visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Maneka Gandhi
Maneka GandhiPhoto Credit : SMP

Fact Check മുട്ട കോഴിയുടെ ആർത്തവ രക്തത്താൽ നിർമ്മിച്ചത്; കുട്ടികൾക്ക് കൊടുക്കരുതെന്ന് മനേക ​ഗാന്ധി ; പറഞ്ഞതിലെ യാഥാർഥ്യം എന്തെന്ന് നോക്കാം

By - Siju Kuriyedam Sreekumar -- Sunday, June 19, 2022 , 05:58 PM
ബെം​ഗളൂരു: ശാസ്ത്രത്തെ രണ്ടു പടി പുറകിൽ നിർത്തി പ്രസ്താവന നടത്തന്ന ആദ്യത്തെ ബിജെപി നേതാവല്ല മനേക ഗാന്ധി. അടുത്തിയിടെ ശ്രീ ജൈന സേവാ സംഘം ഹൈദരാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ മനേക ഒരു പ്രസ്താവന നടത്തി. "മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടികൾ നിർത്തിവെക്കണമെന്നും  മുട്ട, കോഴിയുടെ ആർത്തവ രക്തം കൊണ്ട് നിർമ്മിച്ചതാണെന്ന് ബിജെപി എംപി‌ മനേക ​ഗാന്ധി പറഞ്ഞു. കോഴിയുടെ മുട്ട ആർത്തവ രക്തം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മുട്ട കുട്ടികൾ കഴിക്കാൻ പാടില്ല. ഒരു മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ രണ്ട് സ്പൂൺ പരിപ്പിൽ ഉണ്ട്. മുട്ട ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. ജൂൺ എട്ടിന് ബെം​ഗളൂരുവിൽ ശ്രീ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മനേക ​ഗാന്ധി ഇക്കാര്യം പറഞ്ഞത്. ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കുട്ടികളുടെ പോഷകാഹാരത്തിനുള്ള സർക്കാർ പദ്ധതികളിൽ മുട്ട ആരോഗ്യകരമായ ഭക്ഷണമായി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിക്കണമെന്നും മനേകാ ഗാന്ധി വേ​ദിയിൽ പറഞ്ഞു. നിങ്ങളുടെ കുട്ടികൾ മുട്ട കഴിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവർ ഉപദേശിച്ചു.

തുറസ്സായ സ്ഥലത്ത് മീൻ വിൽക്കുന്നതിനെതിരെയും മാംസത്തിന്റെ പ്രദർശനം, എയർ കണ്ടീഷനിംഗും ഗ്ലാസ് ചുമരുമില്ലാത്ത ഔട്ട്‌ലെറ്റുകളിലെ ഇറച്ചി വിൽപന, തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യൽ, കൂട്ടിൽ സൂക്ഷിക്കുന്ന കോഴികൾ എന്നിവ നിയമവിരുദ്ധമായ പ്രവൃത്തികളാണെന്നും അവർ പറഞ്ഞു. പീപ്പിൾ ഫോർ ആനിമൽസിന്റെ (പിഎഫ്എ) എന്ന മൃ​ഗസംരക്ഷ സംഘടനക്ക്ധ നസഹായം നൽകാൻ ജൈന സമൂഹത്തോട് അഭ്യർത്ഥിച്ചു.

മുട്ട ഉണ്ടാകുന്നത് എങ്ങനെ?

ഷഡ്പദങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ, പക്ഷികൾ, മീനുകൾ അടക്കമുള്ളവയാണ് മുട്ടയിടുന്ന ജീവികൾ. പെൺജീവികൾ ഉത്പാദിപ്പിക്കുന്ന അണ്ഡമാണ് മുട്ടയായി മാറുന്നത്. ഇണചേരാത്ത സാഹചര്യത്തിലും ഇവയ്ക്ക് മുട്ടയിടാനാകും. അണ്ഡവും ബീജവും കൂടിച്ചേർന്ന സിക്താണ്ഡംകൂടിയാണ് മുട്ട. അനുയോജ്യമായ സഹചര്യത്തിൽ സിക്താണ്ഡം വളർന്ന് ഭ്രൂണമായി മാറുകയും ഭൂമിയിൽ ജീവിക്കാനുള്ള പ്രാപ്തി നേടുകയും ചെയ്യുന്നു. ചില സസ്തനികളും മുട്ടയിട്ട് പ്രത്യുൽപാദനം നടത്താറുണ്ട്. ആഹാരത്തിനായി പല ജീവികളുടെയും മുട്ടകൾ മനുഷ്യൻ ഉപയോഗിക്കാറുണ്ട്. അതിലൊന്നാണ് കോഴി മുട്ട.

ആർത്തവം അശുദ്ധമാണോ?

ആർത്തവം അശുദ്ധമാണെന്ന വാദത്തെ ശാസ്ത്രയുക്തിയിൽ ചിന്തിക്കുന്ന ആളുകൾ പല കാലങ്ങളായി പൊളിച്ചെഴുതാൻ ശ്രമിച്ചിട്ടുണ്ട്. മനേക ഗാന്ധിയുടെ പ്രസ്താവന ആർത്തവം അശുദ്ധമാണെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് ഡോ വന്ദന പ്രസാദ് പറയുന്നു. ദേശീയ മാധ്യമമായ ന്യൂസ് ക്ലിക്കിനോടാണ് അവരുടെ പ്രതികരണം. പൊതുജനാരോഗ്യ പ്രവർത്തകരും, ആക്ടിവിസ്റ്റുകളും ആർത്തവം ഒരു സാധാരണ ശാരീരിക പ്രക്രിയയാണെന്ന് ബോധവത്കരിക്കുമ്പോൾ ഭരണ പക്ഷത്തു നിന്നുള്ള ഒരു നേതാവിന്റെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്ന് അവർ പറഞ്ഞു.

ഭക്ഷണം അവകാശം

വർഷങ്ങളായി 'ഭക്ഷണത്തിനുള്ള അവകാശം' എന്ന കാമ്പെയിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട നൽകണമെന്ന് വാദിക്കുന്നു. ഓരോ ആഴ്ചയിലെയും അഞ്ച് ദിവസം കുട്ടികൾക്ക് മുട്ട നൽകണമെന്നാണ് കാമ്പെയിൻ ആവശ്യപ്പെടുന്നത്.

അടുത്തയിടെ പോഷകാഹാര കുറവുള്ള ഏഴ് ജില്ലകളിൽ കർണാടകം ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് മുട്ട നൽകാൻ വീണ്ടും ആരംഭിച്ചിരുന്നു. ഇതിനെതിരെ ഓൾ ഇന്ത്യ വെജിറ്റേറിയൻസ് അസോസിയേഷനും ലിംഗായത്ത്, ജൈന നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഭക്ഷണം നൽകുമ്പോൾ മതം, ജാതി, പ്രത്യയശാസ്ത്രം എന്നിവ സ്വാധീനിക്കരുതെന്നും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പോഷകാഹാരം നൽകാൻ ഇടപെടൽ വേണമെന്നാണ് 'ഭക്ഷണത്തിനുള്ള അവകാശം' കാമ്പെയിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടത്.

Fact Check The eggs are made from the menstrual blood of the chicken : Maneka Gandhi

 



LEAVE A REPLY

Security code:

COMMENTS

Be the first to comment