പൂമ്പാറ്റകളും പക്ഷികളും കാണുന്ന ഇവിടം ഫോട്ടോഗ്രാഫർമാർ ഏറെ ഇഷ്ടപ്പെടും. ജൂൺ മാസം മഴതുടങ്ങിയാൽ മനോഹരമാകുന്ന വെള്ളച്ചാട്ടത്തിന്റെ ശക്തി നവംബർ മാസത്തോടെ കുറഞ്ഞുവരുന്നു. മുകളിലെ ഒരു തടാകമെന്നോ കുളമെന്നോ വിശേഷിപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഏകദേശം ആറാൾ ഉയരത്തിൽനിന്ന് താഴേക്ക് പതിക്കും. പിന്നെ കുറച്ചുദൂരം നിരപ്പായി സഞ്ചരിച്ച് പിന്നെയും ചെറിയ തട്ടായിമാറി രണ്ടാൾ ഉയരത്തിൽനിന്ന് താഴേക്ക് പതിക്കുന്നു. പിന്നീട് ചാലിലൂടെ ഒഴുകി തോട്ടിൽ ചെന്ന് പതിക്കുന്നു.
രണ്ട് തട്ടായിട്ടുള്ള വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ മുകളിലത്തെ തട്ടിൽ കയറണം. ഇവിടെ നിന്നാൽ ആ നാടിന്റെ ദൂരക്കാഴ്ചയും കാണാനാകും.
അധികം ആരും അറിയാത്തൊരിടമായതിനാൽ തിരക്കേതുമില്ലെന്നും സ്വസ്തമായി പ്രകൃതി ഭംഗി ആസ്വദിക്കണമെന്നുള്ളവർക്ക് ഇവിടേക്ക് പോരാം.നനയില്ലെന്ന് തീരുമാനമെടുത്ത് യാത്ര പുറപ്പെട്ട ഞങ്ങൾക്ക് പോലും ആ പാലരുവിയിൽ ഇറങ്ങാതെ തരമില്ലായിരുന്നു അത്രമാത്രം മോഹിപ്പിക്കുന്നൊരിടമാണ് പാലൂർ കോട്ട.
അങ്ങാടിപ്പുറം- കോട്ടക്കൽ റൂട്ടിൽ കടുങ്ങപുരം സ്‌കൂൾ പടിയിൽ നിന്ന്‌ രണ്ടു കിലോ മീറ്റർ യാത്ര ചെയ്‌താൽ ഇവിടെ എത്തിച്ചേരാം.


Paloor Kota Waterfall in Malappuram district
Paloor Kota Waterfall in Malappuram districtPhoto Credit : Vijeesh Kumar P K

Paloor Kota Waterfall in Malappuram district
Paloor Kota Waterfall in Malappuram districtPhoto Credit : Vijeesh Kumar P K

സഞ്ചാരം യാത്ര വിവരണം തയ്യാറാക്കിയത്:വി കെ

Vijeesh Kumar PK
9633783600

Paloor Kotta Waterfall near Palachod Malappuram district


 



LEAVE A REPLY

Security code:

COMMENTS

Be the first to comment