visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

History

Home / Articles/ History
Gyanvapi Masjid
Gyanvapi Masjid

Fact Check : വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപിയും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പോസ്റ്റുകളുടെ സത്യാവസ്ഥയും നോക്കാം.

By - Siju Kuriyedam Sreekumar -- Wednesday, May 18, 2022 , 06:57 PM
വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി ( മഥുര ശ്രീകൃഷ്ണ ജന്മസ്ഥലം പൊളിച്ചു മസ്‍ജിദാക്കിയ  അതെ അവസ്ഥ ഉള്ളതിനാൽ വാരണാസിയിലെ മഥുര എന്ന് പറയുന്നു ചിലർ   )മസ്‍ജിദിൽ  ശിവലിംഗം കണ്ടെത്തിയതായി റിപ്പോർട്ട് വന്നതിനു പിന്നാലെ വരുന്ന ചില വാട്സാപ്പ് ഫേസ്ബുക് പോസ്റ്റുകളുടെ നിജ സ്ഥിതി ആണ് ഇവിടെ പറയുന്നത് . 

പ്രചരിക്കുന്ന പോസ്റ്റുകളിൽ പ്രധാനമായത് ആണ് ചുവടെ കൊടുക്കുന്നത് 

വർഷങ്ങളായി തന്റെ മഹാദേവനെ കാത്തിരുന്ന ഈ നന്ദിയുടെ കാത്തിരിപ്പ് ഇനി അവസാനിക്കാൻ പോകുന്നു!12 അടി ഉയരമുള്ള  ശിവലിംഗം ഗ്യാൻവാപിയുടെ നിലവറയിൽ കണ്ടെത്തി. 
ഒരു പക്ഷേ, കിണറ്റിൽ ചാടുമ്പോൾ ക്ഷേത്ര പൂജാരി നന്ദിയുടെ ചെവിയിൽ പറഞ്ഞ നിമിഷത്തിന്റെ സാക്ഷികളാകാൻ പോകുകയാണ് നമ്മൾ. "എനിക്ക് മരിക്കണം, പക്ഷേ നിങ്ങളുടെ ധൈര്യം വലുതാണ്, നിങ്ങൾ നൂറ്റാണ്ടുകൾ കാത്തിരിക്കണം" കാശിയിലെ ക്ഷേത്രത്തിന് പുറത്ത് ഇരിക്കുന്ന നന്ദിയുടെ ചെവിയിൽ ഈ വാചകം പറഞ്ഞതിന് ശേഷം ആ പണ്ഡിതൻ ശിവലിംഗത്തോടൊപ്പം കിണറ്റിലേക്ക് ചാടി!

കാശി വിശ്വനാഥ ക്ഷേത്രം തകർക്കാൻ ഔറംഗസീബിന്റെ സൈന്യം ആ പ്രദേശം മുഴുവൻ വളഞ്ഞിരുന്നു, മുഗൾ പട്ടാളക്കാരുടെ കൈകളിൽ വാളുകളും ക്ഷേത്രത്തിൽ നിന്ന് ഓടിയെത്തുന്ന ആളുകളുടെ നിലവിളികളും കാശിയിൽ ഉടനീളം ദൃശ്യമായിരുന്നു. അപ്പോൾ ഒരു പുരോഹിതൻ ധൈര്യം കാണിക്കുകയും മഹാദേവന്റെ സ്വയം പ്രഖ്യാപിത ജ്യോതിർലിംഗത്തെ രക്ഷിക്കാൻ ശിവലിംഗിനൊപ്പം ജ്ഞാനവാപിയുടെ കിണറ്റിലേക്ക് ചാടുകയും ചെയ്തു.

മോദി സർക്കാരിന്റെ ശ്രമഫലമായി 353 വർഷം പഴക്കമുള്ള ജ്ഞാനവാപി കുണ്ഡ് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വിപുലീകരണത്തിൽ ഇടനാഴിയുടെ ഭാഗമായി! പക്ഷേ, വർഷങ്ങളായി തന്റെ മഹാദേവനെ തിരഞ്ഞ് ക്ഷേത്രത്തിന്റെ പുനരുജ്ജീവനത്തിനായി കാത്തിരിക്കുന്ന അതേ നന്ദിയുടെ പ്രാർഥനയ്ക്ക് ഫലം കിട്ടിയിരുന്നില്ല. ഇന്ന് ഭഗവാൻ്റെ ശിവലിംഗം കണ്ടെടുക്കുകയും അവിടം സര്ക്കാര് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു...
നന്ദി മഹാരാജ് കീ ജയ് ഹർ ഹർ മഹാദേവ്
ഈ പോസ്റ്റ് ആണ് ഒട്ടു മിക്ക വാട്സാപ്പ് ഫേസ്ബുക് ഗ്രൂപ്പിലും പ്രചരിക്കുന്നത് 

 കുറച്ചു ഒന്ന് ബുദ്ധി ഉപയോഗിച്ചാൽ അറിയാം ഇതു നുണയാണ് എന്ന് . പൂജാരി നന്ദിയോട് അങ്ങനെ പറഞ്ഞു എങ്കിൽ  നന്ദിയോട് പറഞ്ഞത് ആരെങ്കിലും കേട്ടിരുന്നു എന്ന് തോന്നുന്നുണ്ടോ ?  , ഇതിനു മുൻപ് ആരെങ്കിലും ഇതു പറഞ്ഞതായി  കേട്ടിട്ടുണ്ടോ . 12 അടി ഉയരമുള്ള ഏകദേശം  1.7 ton  ഭാരമുള്ള ശിവലിംഗം എടുത്തു ചാടി അതും ഒരു പൂജാരി അത് പറ്റുമോ ? . അമ്പലത്തിലെ വിഗ്രഹം ഇളക്കുക അസാധ്യം  ആണ് . അത് പ്രതിഷ്ട്ട നടത്തുന്ന രീതി അങ്ങനെ ആണ് . പലതരത്തിലുള്ള ബന്ധനങ്ങൾ വഴിയാണ് വിഗ്രഹം ഉറപ്പിക്കുന്നത് . അതിശയോക്തി നിറഞ്ഞ "കേട്ട്" - "കെട്ടു " കഥകൾ പ്രചരിപ്പിക്കുന്നത് മൂലം അവിടെ ഉള്ള യഥാർത്ഥ കഥ ഇല്ലാതാകും ആളുകൾ കെട്ടുകഥ വിശ്വസിക്കും പിന്നീട് അത് ഇടതു ലിബറലുകൾ പൊളിച്ചടുക്കും പതിവ് പോലെ അപ്പോൾ വിശ്വാസികൾ പോലും അതിനു എതിരാകും . ഇതു ഇടതു അല്ലെങ്കിൽ തീവ്ര  ഇസ്ലാമിസ്റ്  തന്ത്രം ആണ് . കൂടാതെ ഒരു ക്രോസ്സ് ചെക്ക് പോലും ചെയ്യാതെ വാട്സാപ്പ് ഫേസ്ബുക് പോസ്റ്റുകളെ ന്യൂസ് ആക്കി    നുണ പ്രചരിപ്പിക്കുന്ന   ഓൺലൈൻ യൂട്യൂബ് ചാനൽ വാർത്തകൾക്കു കാതു കൊടുക്കാതിരിക്കുക  . ഒരു സംഭവം ഉണ്ടായാൽ ഇല്ലാത്ത കെട്ടുകഥകൾ പ്രചരിപ്പിച്ചാൽ അതിന്റെ സത്യാവസ്ഥ ജനം അറിയില്ല കെട്ടുകഥ ചോദ്യം ചെയ്യുമ്പോൾ  ജനം സത്യം അറിയാനും ശ്രമിക്കില്ല . അങ്ങിനെ വിശ്വാസികളുടെ എണ്ണം കുറയും . അത് തന്നെ ആണ് ചിലർക്ക്  വേണ്ടതും. അതിനു  സംഘികളും  അനുഭാവികളും  അവർ പോലും അറിയാതെ  കൂട്ട് നിൽക്കുന്നു .

എല്ലാ കാര്യത്തിലും ഇതാണ് നടക്കുന്നത് . സംഭവം ഉണ്ടായാൽ ഉടനെ കെട്ടുകഥകൾ മെനയും . ഒരു അടിസ്ഥാനവും ഇല്ലാത്ത കഥകൾ വിശ്വസിക്കുന്നവർ സത്യം അറിയാതെ പോകുന്നു , പിന്നീട് കെട്ടുകഥകൾ സത്യമായി പ്രചരിക്കും , അത് നിരീശ്വര വാതികളാൽ അല്ലെങ്കിൽ എതിർ വിശ്വാസികളാൽ  ചോദ്യം ചെയ്യുമ്പോൾ സത്യം എക്കാലത്തേക്കുമായി മൂടപ്പെട്ടു വിശ്വാസികൾ ഇല്ലാതാകും .

12 അടി ഉള്ള ശിവലിംഗം  പോയിട്ട് 2 അടി പൊക്കം ഉള്ള വിഗ്രഹം ഇളക്കാനോ അത് പൊന്തിക്കാനോ പറ്റില്ല . പ്രതിഷ്ട്ട കണ്ടിട്ടുള്ളവർക്കു പോലും  അറിയാം അത് എങ്ങനെ ആണ് ഉറപ്പിക്കുന്നത് എന്ന് . പിന്നെ വിഗ്രഹത്തിന്റെ ഭാരം അസാമാന്യ ഉണ്ടാകും കാരണം ഒരു തരത്തിലുള്ള പ്രകൃതി ദുരന്തത്തിനും അതിനെ കേടു വരുത്താൻ പറ്റാത്ത രീതിയിലാണ് ഉണ്ടാക്കുന്നത് . അതിനാൽ ഇതൊക്കെ നുണയാണ് . ശിവന്റെ അമ്പലം ഉണ്ടായിരുയ്ന്നു ശിവലിംഗവും ഉണ്ടായിരുന്നു അത് തകർത്തു പള്ളി പണിതു എന്നതും ശരി തന്നെ . അവിടെ അതിന്റെ അവശിഷ്ട്ടം ഉണ്ട് എന്നതും ശരി തന്നെ . അത് തകർക്കാഞ്ഞത് അവരുടെ അഹങ്കാരവും അഹന്തയും കാരണം ആണ് . പിനീടുള്ള തലമുറ കാണാൻ വേണ്ടി നിങ്ങളുടെ അമ്പലം പൊളിച്ചാണ് ഉണ്ടാക്കിയത് എന്ന് കാണിക്കാൻ വേണ്ടി . മെക്കയിലും ഇങ്ങനെ ആണ് ചെയ്തിരിക്കുന്നത് കഅബ അമ്പലം ആയിരുന്നു എന്ന് ഈ അടുത്ത് ഒരു മത പണ്ഡിതൻ പറയുകയുണ്ടായി .

വാട്സ്ആപ്പ് ഫേസ്ബുക് പോസ്റ്റുകൾ നല്ലപോലെ വായിച്ച ശേഷം മാത്രം വിശ്വസിക്കുക  , അതിൽ യുക്തി ഉണ്ടെങ്കിൽ മാത്രം വിശ്വസിക്കുക . 95% നുണയായിരിക്കും . പലപ്പോളും അത് ഉണ്ടാക്കുന്നത് ചോദ്യം ചെയ്യപ്പെടാൻ വേണ്ടി മനഃപൂർവം ഉണ്ടാക്കുന്നതാണ് . സത്യം മൂടപെടാൻ ഉണ്ടാക്കുന്നതാണ് . ഇന്ന് വരെ കേൾക്കാത്ത കഥകൾ ഇപ്പോൾ കേൾക്കുന്നു . ശിവലിംഗവുമായി ചാടി എങ്കിൽ ശിവലിംഗം എങ്ങിനെ കിണറിന്റെ മുകളിൽ കാണപ്പെടും . കിണറിനു അപ്പോൾ 11 അടി താഴ്ചയെ ഉള്ളു എന്ന് ഉണ്ടോ . ഇതു നടന്നത് അതികം പഴക്കം ഇല്ലാ അപ്പോൾ അമാനുഷനായിരുന്നിട്ടുണ്ടാവില്ല പൂജാരി 12  അടി പൊക്കം ഉള്ള കരിങ്കല്ല്  വിഗ്രഹം എടുത്തു പൊക്കാൻ . 1000  കണക്കിന് കൊല്ലം മുൻപ് അത്തരം ആളുകൾ ഉണ്ടായിരുന്നിരിക്കാം , പണ്ട് ആളുകളുടെ ആയിസു 200 മുതൽ 250 വരെ ആയിരുന്നു . അവർക്കു അവരുടെ ഭാരത്തിന്റെ 10 ഇരട്ടി വരെ പൊക്കാൻ പറ്റിയിരുന്നു ( ഉറുമ്പിനെപോലെ )  മഹാഭാരത  യുദ്ധം നടക്കുമ്പോൾ കൃഷ്ണന് 89 - 95 ഉം പാണ്ഡവർക്ക് 88 മുതൽ 91   വയസുണ്ട്  എന്ന് പറയപ്പെടുന്നു അതുപോലെ പലർക്കും . കഥയാണ് എന്ന് കരുതിയാലും 140 ഉം 180 വയസുവരെ ജീവിച്ചിരുന്ന പലരും ഉണ്ടായിരുന്നതായി ചരിത്രങ്ങൾ പറയുന്നു . 137 വയസുവരെ ജീവിച്ച  ശിവപുരി ബാബ എന്ന സന്യാസി 1963 ൽ ആണ് മരിച്ചത്   . കാലക്രമേണ മനുഷ്യന്റെ ജീവിത രീതിയും ടെക്നോളോജിയോടുള്ള ആധിക്യവും കാരണം എല്ലാം ഇല്ലാതായി . അതിനാൽ ഇതിൽ പറയുന്ന പൂജാരി 12  അടി പൊക്കം ഉള്ള  ശിവലിംഗം പൊന്തിച്ചു എടുത്തു ചാടി എന്നത് കെട്ടു കഥ ആവാനേ സാധ്യത ഉള്ളു . ബാക്കി എല്ലാം ചരിത്രത്തിൽ ഉള്ള സത്യങ്ങൾ ആണ്  . 

ചരിത്ര സത്യങ്ങൾ 
ഏകദേശം 1669-ൽ, ഔറംഗസീബ് ( മുഹി -ഉദ് -ദിൻ  മുഹമ്മദ് / Muhi-ud-Din Muhammad ) ക്ഷേത്രം പൊളിക്കാൻ ഉത്തരവിടുകയും അതിന്റെ സ്ഥാനത്ത് ഒരു മസ്ജിദ് പണിയാൻ കമ്മീഷൻ ചെയ്യുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത് . താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ മാതൃകയിൽ ഭാഗികമായി മുൻഭാഗം നിർമ്മിക്കുകയും ക്ഷേത്രത്തിന്റെ ഭാഗങ്ങൾ  വലിയ തോതിൽ സ്പർശിക്കാതെ മസ്ജിദിന്റെ മുറ്റമായി തുടർന്നു പോരുകയുമാണ് ചെയ്തത് . തെക്കൻ മതിൽ - അതിന്റെ കമാനങ്ങൾ, പുറം മോൾഡിംഗുകൾ, തോരണങ്ങൾ എന്നിവയെല്ലാം  - ഖിബ്ല മതിലാക്കി മാറ്റി (മക്കയിലെ വിശുദ്ധ മസ്ജിദിലെ കഅബയിലേക്കുള്ള ദിശയാണ് ഖിബ്ല ) . ഈ നിലനിൽക്കുന്ന ഘടകങ്ങൾ യഥാർത്ഥ ക്ഷേത്രത്തിന്റെ സാനിധ്യം സാക്ഷ്യപ്പെടുത്തുന്നു എന്നത് കൂടാതെ  മുഗൾ വാസ്തുവിദ്യാ ശൈലി ഇതോടു കൂടി  ഉൾപ്പെടുത്തി  പുതിയ രീതി അവലംബിച്ചു ( Indo-Islamic Architecture  എന്ന് ഇന്ന് പറയുന്ന ) . ഇൻഡോ -ഇസ്ലാമിക  ആർക്കിടെക്ചർ ഒന്നും അല്ല . അന്ന് കാലത്തു ഉണ്ടായിരുന്ന അമ്പലങ്ങളും മറ്റും പാതി പൊളിച്ചു അതിനു മുകളിൽ പള്ളിയോ കബറുകളോ അല്ലെങ്കിൽ അത്തരം നിർമിതിയോ പണിതു അതിനു അതി വിദക്തമായി Indo-Islamic ആർക്കിടെക്ചർ എന്ന് പേരും പിന്നീട് ആരോ  ബുദ്ധി  പൂർവം കൊടുത്തു . പിനീടുള്ള തലമുറയെ തെറ്റുധരിപ്പിക്കാൻ . പല സത്യങ്ങളും മൂടാം എന്ന് കൂടി  മുഗൾ രാജാക്കന്മാരും കരുതിയിരുന്നു . പിന്കാലങ്ങളിൽ ഇന്ത്യയിൽ കാണുന്നതെല്ലാം ഇതിൽ നിന്ന് ഉണ്ടായ ശൈലി ആണ് എന്ന് വരുത്തി തീർക്കാം എന്ന തന്ത്രവും അതിൽ ഉണ്ടായിരുന്നു . അതിനു ഉദാഹരണം ആണ് ബാബറും അക്ബറും ഷാജഹാനും പണിത പലതും രണ്ടു വാസ്തു വിദ്യയും കൂട്ടി കലർത്തി ആണ് ഉണ്ടാക്കിയത് .  ഔറംഗസീബ്  തകർത്ത മറ്റൊരു ഹിന്ദു ക്ഷേത്രം ആണ് മഥുരയിലെ ശ്രീകൃഷ്ണ ജൻമ്മസ്ഥലത്തെ അമ്പലങ്ങൾ . അവിടെയും പള്ളി പണിയുകയാണ് ചെയ്തത് . 

എന്തിനു ഖുത്ബ  അൽ -ദിൻ  ഐബക് ഉണ്ടാക്കി എന്ന് വിശ്വസിക്കുന്ന കുത്തബ്   മിനാർ വരെ പലതും പൊളിച്ചു ഉണ്ടാക്കിയതാണ് എന്ന് അവിടെ ഉള്ള ഹിന്ദു ദേവത ശില്പങ്ങളും മറ്റും സാക്ഷ്യപ്പെടുത്തുന്നു . കുത്തബ്   മിനാർ കോംപ്ലക്സിൽ ഉള്ള കുത്തബ്   മിനാറിനോട് ചേർന്നുള്ള പല നിര്മിതികളിലും ഹിന്ദു ദേവത ചിത്രങ്ങൾ ഉണ്ട് .കൂടാതെ  കുത്തബ്  മിനാർ  അല്ല അതിന്റെ പുറത്തുള്ള മോഡി കൂട്ടൽ മാത്രമാണ്  ഖുത്ബ  അൽ -ദിൻ  ഐബക്  ചെയ്തത് എന്നും അവിടെ ഉണ്ടായിരുന്ന ഒരു സ്തംഭത്തെ പുറത്തു മോഡി കൂട്ടി തന്റേതാക്കിയതാണ് എന്നും പറയപ്പെടുന്നു . അതിനോട് ചേർന്നുള്ള ഒരു കെട്ടിട സമുച്ചയത്തിൽ ഉള്ള ഇരുമ്പിന്റെ തൂണ്  375 -415 CE ൽ  ഉണ്ടായിരുന്ന  ചന്ദ്രഗുപ്ത 2 കാലഘട്ടത്തെ ആണ് എന്ന്  പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായതാണ്  .

1. മുഗൾ ഭരണാധികാരി ഖുതുബുദ്ദീൻ ഐബക്കിന്റെ കാലത്ത്, കുത്തബ്-മിനാർ സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങൾ തകർത്താണ് മസ്ജിദ് നിർമ്മിച്ചത്. ഖുതുബുദ്ദീൻ ഐബക്കിന് ക്ഷേത്രങ്ങൾ പൂർണ്ണമായി പൊളിക്കാൻ കഴിഞ്ഞില്ല, അതിനാൽ അതിന്റെ ചില ഭാഗങ്ങൾ പൊളിച്ച് ആ വസ്തുക്കളിൽ നിന്ന് പള്ളികൾ ഉണ്ടാക്കി.

2. നിലവിലുള്ള സമുച്ചയത്തിന്റെ ചുവരുകളിലും തൂണുകളിലും മേൽക്കൂരകളിലും ചിത്രങ്ങളും ദേവതകളുടെ മതചിഹ്നങ്ങളും ഉണ്ട്. ഗണപതി, വിഷ്ണു, യക്ഷ-യക്ഷിണി, ദ്വാരപാൽ, പാർശ്വനാഥൻ, മഹാവീരൻ, നടരാജൻ, മംഗളകലശം, ശംഖ്, ഗദ, ശ്രീയന്ത്രം, മണികൾ, പവിത്രമായ താമര എന്നിവയുടെ അടയാളങ്ങളും ഇതിൽ ഉൾപ്പെടുന്നു.

3. സമുച്ചയത്തിന്റെ 9 ആന്തരികവും ബാഹ്യവുമായ ഘടനകൾ പുരാതന ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയെ പ്രതീകപ്പെടുത്തുന്നു. പൂർണ്ണമായും വേദ ശൈലിയിലാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്. തൂണുകളിൽ വിശുദ്ധ ലിഖിതങ്ങൾ കാണിക്കുന്ന ഗാലറികളുണ്ട്.

4. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംക്ഷിപ്ത ചരിത്രത്തിൽ കുത്തബ്-മിനാറിലെ ക്ഷേത്രങ്ങൾ തകർക്കുന്നതും പള്ളികളുടെ നിർമ്മാണവും പരാമർശിക്കുന്നുണ്ട്.

ഈ മുകളിലെ നാലു പോയിന്റും ഡൽഹിയിലെ  സാകേത് കോടതിയിൽ ഈ അടുത്ത് നടന്ന കേസ് വിസ്താരത്തിൽ നിന്ന്  ആണ്. കോടതി കേസ്  പരിഗണിച്ചിരിക്കുകയാണ് ഇപ്പോൾ . അടുത്ത തിയതിക്ക് മുൻപായി ഈ പറഞ്ഞ എല്ലാ തെളിവും ഹാജരാക്കിയാൽ അവിടെ ഉള്ള കാര്യങ്ങൾക്കു തീർപ്പാകും എന്നാണ് അറിയാൻ കഴിഞ്ഞത് . സത്യങ്ങൾ നുണ കൊണ്ടുമൂടാന് നോക്കിയാൽ അത് തുറക്കാനായി ചില തെളിവുകൾ ബാക്കിയായി അവശേഷിക്കപെടും അതാണ് ഇവിടെയും കാണാൻ കഴിഞ്ഞത് . ശരിക്കും നോക്കിയാൽ മുഗൾ ഭരണാധികാരികളുടെ വിവരമില്ലായ്മയും അഹങ്കാരവും അഹന്തയും ആണ് അല്ലെങ്കിൽ അവരോടുള്ള ദേഷ്യം കാരണം നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഹിന്ദുക്കൾ തെളിവുകൾ മനപ്പൂർവം അവശേഷിപ്പിച്ചതും ആകാം  ഈ സത്യങ്ങൾ ഇന്ന് മറ മാറ്റി പുറത്തു വരൻ കാരണം . 

ഇവരുടെ ഈ പൊളിച്ചു പണികൾ പിൻകാലത്തു അറിയാതിരിക്കാൻ വേണ്ടി ആണ് Indo-Islamic Architecture  എന്ന് ഇന്ന് പറയുന്ന രീതിയാണ് മുഗളന്മാർ അവലംബിച്ചത് എന്ന് നുണ പ്രചരിപ്പിച്ചതും . വളരെ ബുദ്ധിപൂർവമായ നീക്കങ്ങളാണ് കാലാകാലങ്ങളായി ഭരിച്ചവർ ഇതിനായി  നടത്തിയത് . ഒരു സംസ്ക്കാരത്തെ അല്ലെങ്കിൽ ചരിത്രത്തെ ഇല്ലാതാക്കുക എന്ന അതി വിദക്തമായ തന്ത്രം . ഈ പൂജാരി ശിവലിംഗം എടുത്തു ചാടി എന്നതും അതിന്ൻറെ  ഭാഗം  ആണ് . അതുകണ്ടു കേട്ട പാതി കേൾക്കാത്ത പാതി കുറെ സംഘികൾ  അത് പ്രചരിപ്പിക്കാനും തുടങ്ങി കാരണം അതിൽ മോദി യുടെ ശ്രമ ഫലം എന്ന് അതിവിദക്തമായി ഈ പോസ്റ്റ് ഉണ്ടാക്കിയവർ എഴുതി പിടിപ്പിച്ചു സംഘികളെ പറ്റിക്കാൻ .   പിന്നീട്  യുക്തി നിരത്തി ആളുകൾ ചോദ്യം ചെയ്യുമ്പോൾ എല്ലാം നുണയാണ് എന്ന് വരുത്തി തീർക്കാം എന്ന തന്ത്രം. ഇതെല്ലാം സംഘികളുടെ കെട്ടുകഥകളാണ് എന്നും അത് സംഘികൾക്ക് എതിരെ തന്നെ   പ്രയോഗിക്കാം എന്നതും ഇതുണ്ടാക്കിയവർ കരുതിയിരുന്നു എന്ന് വേണം കരുതാൻ 

1991ലെ ആരാധനാലയ നിയമം  അനുസരിച്ചു 1947 ൽ സ്വതന്ത്ര ഇന്ത്യയിൽ എങ്ങനെ ആണോ ഉണ്ടായിരുന്നത് അതുപോലെ ആരാധനാലയങ്ങൾ നില നിർത്തണം എന്ന് അതിവിദക്തമായി നിയമം ഉണ്ടാക്കി അന്ന് ഭരിച്ച കോൺഗ്രസ് . ബാബരി മസ്ജിദ് വിഷയം കത്തി നിൽക്കുമ്പോൾ ആണ് ഇതു കൊണ്ട് വന്നതും പാസാക്കിയതും  എന്ന് ഓർക്കണം .

പറഞ്ഞു വരുന്നത് സത്യങ്ങളെ എല്ലാ കാലത്തേക്കും മൂടാനോ അല്ലെങ്കിൽ മറച്ചു വെക്കാനോ പറ്റില്ല എന്ന് മാത്രം അല്ല സത്യങ്ങളെ വളച്ചൊടിക്കുന്നതും ശരി അല്ല . സത്യങ്ങളെ കൂടുതൽ പ്രചാരം കിട്ടാൻ  അവിശ്വസിനീയമായ അർദ്ധ സത്യങ്ങൾ ചേർത്ത് പ്രചരിപ്പിച്ചാൽ പിന്നീട് ഒരുകാലത്തു അത് പൊളിച്ചെഴുതപെടുമ്പോൾ  യഥാർത്ഥ  സത്യങ്ങൾ ആളുകൾ വിശ്വസിക്കാതെ വരും  അല്ലെങ്കിൽ അറിയാതെ പോകും . അതിനാൽ ഒരു സംഭവം നടന്നാൽ അതിനെ പറ്റി വരുന്ന കാര്യങ്ങൾ സത്യമാണോ എന്ന് നോക്കി മാത്രം പ്രചരിപ്പിക്കുക അല്ലാത്ത പക്ഷം അത് പലതിനെയും ഇല്ലാതാക്കും അല്ലെങ്കിൽ പല ചരിത്രവും മാഞ്ഞു പോകാൻ ഇടയാകും . 

Let's take a look at the Gyanwapi near the Kashi Vishwanath Temple in Varanasi and the truth behind posts circulating in connection with it.
  
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  

Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment