visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Technology

Home / Articles/ Technology
High Speed Train and E M Sreedharan
High Speed Train and E M SreedharanPhoto Credit : Siju Kuriyedam Sreekumar

കേരളം വേണോ കെ റെയിൽ വേണോ , ആർക്കും ബുദ്ധിമുട്ടില്ലാതെ നഷ്ട്ടം ഇല്ലാതെ ഉള്ള ഇ എം ശ്രീധരന്റെ റൂട്ട് ഉള്ളപ്പോൾ എന്തിനീ പുതിയ റൂട്ട് .

By - Siju Kuriyedam Sreekumar -- Sunday, November 28, 2021 , 01:03 PM


കേരളം വേണോ കെ റെയിൽ വേണോ എന്നൊരു ചോദ്യം ഒരു ഇടതു ആക്ടിവിസ്റ് ചോദിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . അവർ അങ്ങനെ ചോദിച്ചോ എന്ന് അറിയില്ല , ചോദിച്ചിട്ടുണ്ട് എങ്കിൽ നല്ല ചോദ്യം . ഇ എം ശ്രീധരനെപ്പോലുള്ളവർ പോലും എതിർത്ത കാര്യമാണ് സ്വാർത്ഥ ലാഭത്തിനായി പലരും കൂട്ട് നിൽക്കുന്നത് . നമ്മുടെ കുറെ ആളുകളുടെ വീടും ആരാധനാലയങ്ങളും    വ്യവസായ സ്ഥാപനങ്ങളും   ഇല്ലാതാക്കി എന്തിനു ഈ പുതിയ റൂട്ട് . ആർക്കും ബുദ്ധിമുട്ടില്ലാതെ നഷ്ട്ടം ഇല്ലാതെ ഉള്ള  ഇ  എം ശ്രീധരന്റെ  റൂട്ട് ഉള്ളപ്പോൾ എന്തിനീ പുതിയ റൂട്ട്  . 

                     ഇ  എം ശ്രീധരന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ചു ഇപ്പോൾ  ഉള്ള റോഡുകളുടെ മുകളിലൂടെ ആരുടേയും ഭൂമി നഷ്ടപ്പെടാതെ ഗവർമെന്റ് നു അതികം സാമ്പത്തിക ബാധ്യത ഇല്ലാതെ പകുതി ചിലവിൽ  നടപ്പാക്കാവുന്ന രീതിയാണ് അദ്ദേഹം  സമർപ്പിച്ചത്  അത് പൂഴ്ത്തി വച്ചാണ് ചിലരുടെ സ്വാർത്ഥ താല്പര്യത്തിനായി  ഈ പുതിയ റൂട്ട് നടപ്പാക്കുന്നത് . ഡൽഹി മെട്രോ അതുപോലെ ആണ് ഉണ്ടാക്കിയത് ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം ഒട്ടും ഇല്ലാതെ ( വളരെ കുറച്ചു ഉണ്ടായിട്ടുണ്ടാവും )  ആണ് ഡൽഹി മെട്രോ ഉണ്ടാക്കിയത് ഗവർമെന്റ് ലാൻഡ് അല്ലാത്തിടത്തു ( റോഡ് )  ഭൂഗർഭ രീതിയാണ് അവലംബിച്ചത് . റോഡ് ക്രോസിങ് ഉള്ളിടത്തു പലസ്ഥലത്തും കുത്തബ് മിനാറിനെക്കാളും ഉയരത്തിലാണ് തൂണുകളും മറ്റും ഉണ്ടാക്കിയിരിക്കുന്നത് . വേണം എന്ന് വിചാരിച്ചാൽ എന്തും പറ്റും എന്ന് അദ്ദേഹം തെളിച്ചതാണ്  .   ഡൽഹിയിൽ  രണ്ടു മീറ്റർ കുഴിച്ചാൽ വെള്ളം കിട്ടുന്ന സ്ഥലം ആണ് അത്തരം സ്ഥലത്താണ് എന്ന് ഓർക്കണം , ഡൽഹി മെട്രോ ഭൂഗർഭ റെയിൽ പോകുന്നിടത്തു നിന്ന് ഉറവ വരുന്ന വെള്ളം ഡൽഹി ജെൽ ബോർഡിന് വിറ്റു വേറെയും പൈസ ഉണ്ടാക്കുന്നുണ്ട് എന്നാണ് അറിയാനായത്   . കേരളത്തിൽ എന്തുകൊണ്ട് അത് പറ്റില്ല ? . കാരണം വീക്ഷണം ഇല്ലാത്തതും ഉള്ളവരുടെ അഭിപ്രായങ്ങൾക്കു വിലകല്പിക്കാത്തതും ആയ കുറെ സമരക്കാർ മാത്രമാണ് കേരളത്തിലെ നേതൃ നിര . പിന്നെ ഭൂമി  ,വനം , കരിങ്കൽ , കെട്ടിട മാഫിയകൾക്ക് വേണ്ടി ഏതു നിയമത്തെയും കാറ്റിൽ പറത്തുന്ന വേറെയും കുറെ നേതാക്കൾ .  എന്തിനും ഏതിനും സമരം ചെയുന്ന നാട്ടിൽ നല്ലതിന് വേണ്ടി ഒന്നും പറയില്ല . മാറി മാറി വരുന്ന സർക്കാരുകൾ അതിനായി ഒന്നും ചെയ്യില്ല . ഇപ്പോൾ തുടര്ഭരണം ഉണ്ടായപ്പോളും അവസ്ഥ അത് തന്നെ പഴയ വീഞ്ഞു പുതിയ കുപ്പിയിൽ ആക്കിയപോലെ.  കാണിക്കാനായി മന്ത്രിമാരെയും എം ൽ എ മാരെയും പുതിയവരാക്കി പക്ഷെ അവരുടെ ചിന്തയും പഴയതു തന്നെ മാറ്റം ഇല്ല, പോരാത്തതിന് ചിന്താഗതി മറാത്താ  കപ്പിത്താൻ മാറാതെ കപ്പൽ ജീവനക്കാരെ മാത്രം മാറ്റിയാലും കാര്യം ഇല്ലല്ലോ. ചിന്താഗതി ആണ് പ്രശ്നം അതാണ് മാറേണ്ടത് . നമ്മൾ വിദേശരാജ്യങ്ങളിൽ നിന്ന് അനുകരിക്കേണ്ടത്  അതായിരുന്നു അല്ലാതെ അവരുടെ വേഷവിധാനമോ ഭാഷയോ സംസ്ക്കാരമോ ആയിരുന്നില്ല . നല്ലതിനെ ഉൾക്കൊള്ളാൻ ഉള്ള മനസാണ് വേണ്ടത് അത് ആര് പറഞ്ഞാലും , അതാണ് ഇപ്പോൾ ഇല്ലാത്തതും .

     കേരളം ഇത്രയും കടക്കെണിയിൽ ആയി ഉള്ളപ്പോൾ ഇത്തരം അധിക ചെലവ് എന്തിനു . KSRTC ജീവനക്കാർക്കും , സർക്കാർ ജോലിക്കാർക്കും ശബളം കൊടുക്കാൻ പോലും പൈസ ഇല്ല . കള്ളും ലോട്ടറിയും ഇന്ധനവും വിറ്റു കിട്ടുന്ന ടാക്സ്  അല്ലാതെ ഒരു  വരുമാനം ഇല്ല . വരുമാനം ഉണ്ടാക്കാൻ  ഉള്ള ഒരു പദ്ധതിയും നാളിതുവരെ നടപ്പക്കിട്ടില്ല , എന്ന് മാത്രം അല്ല ഉള്ള വ്യവസായങ്ങളെ നാട്ടിൽ നിന്ന് കേട്ട് കെട്ടിക്കുകയോ പൂട്ടിക്കുകയോ ചെയുന്നു .എന്നാലും പൈസ അനാവശ്യമായി ധൂർത്തു അടിക്കാനുള്ള എല്ലാ   വഴിയും നോക്കും .അതിനു വലിയ ഉദാഹരണം ആണല്ലോ 1.44 കോടി മാസ വാടക  ചിലവാക്കി ആർക്കും ഉപകാരം ഇല്ലാതെ ഒരു ഹെലികോപ്റ്റർ വാടകക്ക് എടുത്തിരിക്കുന്നതും പോരാത്തതിന് വീണ്ടും പോലീസ് സേനയും എടുക്കുന്നത് . ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം ചെലവഴിച്ചു. കേരളം 1.44 കോടി രൂപ പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണ്‌ എന്ന് കൂടെ ചേർത്ത് വായിക്കണം  . 

       എന്ത് പദ്ധതി കൊണ്ട് വരുമ്പോളും അത് എങ്ങനെ ചെലവ് കുറച്ചു നടപ്പാക്കാം എങ്ങനെ സമയ ബന്ധിതമായി നടപ്പാക്കാം എന്നാണ് നോക്കേണ്ടത് . അതിനായി അതിനെ പറ്റി വിവരം ഉള്ളവരുടെയോ  അല്ലെങ്കിൽ  ആ മേഘലയിൽ പരിജയം ഉള്ളവരുടെ അഭിപ്രായങ്ങൾ വിലക്കെടുക്കണം . അവിടെ പാർട്ടി മതം വോട്ട്  ഒന്നും പ്രശ്നം ആകരുത് . ഒരു നല്ല കാര്യം അല്ലെങ്കിൽ അഭിപ്രായം പറയുന്നത് എതിർ പാർട്ടി അല്ലെങ്കിൽ പ്രത്യയശാസ്ത്രത്തിൽ ഉള്ളവരാണെങ്കിലും  അത് വിലക്കെടുക്കാനുള്ള മനസ് ഉണ്ടാവണം അവിടെ ധാഷ്ട്ര്യമോ ഞാനാണ് വലുത് എന്നോ ചിന്തിക്കുന്നത് കൊണ്ടും, താന്നു  കൊടുത്താൽ  എന്റെ വിലപോകുമെന്ന ചിന്തയും , മറ്റുള്ളവർ പറയുന്നത് കേട്ടാൽ തനിക്കു വിവരം ഇല്ല എന്ന് മറ്റുള്ളവർ ചിന്തിക്കും എന്ന മനോഭാവവും  ഉണ്ടാവരുത് . അത്തരം ചിന്ത സരണി ആണ് പ്രശ്നം . അത്തരം അന്തര്ധാരയുടെ അടിയൊഴുക്കുകൾ കേരളത്തിൽ സജീവമാണ് . ചിലരോടുള്ള ചില പാർട്ടിക്കാരോടുള്ള  ദേഷ്യം അല്ലെങ്കിൽ തന്റെ മതം അവരുടേതുമായി യോജിക്കില്ല എന്ന തെറ്റി ധാരണ  കാരണം ഇത്തരം ചിന്ത സരണിക്കാരെ  കണ്ണടച്ച് വിശ്വസിക്കുന്നവരും ഇപ്പോൾ കൂടി വരുന്നു . അത് അവരെ ഏകപക്ഷീയമായ തീരുമാനങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കൂടുതൽ ഊർജം നല്കുന്നു . കൂടാതെ തങ്ങൾക്കു സപ്പോർട്ട് തരുന്ന ആളുകൾ ചെയുന്ന എല്ലാ  തെറ്റിനെയും അനുകൂലിക്കുകയും അവർക്കായി മാത്രം  ന്യായികരിക്കുകയും ചെയുന്ന ആളുകളായി മാത്രം  മാറുന്നു  ഇത്തരം ചിന്താ  സരണിക്കാർ. എന്ത് ചെയ്താലും അവസാനം നാലുകാശിന്റെ ഒരു സഞ്ചിയിൽ കുറച്ചു സാധനങ്ങൾ അവിടെനിന്നും ഇവിടെനിന്നും അടിച്ചുമാറ്റി കുറച്ചു പൂത്തതും ( പിന്നീട് അന്വേഷണം നടത്തി ഇന്ന് കട്ടികൂട്ടി  നന്മ്മമരവും  ആയി ആളുകളുടെ കണ്ണിൽ പോടിയിടാം പതിവുപോലെ  )  ചേർത്ത് കൊടുത്താൽ സന്തുഷ്ട്ടരാകുന്ന എന്തിനും എത്തുന്നതും പ്രതികരിക്കുന്ന വിദ്യാസമ്പന്നനാണ് ഇന്ന് അഹങ്കരിക്കുന്ന   മലയാളിയെ പറ്റിക്കാൻ എളുപ്പമാണ് ഇന്ന് വീണ്ടും വീണ്ടും തെളിച്ചു കൊണ്ടിരിക്കുന്നു .     ഇത് വായിച്ചു ഒരു നേതാവിന്റെയും കണ്ണ് തുറക്കും എന്ന് കരുതിയില്ല ജനങൾക്ക് സത്യം മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശ്യം മാത്രം  എന്ന് പറഞ്ഞു നിര്ത്തുന്നു .          



LEAVE A REPLY

Security code:

COMMENTS

Be the first to comment