visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Covid Test
Covid TestPhoto Credit : Siju Kuriyedam Sreekumar

കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞു തന്നെ . 84,919 ടെസ്റ്റ് നടത്തിയതിൽ 23,253 പേര്‍ക്ക് കോവിഡ് , ടെസ്റ്റ് പോസിറ്റിവിറ്റി 27.38 %

By - Siju Kuriyedam Sreekumar -- Wednesday, February 09, 2022 , 06:29 PM

കേരളത്തിൽ  കോവിഡ് കേസുകൾ മുൻ ദിവസങ്ങളെ അപേക്ഷിച്ചു കുറഞ്ഞു തന്നെ     .   എറണാകുളം ജില്ലയിൽ  പ്രതിദിന കോവിഡ് കേസുകൾ 4000  നും  5000 നും ഇടയിൽ  .തിരുവനന്തപുരം , കോട്ടയം , കൊല്ലം  ജില്ലകളിൽ പ്രതിദിന കോവിഡ് കേസുകൾ 2000  നും  3000 നും ഇടയിൽ   .തൃശൂര്‍ , കോഴിക്കോട്  മലപ്പുറം , ആലപ്പുഴ , കണ്ണൂര്‍ , പത്തനംതിട്ട , പാലക്കാട് , ഇടുക്കി , വയനാട് , കാസര്‍ഗോഡ്   ജില്ലകളിൽ പ്രതിദിന കോവിഡ് കേസുകൾ 1800 നു താഴെ മാത്രം .കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു ഈ ജില്ലകളിൽ കേസുകൾ കുറവാണു   .ക്ലസ്റ്ററുകളുടെ എണ്ണത്തിലും നല്ലപോലെ  കുറവുണ്ട്    .ടെസ്റ്റ് പോസിറ്റിവിറ്റി നല്ലപോലെ  കുറഞ്ഞിട്ടുണ്ട് .   84,919 ടെസ്റ്റ് നടത്തിയതിൽ  23,253  ആളുകൾ പോസിറ്റീവ് ആയി ടെസ്റ്റ് പോസിറ്റിവിറ്റി  27.38 %   എന്ന കുറഞ്ഞ  ശതമാനത്തി ൽ 

ഇന്നത്തെ കോവിഡ്  റിപ്പോർട്ട് നോക്കാം 

കേരളത്തില്‍ ഇന്ന്  23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8194 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1285 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,58,188 കോവിഡ് കേസുകളില്‍, 3.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 198 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 627 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 60,793 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,366 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 207 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,882 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5437, കൊല്ലം 2592, പത്തനംതിട്ട 1350, ആലപ്പുഴ 2861, കോട്ടയം 3002, ഇടുക്കി 1548, എറണാകുളം 9781, തൃശൂര്‍ 7307, പാലക്കാട് 3005, മലപ്പുറം 2696, കോഴിക്കോട് 4450, വയനാട് 959, കണ്ണൂര്‍ 2295, കാസര്‍ഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,58,188 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,26,884 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
  • വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,68,54,478), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,27,32,895) നല്‍കി.
  • 15 മുതല്‍ 17 വയസുവരെയുള്ള 74 ശതമാനം (11,27,042) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 8 ശതമാനം (1,24,679) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,44,565)
  • ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 8 വരെയുള്ള കാലയളവില്‍, ശരാശരി 3,39,980 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.


Kerala Covid report 09-02-2022
Kerala Covid report 09-02-2022Photo Credit : Siju Kuriyedam Sreekumar



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    

Kerala Covid report 09-02-2022



LEAVE A REPLY

Security code:

COMMENTS

Be the first to comment