visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Covid Test
Covid TestPhoto Credit : Siju Kuriyedam Sreekumar

കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ താഴോട്ട് , 1,14,610 ടെസ്റ്റ് നടത്തിയതിൽ 42,677 പേര്‍ക്ക് കോവിഡ് , ടെസ്റ്റ് പോസിറ്റിവിറ്റി 37.24%

By - Siju Kuriyedam Sreekumar -- Thursday, February 03, 2022 , 08:10 PM

 കേരളത്തിൽ  കോവിഡ് കേസുകൾ മുൻ ദിവസങ്ങളെ അപേക്ഷിച്ചു കുറയുന്നതായാണ് കണക്കുകൾ നോക്കിയാൽ അറിയാൻ പറ്റുന്നത്  .    എറണാകുളത്ത്‌ പ്രതിദിന കോവിഡ് കേസുകൾ  7000 നു മുകളിൽ  . തിരുവനന്തപുരം , കോട്ടയം ജില്ലകളിൽ പ്രതിദിന കോവിഡ് കേസുകൾ 4000 നു മുകളിൽ . കൊല്ലം , പത്തനംതിട്ട , തൃശൂര്‍ , ആലപ്പുഴ ജില്ലകളിൽ പ്രതിദിന കോവിഡ് കേസുകൾ 3000 നു മുകളിൽ    . ക്ലസ്റ്ററുകളുടെ എണ്ണത്തിൽ മാറ്റമില്ലാതെ  തുടരുന്നു    .ടെസ്റ്റ് പോസിറ്റിവിറ്റി  കുറഞ്ഞിട്ടുണ്ട് .   1,14,610 ടെസ്റ്റ് നടത്തിയതിൽ  42,677  ആളുകൾ പോസിറ്റീവ് ആയി ടെസ്റ്റ് പോസിറ്റിവിറ്റി 37.24%  എന്ന ശതമാനത്തിലേക്ക് കുറഞ്ഞു    .


ഇന്നത്തെ കോവിഡ്  റിപ്പോർട്ട് നോക്കാം 

കേരളത്തില്‍ ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,97,025 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,121 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1144 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,69,073 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 124 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 441 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 56,701 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,118 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 444 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50,821 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1971, കൊല്ലം 2722, പത്തനംതിട്ട 5072, ആലപ്പുഴ 2459, കോട്ടയം 4204, ഇടുക്കി 1026, എറണാകുളം 14,478, തൃശൂര്‍ 3912, പാലക്കാട് 2643, മലപ്പുറം 2841, കോഴിക്കോട് 4921, വയനാട് 1374, കണ്ണൂര്‍ 2152, കാസര്‍ഗോഡ് 1046 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,69,073 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,45,912 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,26,630), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,25,40,534) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 73 ശതമാനം (11,11,671) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,32,199)
· ജനുവരി 27 മുതല്‍ ഫെബ്രുവരി 2 വരെയുള്ള കാലയളവില്‍, ശരാശരി 1,28,961 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.


Kerala Covid report 03-02-2022
Kerala Covid report 03-02-2022Photo Credit : Siju Kuriyedam Sreekumar


Kerala Covid report 03-02-2022

Visum Expresso ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാൻ    ക്ലിക് ചെയ്യു  
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    

 



LEAVE A REPLY

Security code:

COMMENTS

Be the first to comment