visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Kalamandalam Kuttan Ashan  , കഥകളി ആചാര്യൻ കലാമണ്ഡലം കുട്ടൻ ആശാൻ
Kalamandalam Kuttan Ashan , കഥകളി ആചാര്യൻ കലാമണ്ഡലം കുട്ടൻ ആശാൻPhoto Credit : Siju Kuriyedam Sreekumar

ഉണ്ണായിവാരിയർ സ്മാരകകലാനിലയം പ്രിൻസിപ്പാൾ ആയിരുന്ന, കഥകളി ആചാര്യൻ കലാമണ്ഡലം കുട്ടൻ ആശാൻ(83)നിര്യാതനായി.

By - Siju Kuriyedam Sreekumar -- Thursday, January 13, 2022 , 07:04 PM

കഥകളിയാചാര്യൻ കലാമണ്ഡലം കുട്ടനാശാൻ ഓർമയായി; അരങ്ങിലെ അസാമാന്യ പ്രതിഭ, കല്ലുവഴിച്ചിട്ടയിലെ നാലാംതലമുറക്കാരൻ . 12ാം വയസ്സിൽ വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ സുഭദ്രാഹരണത്തിലെ കൃഷ്‌ണവേഷം കെട്ടിയാണ്‌ അരങ്ങേറ്റം. കലാമണ്ഡലത്തിൽ പത്മനാഭൻ നായരുടെയും രാമൻകുട്ടി നായരുടെയും ശിക്ഷണത്തിലായിരുന്നു പഠനം. കലാമണ്ഡലം ഗോപിയാശാനൊപ്പം കർണ്ണശപഥത്തിൽ ദുര്യോധനൻ, നളചരിതം രണ്ടാം ദിവസത്തിൽ പുഷ്‌കരൻ തുടങ്ങി നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആറ് പതിറ്റാണ്ടോളം കഥകളി രംഗത്ത്‌ നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു കുട്ടനാശാന്‍. സംസ്കാരം നാളെ (14/01/2022) ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

കഥകളിയുടെ കല്ലുവഴിച്ചിട്ടയിലെ നാലാം തലമുറക്കാരനാണ് അരങ്ങൊഴിഞ്ഞിരിക്കുന്ന കഥകളി ആചാര്യൻ കലാമണ്ഡലം കുട്ടൻ ആശാൻ. കലാമണ്ഡലം ഗോപിയാശാന്റെ ദേശക്കാരനും അയൽക്കാരനും സഹപാഠിയുമായിരുന്നു. ഇരുവരും ചെർപ്പുളശേരി അടയ്ക്കാപ്പുത്തൂരുകാർ. ലവണാസുരവധത്തിലെ ലവകുശന്മാരായി വേഷമിട്ടാണ് ഇരുവരും അരങ്ങേറിയത്. കലാമണ്ഡലം രാമൻകുട്ടി നായർ, പത്മനാഭൻ നായർ, കീഴ്പ്പടം കുമാരൻ നായർ എന്നീ ഉന്നതശീർഷരുടെ കളരികളിൽ സ്ഫുടം ചെയ്‌തെടുത്ത ചിട്ടയാണ് കളിയുടെ ലോകത്തെ സമകാലികപ്രതിഭകളെ വാർത്തെടുത്തവരിൽ പ്രധാനിയായി ആശാനെ മാറ്റിയത്.

ദീര്‍ഘകാലം ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ദക്ഷന്‍ വേഷങ്ങള്‍ സുപ്രസിദ്ധമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ കഥകളി പുരസ്കാരം, കലാമണ്ഡലം പുരസ്‌കാരം തുടങ്ങി ഒട്ടനവധി നേട്ടങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. വിപുലമായ ശിഷ്യസമ്പത്തിന്റെ ഉടമയും കൂടെയായിരുന്നു ആശാന്‍. 2017ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് നേടിയ കഥകളി കലാകാരനാണ് കലാമണ്ഡലം കുട്ടൻ ആശാൻ. 2008ലെ കേന്ദ്രസംഗീത അക്കാദമി പുരസ്‌കാരവും ലഭിച്ചു. കലാമണ്ഡലം അവാർഡ്‌, തളിപ്പറമ്പ്‌ രാജരാജേശ്വരി ക്ഷേത്രത്തിന്റെ നാട്യഭൂഷണം, കഥകളി ക്ലബ്ബ്‌ തുടങ്ങി നിരവധി അവാർഡുകൾ. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരക പുരസ്‌കാരം, 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരം

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനു വലിയവിളക്കിന് ശ്രീരാമ പട്ടാഭിഷേകം കഥകളിക്ക് 40 വർഷത്തിലേറെയായി കലാമണ്ഡലം കുട്ടനാശാൻ വിഭീഷണന്റെ വേഷം കെട്ടുന്നു. കഥകളിയിൽ പച്ച, കത്തി ഇനങ്ങളിൽ, പല വേഷങ്ങളിൽ പ്രഗത്ഭനായിരുന്നു കുട്ടനാശാൻ. രാവണൻ, ദുര്യോധനൻ, രുഗ്മാഗതൻ, കിരാതത്തിലെ കാട്ടാളൻ, നാരാദൻ, ബ്രാഹ്മണൻ തുടങ്ങി അനവധി വേഷങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് കുട്ടനാശാൻ.1990കളിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രിൻസിപ്പാൾ ആയിരുന്നു. കുട്ടനാശാന്റെ  കളരി ചിട്ടക്ക് പേര് കേട്ടതായിരുന്നു. കലാ മണ്ഡലം ഗോപിയാശാൻ, കലാമണ്ഡലം വാസുവാശാൻ എന്നിവരോടൊപ്പം കലാമണ്ഡലത്തിൽ ആണ് പഠിച്ചത്!

പ്രഗ്തഭ മേള കലാകാരൻ കലാമണ്ഡലം ശിവദാസാശാന്റെ കുറിപ്പ്!

ഉണ്ണായിവാരിയർ സ്മാരക കലാനിലയം കളരിയുടെ എക്കാലത്തെയും മികവുറ്റ ആചാര്യൻ. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് , കേരള സർക്കാറിൻ്റെ കഥകളീ പുരസ്ക്കാരം, കേരള കലാമണ്ഡലം അവാർഡു് , പട്ടിക്കാംതൊടി രാമുണ്ണീ മേനോൻ പുരസ്ക്കാരം, ശിഷ്യരും, കലാസ്വാദകരും കൂടി ആദരിച്ച വീരശൃംഖല മറ്റു ഒട്ടനവധി പുരസ്ക്കാരകളും, സുവർണ്ണ മുദ്രകളും ആചാര്യനാണ് കുട്ടനാശാൻ.  പ്രണാമം

Kathakali teacher Kalamandalam Kuttan Asan (83) has passed away.
Kalamandalam Kuttan Ashan  , കഥകളി ആചാര്യൻ കലാമണ്ഡലം കുട്ടൻ ആശാൻ
Kalamandalam Kuttan Ashan , കഥകളി ആചാര്യൻ കലാമണ്ഡലം കുട്ടൻ ആശാൻPhoto Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment