visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / Articles/ India
Saiju M Thangachan , Ansi kabeer , Anjana Shajan
Saiju M Thangachan , Ansi kabeer , Anjana ShajanPhoto Credit : Siju Kuriyedam Sreekumar

മോഡലുകളുടെ മരണത്തിലെ ദുരൂഹത വഴിതുറക്കുന്നതു കേരളത്തിനു പരിജയം ഇല്ലാത്ത പെൺവാണിഭ മാഫിയ സംഘങ്ങളുടെ രീതിക്കോ . സൂക്ഷിക്കുക ഇത്തരക്കാരെ

By - Siju Kuriyedam Sreekumar -- Monday, November 29, 2021 , 05:46 PM


കേരളത്തിൽ അടുത്ത് നടന്ന മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത വഴിതുറക്കുന്നതു വലിയ സെക്സ് റാക്കറ്റിലേക്കെന്നു തോന്നും വിധമാണ് കേസിന്റെ പോക്ക് .   സൈജു എം തങ്കച്ചൻ മോഡലുകളെ പിന്തുടർന്നതു അവർ സൈജു പറഞ്ഞതിന് വഴങ്ങാതെ വന്നപ്പോളാണ് എന്നാണ് സൈജുവിനെ ചോദ്യം ചെയ്തതിൽ നിന്ന് മനസിലാകുന്നത് .  പല രാഷ്ട്രീയ നേതാക്കൾക്കും സിനിമ നടന്മാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട് എന്നാണ് അറിവ്. 

  അവിടെ വരുന്ന പെൺകുട്ടികൾക്ക് ലഹരി നൽകി അവരെ പലർക്കായി കാഴ്ച വച്ചിരുന്നതായി സംശയം ഉയർന്നിട്ടുണ്ട് . അതിൽ സിനിമ നടിമാരും മോഡലുകളും കോളേജ് പെൺകുട്ടികളും ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത് . സൈജു പല ഹോട്ടലുകളിലെയും പാർട്ടി കളിൽ  നിറസാന്നിധ്യം ആയിരുന്നു അതിനാൽ വലിയ ഒരു ശൃംഖല തന്നെ ഇതിന്റെ പിന്നിൽ ഉണ്ട് എന്നാണ് സംശയം . നിശാ  പാർട്ടി എന്ന വ്യാജേന നിരോധിക്കപ്പെട്ട ലഹരികളും സൈജു വിതരണം ചെയ്തിരുന്നോ എന്ന് സംശയം ഉണ്ട് . അതുപോലെ മധ്യത്തിൽ അവർ അറിയാതെ ലഹരി കലർത്തി അവരെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും സംശയിക്കുന്നു .  

  പാർട്ടി യിലേക്ക് ചെറുപ്പം പെൺകുട്ടികളെ ആകർഷിക്കാൻ ഇടനിലക്കാരായ ചെറുപ്പക്കാരെയും ഏർപ്പാടാക്കിയിരുന്നു എന്നും  സംശയിക്കുന്നു . അവർ പഠിക്കുന്ന കോളേജിലെ തന്നെ ചെറുപ്പക്കാരോ അല്ലെങ്കിൽ അവർ താമസിക്കുന്ന സ്ഥലങ്ങളിൽ താമസമാക്കിയ  ചെറുപ്പക്കാരോ ആണ് ഇതിനായി ഉണ്ടാവുക  . പെൺകുട്ടികളുമായി ചങ്ങാത്തം ഉണ്ടാക്കി പിന്നെ പാർട്ടികളെ പറ്റി പറഞ്ഞു പ്രലോഭിപ്പിക്കും . അതിൽ വീഴുന്ന പെൺകുട്ടികളാണ് അധികവും ഇത്തരം പാർട്ടി കളിൽ എത്തുന്നത് . അവിടെ ഈ ഇടനിലക്കാർ പെൺകുട്ടികളെ പല കാര്യങ്ങൾക്കായി ചലഞ്ചുചെയ്തു അവരെ അത് ചെയ്യാൻ നിര്ബന്ധിതരാക്കും .

 ചില സിനിമാ നടൻമാർ പാർട്ടി യിൽ വന്നിരുന്നത് പ്രത്യേക ക്ഷണം സ്വികരിച്ചാണ് . അവർക്കു ഇതിന്റെ പിന്നിലെ കളികൾ അറിയുമായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . അവർ സ്റ്റേജ് ഷോ ക്കു പങ്കെടുക്കും പോലെ പൈസ വാങ്ങി പരുപാടിയിൽ പങ്കെടുത്തു പോകും . ഇവരുടെ പരുപാടിയിൽ ചെറുപ്പം പെൺകുട്ടികളെ ആകർഷിക്കാൻ ഉള്ള ഒരു തന്ത്രം മാത്രമായിരുന്നു ഇതെല്ലാം . താരങ്ങൾ പങ്കെടുക്കുന്നതാണ് എന്നറിഞ്ഞാൽ വലിയ കുടുംബത്തിലെ പെൺകുട്ടികൾ വരുകയും ചെയ്യും അവിടെ നടക്കുന്ന സംഭവങ്ങൾ മാനക്കേട് ഓർത്തു പുറത്തു പറയുകയും ഇല്ല . ഒരിക്കൽ അവരുടെ ഇരയായി കഴിഞ്ഞാൽ പലപ്പോളായി അവിടേക്കു വിളിക്കുകയും അപ്പോളെല്ലാം ലഹരി കൊടുക്കുകയും പിന്നീട് അവർ അതിനു അടിമപ്പെടുകയും ചെയ്യും .പിന്നെ അവരെ ലൈംഗികമായി ചൂഷണം ചെയുകയും  ആ വീഡിയോ കാണിച്ചു അവരെ പലർക്കായി കാഴ്ച വക്കുന്നു . ഇത്തരം ആളുകൾ  പല രീതിയിലൂടെ ആണ് പൈസ ഉണ്ടാക്കുന്നത്  മുംബൈ ബംഗളുരു തുടങ്ങിയ നഗരത്തിൽ ഇത്തരം പാർട്ടികളും സെക്സ് റാക്കറ്റും ഉണ്ട് എന്ന് പറയപ്പെടുന്നു . ഇപ്പോൾ കേരളത്തിലും ഇതു സജീവമാണ് എന്നാണ് ഈ സംഭവങ്ങൾ കാണിക്കുന്നത്  .     

     ഇത്തരം പാർട്ടി സംഘടിപ്പിക്കുന്നവർ പലരീതിയിലാണ് പൈസ ഉണ്ടാക്കുന്നത് . പാർട്ടിക്ക് എൻട്രി ഫീസ് ആയി നല്ല ഒരു തുക ഈടാക്കുന്നു അതിൽ മധ്യം ഫ്രീ ആയിരിക്കും പിന്നെ വലിയ വലിയ ആളുകളെ കാണാം പരിചയപ്പെടാം അവരുടെ കൂടെ ഫോട്ടോ എടുക്കാം എന്ന കാരണം ആ തുക കൊടുക്കാൻ എല്ലാവരും തയ്യാറാകും , പിന്നെ ആദ്യം ഒന്നോ രണ്ടോ തവണ മധ്യം ത്തിന്റെ കൂടെ ലഹരി ഫ്രീ ആയോ കൂടെ വന്ന ഇടനിലക്കാരായ ചെറുപ്പക്കാരുടെ  ചലഞ്ചേറ്റെടുത്തു കഴിക്കുകയോ ചെയ്യും പിന്നെ പിന്നെ അതില്ലാതെ പറ്റില്ല എന്നാകും അപ്പോൾ വൻ തുകക്ക് വാങ്ങി ഉപയോഗിക്കും  അങ്ങനെ ആ രീതിയിലും പൈസ ഉണ്ടാക്കും  . ലഹരി പറ്റില്ല എന്ന  അവസ്ഥയിൽ ആയാൽ അവരെ ലൈംഗികമായി ചൂഷണം ചെയ്തു അതിന്റെ വീഡിയോ പല സൈറ്റുകൾക്കും വിൽക്കും അങ്ങനെയും പൈസ ഉണ്ടാക്കും . പിന്നെ ആ വീഡിയോ കാണിച്ചു പലർക്കും അവരെ കാഴ്ച വക്കും അതിൽ നിന്നും വൻ തുക ഉണ്ടാക്കുന്നു . പല ബിസിനസ് ഡീൽകൾക്കും ഇപ്പോൾ ചെറുപ്പം പെൺകുട്ടികളെ കൂടെ കൊണ്ട് പോകുക അല്ലെങ്കിൽ ഡീൽ ഉറപ്പിക്കാൻ അവർക്കു കാഴ്ച വക്കുക എന്നത് ഉണ്ട് എന്ന് കേൾക്കുന്നു പലപ്പോളും ഇത്തരം പെൺകുട്ടികളെ ആണ് അതിനായി ഉപയോഗിക്കുന്നത് . മാതാപിതാക്കൾ നാട്ടിൽ ഇല്ലാത്ത അല്ലെങ്കിൽ ശ്രദ്ധിക്കാത്ത കുട്ടികൾ കറങ്ങി നടക്കാനും സുഖഭോഗങ്ങളിൽ അതിമറക്കാനും ഉള്ള ഉപാധി ആയി എടുക്കുമ്പോൾ അവർ പോലും അറിയാതെ അവർ ചൂഷണം ചെയ്യപ്പെടുന്നു .

           പല രാഷ്ട്രീയക്കാരുടെ മക്കളും സിനിമാ നടന്മാരുടെ മക്കളും ഇതിന്റെ ഇടനിലക്കാരായി ഉണ്ട്  എന്ന് കേൾക്കുന്നുണ്ട് . പെൺകുട്ടികൾ ആദ്യം ആദ്യം ഒരു രസത്തിനു തുടങ്ങി അവർ ഇതിന്റെ ഗൗരവം  അറിയുമ്പോളേക്കും  അവർ ലഹരിക്കും മറ്റു പല  കാര്യങ്ങൾക്കും അടിമപ്പെട്ടിട്ടുണ്ടാവും അതിൽ നിന്ന് ഊരി പോകാൻ പറ്റാത്തവിധം അതിൽ കുടുങ്ങിപ്പോകും അതിനാൽ ഒരു പരാതിയും ഉണ്ടാവില്ല . മാതാപിതാക്കൾ ശ്രദ്ധിക്കാത്ത അല്ലെങ്കിൽ മാതാപിതാക്കൾ വിദേശത്തുള്ള കുട്ടികളെയാണ് ഇതിനായി വലവീശി പിടിക്കുന്നത് . പല മാതാപിതാക്കളും  ഇതു മനസിലായാലും മാനഹാനി ഓർത്തു മിണ്ടാറില്ല എന്ന് മാത്രം പിന്നെ ലഹരി ഉപയോഗിക്കുന്നതും കുറ്റം ആയതിനാൽ മാതാപിതാക്കൾ അറിഞ്ഞാൽ അവർ ആരും അറിയാതെ അത് ഒതുക്കി തീർക്കാൻ നോക്കും . അതിനാൽ ആണ്  ഇത്തരം സെക്സ് റാക്കറ്റ് തഴച്ചു വളരുന്നത് . മുംബൈ ലെ യും ബംഗളുരുവിലെയും പല ആഡംബര പാർട്ടി ഇത്തരം ആളുകളുടെ ബിസിനസ് കേന്ദ്രമാണ് . ഇപ്പോൾ അതിനു  കേരളത്തിലും നല്ല വേരോട്ടം ഉണ്ട് എന്നാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് .  വിദേശത്തു ജോലി ചെയുന്ന ആളുകളുടെ ഭാര്യമാരെയും ഇത്തരക്കാർ വലവീശുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട് . ഇതിനായി ഇവർക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ടെലിഗ്രാമിലും പ്രത്യേകം ഗ്രൂപ്പ് തന്നെ ഉണ്ട് എന്ന് കേൾക്കുന്നു .         
   , 
ഇനി കേരളത്തിൽ ഇപ്പോൾ ഉണ്ടായ സംഭവങ്ങളിലേക്ക് കടക്കാം  സൈജുവിന്റെ ഫോണിൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ; ലഹരി നൽകി ദുരുപയോഗം?

 മിസ് കേരള ജേതാക്കളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് നിർണായക വിവരങ്ങൾ കണ്ടെടുത്തു. ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിൽ നിന്നു ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഡിജെ, റേവ് പാർട്ടികളുടെയും ഇതിൽ പങ്കെടുത്തവരുടെയും ദൃശ്യങ്ങൾ ലഭിച്ചു. സൈജു തങ്കച്ചൻ ലഹരി നൽകി പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ സൈജുവിന്റെ ഫോണിൽ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാർട്ടികൾക്കു ശേഷമുള്ള ആഫ്റ്റർ പാർട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നൽകുന്നയാളുമാണു സൈജുവെന്ന കണ്ടെത്തൽ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങൾ.

പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സൈജുവിന്റെ കോൾ റെക്കോഡുകൾ, വാട്സാപ് ചാറ്റുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയിൽ സൈജു പിന്തുടർന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാൽ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാൻ ഇവർ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലിൽ ലഭിച്ചു.

സൈജു തങ്കച്ചൻ മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽനിന്ന് ഡിജെ പാർട്ടികൾക്കുപയോഗിക്കുന്ന രീതിയിലുള്ള സ്പീക്കർ, മദ്യം അളക്കുന്ന പാത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് നമ്പർ 18 ഹോട്ടൽ ഉടമ റോയി ജെ.വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്നു വിട്ടയച്ചേക്കുമെന്നാണു പൊലീസ് കരുതുന്നത് . ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ദുരുദ്ദേശ്യം, ഭീഷണി; െസെജുവിൽ നിന്ന് രക്ഷപ്പെട്ട് പായുന്നതിനിടെ മോഡലുകളുടെ മരണം

  മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഒളിവിൽ പോയ സൈജു എം.തങ്കച്ചനെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അപകടമുണ്ടായ നവംബർ ഒന്നിനു പുലർച്ചെ ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ മുതൽ സൈജു കാറിൽ ഇവരെ പിന്തുടർന്നിരുന്നു. സൈജുവിനെ ഭയന്നാണു കാറിന്റെ വേഗം വർധിപ്പിച്ചതെന്നു മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുൽ റഹ്മാൻ മൊഴിയും നൽകി. കാറിലുണ്ടായിരുന്ന 4 പേരിൽ അബ്ദുൽ റഹ്മാൻ മാത്രമാണു പരുക്കുകളോടെ രക്ഷപ്പെട്ടത്.

സൈജുവിനെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായാൽ നോട്ടിസ് നൽകി സ്റ്റേഷനിലേക്കു വിളിപ്പിക്കുമെന്ന പൊലീസിന്റെ നിലപാടു രേഖപ്പെടുത്തി സൈജു സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അഭിഭാഷകർക്ക് ഒപ്പം ഇന്നലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ ഹാജരായ സൈജുവിനെ 8 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. 

മോഡലുകൾ സഞ്ചരിച്ച കാറിനെ സംഭവദിവസം രാത്രി കുണ്ടന്നൂരിനു സമീപം വഴിയിൽ തടഞ്ഞു നിർത്തി സൈജു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. അതുവരെ മിതമായ സ്പീഡിൽ സഞ്ചരിച്ചിരുന്ന കാറിന്റെ വേഗം പിന്നീടു വർധിച്ചതായും തുടർന്ന് അപകടമുണ്ടായതായും റോഡരികിലുള്ള നിരീക്ഷണ ക്യാമറകളിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. സൈജുവിന്റെ ഭീഷണിയെത്തുടർന്നു കാറിന്റെ വേഗം വർധിപ്പിച്ചത് അപകടത്തിനു വഴിയൊരുക്കിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടരുക, അപകടത്തിനു പ്രേരണയാകുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന രാസലഹരി ഇടപാടിന്റെ മുഖ്യകണ്ണി സൈജുവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച മൊഴികളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകൾക്കു വേണ്ടി സൈജു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന മുംബൈ മലയാളി യുവതിയുടെ പരാതിയും കിട്ടി. സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചു നർകോട്ടിക് കൺട്രോൾ ബ്യൂറോയും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്.



LEAVE A REPLY

Security code:

COMMENTS

Be the first to comment