visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
cow and calf
cow and calfPhoto Credit : Siju Kuriyedam Sreekumar

ശ്രീരാഘവപുരം സഭായോഗം നാടൻ പശുപരിപാലന രംഗത്തേക്ക്.

By - Siju Kuriyedam Sreekumar -- Tuesday, November 02, 2021 , 10:39 PM


ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി രൂപീകരിച്ച് നാടൻ പശുക്കളുടെ സംരക്ഷണത്തിന് തുടക്കം കുറിക്കുന്നു. നാടൻപശു പരിപാലന പദ്ധതി ( ഗോമിത്ര സ്കീം 2021 ) എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ
മെമ്പർഷിപ്പ് വിതരണവും അതോടനുബന്‌ധിച്ച് ഗോപൂജയും
2021 നവംബർ 4 ന് ദീപാവലി ദിനത്തിൽ കണ്ണൂർ ജില്ലയിലെ ശ്രീരാഘവപുരം ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ വെച്ച് നടത്തുന്നു.  

ഗോപരിപാലനം ജീവിതചര്യയുടെ ഭാഗമാക്കി മാറ്റുക എന്ന സന്ദേശം മുൻനിർത്തിയാണ്   സഭായോഗം ഗോമിത്ര  സ്കീം 2021 പദ്ധതി നടപ്പിലാക്കുന്നത്. 

ഇതുപ്രകാരം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തെരഞ്ഞെടുത്ത 18 അപേക്ഷകർക്ക് പലിശരഹിതവായ്പയായി ഗോമിത്ര സൊസൈറ്റി 25000 രൂപ നൽകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് 2021 നവംബർ 4 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ചേറ്റൂർ ബ്രഹ്മസ്വം നാലുകെട്ടിൽ നടക്കുന്നത്. മൃഗസംരക്ഷണ രംഗത്തെ പ്രമുഖർ, ക്ഷീരകർഷകർ, പദ്ധതിയുടെ ഗുണഭോക്താക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.  പരിപാടികൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആയിരിക്കും നടക്കുന്നത്.


നാടൻപശുക്കളുടെ സംരക്ഷണത്തിനും ക്ഷീരകർഷകരുടെ ക്ഷേമത്തിനുമായി ശ്രീരാഘവപുരം സഭായോഗത്തിൻ്റെ ഗോമിത്ര സൊസൈറ്റി എന്ന ശാഖ പ്രവർത്തിക്കുന്നു.

സഭായോഗം അഭ്യുദയകാംക്ഷികളായ ക്ഷീരകർഷകർക്ക് ഇതിൽ അംഗങ്ങളായി ചേരാം.

ലക്ഷ്യങ്ങൾ

1.നാടൻപശു വളർത്തലും കൃഷിയും അനുബന്ധതൊഴിലുകളും പ്രോത്സാഹിപ്പിക്കുക
2.നമ്മുടെ സാംസ്കാരിക മൂല്യങ്ങളും പാരമ്പര്യ ഗ്രാമീണജീവിതരീതിയും സംരക്ഷിക്കുക
3.മൂല്യവർദ്ധിത ഉല്പന്നങ്ങളിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക
4.പ്രായമായ പശുക്കളുടെ സംരക്ഷണമടക്കം സഭായോഗത്തിൻ്റെ ധർമ്മപ്രവർത്തനങ്ങൾ വിപുലമാക്കുക


സഭായോഗം അഭ്യുദയകാംക്ഷികളായ ക്ഷീരകർഷകർക്ക് ഇതിൽ അംഗങ്ങളായി ചേരാം.


സൊസൈറ്റിയുടെ വരുമാനമാർഗ്ഗങ്ങൾ
1.സൊസൈറ്റി അംഗങ്ങളുടെ മെമ്പർഷിപ്പ്, സംഭാവന
2.സഭായോഗം സ്വരൂപിച്ച് നീക്കിവക്കുന്ന തുക
3.അഭ്യുദയകാംക്ഷികളുടെയും സംഘടനകളുടെ ദാനം, സംഭാവനകൾ
4.ഗവൺമെൻ്റ് ആനുകൂല്യങ്ങൾ

പ്രവർത്തനരീതി

സഭായോഗം നാമനിർദ്ദേശം ചെയ്യുന്നതോ അംഗങ്ങൾ ചേർന്ന് തെരഞ്ഞെടുക്കുന്നതോ ആയ എക്സിക്യുട്ടീവ് കമ്മിറ്റി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ലക്ഷ്യങ്ങളെ മുൻനിർത്തി സൊസൈറ്റി കാലാകാലങ്ങളിൽ അനുയോജ്യവും പ്രായോഗികവുമായ വിവിധ സ്കീമുകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. 2020 – ൽ ഗോമിത്ര സൊസൈറ്റി വിഭാവനം ചെയ്ത ഗിർപശു വിതരണപദ്ധതി ഇൻവെസ്റ്ററുടെ ഉപേക്ഷ കൊണ്ട് നടപ്പിലാക്കാൻ സാധിച്ചില്ല. 2021 വർഷത്തെ പദ്ധതി താഴെ കൊടുക്കുന്നു.

ഭാരവാഹികൾ
ഡോ. ഓമന്യം ചേറ്റൂർ കൃഷ്ണൻ നമ്പൂതിരി
(ചെയർമാൻ)
ശ്രീ. കാനപ്രം ശങ്കരൻ നമ്പൂതിരി
(ഡയറക്ടർ)

ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സ്കീം A – 2021

12 ക്ഷീരകർഷകർക്ക് 25000 രൂപ വീതം പലിശരഹിതവായ്പ ഈ സ്കീം പ്രകാരം നാടൻ പശുവിനെ വാങ്ങുവാൻ / ഉള്ളതിനെ സംരക്ഷിക്കുവാൻ ഗോമിത്ര അംഗമായ കർഷകന് 25000 രൂപ ശ്രീരാഘവപുരം സഭായോഗം സൊസൈറ്റി വായ്പ നൽകുന്നു. പ്രതിവർഷം 5000 രൂപ കണക്കിൽ 5 വർഷം കൊണ്ട് തുക തിരിച്ചടക്കണം.

വിശദാംശങ്ങൾ

1.മാസം തോറും 417 രൂപയുടെ ഗഡുക്കളായാണ് തുക തിരിച്ചടക്കേണ്ടത്. ഇതിന് ഒരു ബാങ്കിനെ ഉത്തരവാദിത്തപ്പെടുത്തണം.
2.വായ്പ തിരിച്ചടച്ചു കഴിഞ്ഞാൽ പശുവിൻ്റെ ഉടമസ്ഥാവകാശം പൂർണ്ണമായും കർഷകന് ലഭിക്കും.
3.ആദ്യത്തെ 3 പശുക്കുട്ടികളെ ( കടച്ചി / കിടാരി ) കർഷകൻ സൊസൈറ്റിക്ക് കൈമാറണം.
4.തുടർപ്രസവങ്ങളിലെ എല്ലാ പശുക്കുട്ടികളെയും കർഷകന് എടുക്കാം.
5.ഉണ്ടാകുന്ന എല്ലാ പശുക്കുട്ടന്മാരെയും കർഷകന് എടുക്കാം.
6.പശുവിൻ്റെയും കിടാവിൻ്റെയും തീറ്റ, വൃത്തി, ശരിയായ പരിചരണം, ആരോഗ്യസംരക്ഷണം, ഇൻഷുറൻസ് എല്ലാം കർഷകൻ ഉറപ്പുവരുത്തണം. സൊസൈറ്റി ഇത് നിരീക്ഷിക്കും.
7.ഗവ.സ്കീമുകൾക്കും മറ്റും സൊസൈറ്റിയുമായി ആലോചിച്ച് കർഷകന് അപേക്ഷിക്കാം.
8.വരുമാന വർദ്ധനവിനായി മൂല്യവർദ്ധിതഉല്പന്നങ്ങൾ ഉണ്ടാക്കുവാൻ കർഷകന് സ്വാതന്ത്ര്യം ഉണ്ട്.
9.പദ്ധതികാലയളവിൽ തന്നെ കർഷകന് ആവശ്യമെങ്കിൽ സൊസൈറ്റിയുടെ സമ്മതത്തോടെ കറവ കുറഞ്ഞ പശുവിനെ മാറ്റി മറ്റൊരു പശുവിനെ വാങ്ങാവുന്നതാണ്.
10.പദ്ധതിപ്രകാരം ലഭിച്ച പശുവിനെ / പ്രായമായ മറ്റൊരു പശുവിനെ 15 വർഷത്തിനിടയിൽ സൊസൈറ്റിക്ക് സൗജന്യമായി നൽകേണ്ടതാണ്. പശുക്കളെ അറവുശാലയിലേക്ക് കൊടുക്കുന്ന തെറ്റായ നടപ്പിന് മാറ്റം വരുത്താനാണ് ഈ     നിബന്ധന.
11. പശുവളർത്തലിൽ നിന്നും കർഷകൻ ഇടക്കാലത്ത് പിന്മാറുന്ന പക്ഷം ഒരു മാസത്തിനുള്ളിൽ ബാക്കി അടവ് തുക മുഴുവനായി കെട്ടേണ്ടതും കിടാരികളെ നൽകേണ്ടതും എഗ്രിമെൻ്റ് കാൻസൽ ചെയ്യേണ്ടതും ആണ്.
12. അടവോ മറ്റു നിബന്ധനകളോ ഒരു കാരണത്താലും തെറ്റിക്കാൻ പാടില്ല. പശു മരിച്ചാലും ഇത് ബാധകമാണ്. കർഷകൻ മരിച്ചാൽ നോമിനിക്ക് പദ്ധതി തുടരേണ്ട ഉത്തരവാദിത്തം ഉണ്ടായിരിക്കും.
13. കർഷകൻ മേൽനിബന്ധനകൾ തെറ്റിച്ചാൽ സൊസൈറ്റി ഉചിതമായ നഷ്ടപരിഹാരത്തിന് നടപടികൾ സ്വീകരിക്കും.
14. തുടക്കത്തിൽ കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വരും വർഷങ്ങളിൽ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
15. മേൽ 2 ജില്ലകളിൽ 6 വീതം കർഷകർക്കായി 3 ലക്ഷം രൂപയാണ് ഈ വർഷം വായ്പ അനുവദിക്കുന്നത്.
16. നേരിട്ടുള്ള പരിശോധനക്കു ശേഷം വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സൊസൈറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.
17. പദ്ധതി നടപ്പിലാക്കുന്ന മേഖല, ഉപഭോക്താവിൻ്റെ തെരഞ്ഞെടുപ്പ് , പശുവിൻ്റെ തെരഞ്ഞെടുപ്പ് , പശുവിന് നിശ്ചയിക്കുന്ന വില, ഒരാൾക്ക് എത്ര പശുവിനെ നൽകണം, സൊസൈറ്റിക്ക് പ്രതിമാസം നൽകേണ്ട തുക, എത്ര               കാലം സംരക്ഷിക്കണം, നഷ്ടപരിഹാരം തുടങ്ങി എല്ലാ കാര്യങ്ങളിലും സൊസൈറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. 


കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക  

https://sreeraghavapuram.in/gomithra/



LEAVE A REPLY

Security code:

COMMENTS

Be the first to comment