visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Tax

Home / Finance/ Tax
Pinarayi Vijayan and Naredra Modi
Pinarayi Vijayan and Naredra ModiPhoto Credit : From Social Media

കേരളം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം; കേന്ദ്രം അധിക നികുതി മുഴുവനായി പിന്‍വലിക്കണം എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇതു ഇരട്ടത്താപ്പല്ലേ എന്ന് ജനങ്ങൾ

By - Siju Kuriyedam Sreekumar -- Friday, November 05, 2021 , 08:46 AM



    തിരുവനന്തപുരം: കേരളം ഇന്ധനനികുതി കുറക്കേണ്ടതില്ല എന്ന് തന്നെ ആണ് പാർട്ടിയുടെ നിപട് എന്ന്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.   . ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്രം അധിക നികുതി പിന്‍വലിക്കണം എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

ഇതു  ഇരട്ടത്താപ്പല്ലേ എന്ന് ജനങ്ങൾ . 

ഫ്യൂൽ പ്രൈസ് കൂടുന്നതിനെ കുറ്റം പറയുന്ന ഇടതു ഉൾപ്പടെ ഉള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്രം ടാക്സ് കുറച്ചു ഫ്യൂൽ പ്രൈസ് കുറച്ചപ്പോൾ  സംസ്‌ഥാന ടാക്സ് ആയ വാറ്റ് കുറക്കാതെ ജനങളുടെ മുകളിൽ അധിക ഭാരം കെട്ടി വാക്കുകയാണ് എന്ന് വിദക്തർ കുറ്റപ്പെടുത്തുന്നു .  

കേരള ധനമന്ത്രിയും നിലപാടുവ്യക്തമാക്കി

പെട്രോള്‍, ഡീസല്‍ വില്‍പന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെതന്നെ  വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.  സംസ്ഥാനം ഭരിക്കാൻ പെട്രോൾ ഡീസലിൽ നിന്ന് കിട്ടുന്ന നികുതി ആണോ  കേരളത്തിന്റെ ഏക ആശ്രയം എന്നും അപ്പോൾ ഇത്‌ കേന്ദ്രത്തിനു  ബാധകമല്ലേ  എന്ന ആരോപണം സോഷ്യൽ മീഡിയ ഏറ്റെടുത്തു . അങ്ങനെ എങ്കിൽ ടാക്സ് കൂട്ടി പദ്ധതികള്ക്കായും, UPA ഭരണ കാലത്തു  വരുത്തിയ ഓയിൽ ബോണ്ട് കടം വീട്ടാനായി   പൈസ സമാഹരിച്ച കേന്ദ്ര നിലപാടും ശരി അല്ലെ എന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച 

   കേന്ദ്രം കുറച്ചാലും കേരളം നികുതി കുറയ്ക്കില്ല, കേരളത്തിന്റെ  സാമ്പത്തിക സ്ഥിതി ശരിയല്ല എന്ന് ധനമന്ത്രി പറഞ്ഞതിനെ   സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തു . അങ്ങനെ എങ്കിൽ കേന്ദ്രത്തെ കുറ്റം പറയാൻ കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ ബിജെപി ഭരണം അല്ലാത്ത  സംസഥാനത്തിലെ  സർക്കാരുകൾക്കോ  അവകാശമില്ല   എന്നാണ് ആളുകളുടെ പക്ഷം . ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മധ്യപ്രദേശ് ഒഴികെ   എല്ലാം സംസ്ഥാനവും സംസ്ഥാന ടാക്സ്  ആയ വാറ്റ് കുറച്ചു .  ഉത്തർപ്രദേശിൽ കേന്ദ്രം കുറച്ച ടാക്സ് നു പുറമെ 12 രൂപ വീതം  പെട്രോളിനും ഡീസലിനും  കുറച്ചു . അതുപ്രകാരം ഉത്തർപ്രദേശ് ൽ പെട്രോൾ 17  രൂപയും ഡീസൽ 22  രൂപയും  കുറയും . 

കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിലും വിലകുറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.  10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോള്‍ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോള്‍ 1.60 രൂപയോളവും ആനുപാതികമായി കേരളത്തില്‍ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇത്‌ കേന്ദ്ര ടാക്സ് കുറഞ്ഞപ്പോൾ ഉണ്ടായ സംസ്ഥാന ടാക്സ് കുറവാണു അല്ലാതെ കേരളം കുറച്ചതല്ല , ഇത്‌ എല്ലാ സംസ്ഥനത്തിലും കുറവ് ഉണ്ട് എന്നും വിദക്തർ ചൂണ്ടിക്കാട്ടി .    

ഇന്ധന നികുതി കുറയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

          ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞുവെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.



LEAVE A REPLY

Security code:

COMMENTS

Be the first to comment