visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Kerala Covid 19
Kerala Covid 19Photo Credit : Siju Kuriyedam Sreekumar

കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും ഒരുദിവസത്തെ ഇടവേളക്കു ശേഷം അര ലക്ഷത്തിൽ , 1,21,048 ടെസ്റ്റ് നടത്തിയതിൽ 51,887 പേര്‍ക്ക് കോവിഡ് , ടെസ്റ്റ് പോസിറ്റിവിറ്റി 42.86%

By - Siju Kuriyedam Sreekumar -- Tuesday, February 01, 2022 , 06:36 PM

 കേരളത്തിൽ  കോവിഡ് കേസുകൾ ഇന്നലെ അരലക്ഷത്തിൽ നിന്ന് കുറഞ്ഞത്  ഇന്ന്   വീണ്ടും  അര ലക്ഷത്തിനു മുകളിലായി  .  എറണാകുളം  , തിരുവനന്തപുരം  ,തൃശൂർ ജില്ലകളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ 6000 നു മുകളിൽ    . ക്ലസ്റ്ററുകളുടെ എണ്ണം  കൂടി തന്നെ തുടരുന്നു    .ടെസ്റ്റ് പോസിറ്റിവിറ്റി നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട് .   1,21,048 ടെസ്റ്റ് നടത്തിയതിൽ  51,887  ആളുകൾ പോസിറ്റീവ് ആയി ടെസ്റ്റ് പോസിറ്റിവിറ്റി 42.86%  എന്ന ഉയർന്ന ശതമാനത്തിൽ തന്നെ തുടരുന്നു  .
ഇന്നത്തെ കോവിഡ്  റിപ്പോർട്ട് നോക്കാം 

കേരളത്തില്‍ ഇന്ന് 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,67,847 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 1063 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3602 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 462 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5763, കൊല്ലം 2847, പത്തനംതിട്ട 1746, ആലപ്പുഴ 1114, കോട്ടയം 3273, ഇടുക്കി 1222, എറണാകുളം 8808, തൃശൂര്‍ 3910, പാലക്കാട് 1480, മലപ്പുറം 2375, കോഴിക്കോട് 4355, വയനാട് 497, കണ്ണൂര്‍ 2186, കാസര്‍ഗോഡ് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,53,376 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
  • വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,18,708), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,25,05,145) നല്‍കി.
  • 15 മുതല്‍ 17 വയസുവരെയുള്ള ആകെ 71 ശതമാനം (10,82,861) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,29,340)
  • ജനുവരി 25 മുതല്‍ 31 വരെയുള്ള കാലയളവില്‍, ശരാശരി 3,25,315 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
Kerala Covid report 01-02-2022
Kerala Covid report 01-02-2022Photo Credit : Siju Kuriyedam Sreekumar


Kerala Covid report 01-02-2022



LEAVE A REPLY

Security code:

COMMENTS

Be the first to comment