visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Covid Death Image for Representation , family members bury a person who died of Covid-19 in Kozhikode
Covid Death Image for Representation , family members bury a person who died of Covid-19 in KozhikodePhoto Credit : Photo From Social Media

കോവിഡ് മൂലം മരിച്ചവരുടെ ജില്ലാതലത്തിൽ കൊടുത്ത ലിസ്റ്റ് സർക്കാർ മറച്ചുവച്ചു , ഒഴിവാക്കിയ 5479 മരണങ്ങൾ കൂടി കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി, സർക്കാർ ജനങ്ങളെ വഞ്ചിച്ചു.

By - Siju Kuriyedam Sreekumar -- Monday, November 08, 2021 , 09:21 PM


തിരുവനന്തപുരം∙ ആരോഗ്യവകുപ്പ് 16 ദിവസത്തിനിടെ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയത് നേരത്തെ ഒഴിവാക്കിയ 5479 മരണങ്ങൾ. ഇതിൽ ഭൂരിഭാഗവും കോവിഡ് ബാധിച്ചു മരിച്ചെന്ന രേഖകളുണ്ടായിട്ടും പട്ടികയിൽനിന്ന് ഒഴിവാക്കിയവയാണ്. ഇതോടെ ആകെ മരണം 33716 ആയി ഉയർന്നു. പഴയ മരണങ്ങൾ ഉൾപ്പെടുത്തിയതോടെ മരണനിരക്കിലും വൻ വർധനയുണ്ടായി. 0.52 ശതമാനത്തിൽനിന്ന് 0.66 % ആയാണ് മരണനിരക്ക് കൂടിയത്. 


കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കാനായി ജില്ലകളിൽ നിന്നുള്ള മരണങ്ങൾ സംസ്ഥാന തലത്തിൽ ഒളിപ്പിച്ചു വയ്ക്കുന്നുവെന്ന വിവരം തെളിവുകൾ സഹിതം പുറത്തു വന്നതോടെയാണ് സർക്കാർ പഴയ മരണങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. 

ഒക്ടോബർ 22 മുതലാണ് പഴയ മരണങ്ങൾ ദിവസേനയുളള കണക്കുകൾക്കൊപ്പം ഉൾപ്പെടുത്തിത്തുടങ്ങിയത്. നേരത്തെ ഒഴിവാക്കിയ 3779 മരണങ്ങളാണ് ഇതുവരെ ഉൾപ്പെടുത്തിയത്. ഇതോടൊപ്പം സുപ്രീം കോടതി നിർദേശപ്രകാരം ബന്ധുക്കളുടെ അപ്പീൽ പരിഗണിച്ച് 1700 മരണങ്ങളും ഇതുവരെ ഉൾപ്പെടുത്തി. ഏഴായിരത്തിലേറെ മരണങ്ങൾ ജില്ലകളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ ഒഴിവാക്കിയതായി ഡിഎംഒമാർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇവ ഒരുമിച്ച് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു പകരമാണ് ദിവസേനയുള്ള കൂട്ടിച്ചേർക്കലുകൾ. 

∙ തീരുമാനം ജില്ലാ തലത്തിൽ
ജില്ലാ തലത്തിൽ സർക്കാർ നിയമിച്ച വിദഗ്ധസമിതിയാണ് പരാതികളും കോവിഡ് മരണവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകളും പരിശോധിച്ച് പട്ടികയിൽ ഉൾപ്പെടുത്തേണ്ട മരണങ്ങളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. എഡിഎം, ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ ജാഗ്രതാ ഓഫിസർ, മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി എന്നിവരടങ്ങുന്ന സമിതിയാണ് അപ്പീലുകൾ പരിഗണിക്കുന്നത്. ഇവർ നൽകുന്ന പട്ടികയാണ് സംസ്ഥാന തലത്തിലുള്ള ഓരോ ദിവസത്തെയും കോവിഡ് റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തുന്നത്. 
∙ ഒക്ടോബർ 22 മുതൽ ഉൾപ്പെടുത്തിയ മരണങ്ങൾ. സർക്കാർ സ്വമേധയാ ഉൾപ്പെടുത്തിയവും അപ്പീൽ വഴി ഉൾപ്പെടുത്തിയവയും
ഒക്ടോബർ 22- 292, 172
ഒക്ടോബർ 23- 257, 142
ഒക്ടോബർ 24- 211, 81
ഒക്ടോബർ 25- 219, 9
ഒക്ടോബർ 26- 341, 51
ഒക്ടോബർ 27- 330, 199
ഒക്ടോബർ 28- 542, 110
ഒക്ടോബർ 29- 276, 109
ഒക്ടോബർ 30- 257, 39
ഒക്ടോബർ- 31 146, 7
നവംബർ 01- 232, 58
നവംബർ 02- 87, 55
നവംബർ 03- 72, 239
നവംബർ 04- 21, 60
നവംബർ 05- 157, 111
നവംബർ 06- 186, 231
നവംബർ 07- 153, 27
∙ അപേക്ഷകൾ രണ്ടായിരത്തിലേക്ക് 
കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് 50000 രൂപയാണ് സർക്കാർ ധനസഹായമായി നൽകുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരിൽ ബിപിഎൽ വിഭാഗത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്കു പ്രതിമാസം 5000 രൂപ വീതം 3 വർഷവും മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കു മാസം 2000 രൂപയും 3 ലക്ഷം രൂപ സ്ഥിരനിക്ഷേപമായും നൽകുന്നുണ്ട്.  മാതാപിതാക്കളിൽ ഒരാൾ നേരത്തേ മരിക്കുകയും മറ്റൊരാൾ കോവി‍ഡ് ബാധിച്ചു മരിക്കുകയും ചെയ്താലും കുട്ടികൾക്കു സാമ്പത്തിക സഹായം ലഭിക്കും.

നിലവിൽ ലഭിക്കുന്ന മറ്റു പെൻഷനുകൾ അയോഗ്യതയാകില്ല. മരിച്ചയാൾ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണെങ്കിലും കുടുംബം കേരളത്തിൽ സ്ഥിരതാമസമാണെങ്കിൽ ആനുകൂല്യം ലഭിക്കും. ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്താൻ വരുമാനം നിശ്ചയിക്കുമ്പോൾ മരിച്ചയാളിന്റെ വരുമാനം പരിഗണിക്കരുത്. 
സഹായം ലഭിക്കുന്ന കുടുംബത്തിൽ സർക്കാർ സർവീസിലുള്ളവരോ ആദായനികുതിദായകരോ ഇല്ലെന്നു വില്ലേജ് ഓഫിസർ ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. 50000 രൂപയുടെ ധനസഹായത്തിനായി ഇതുവരെ ലഭിച്ചത് 1655 അപേക്ഷകളാണ്. ബിപിഎൽ കുടുംബസഹായത്തിനായി ഇതുവരെ 267 അപേക്ഷകൾ ലഭിച്ചു. 

∙ അപേക്ഷിക്കേണ്ടത് ഇങ്ങനെ
relief.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 



LEAVE A REPLY

Security code:

COMMENTS

Be the first to comment