visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Epidemic And Pandemic

Home / Health/ Epidemic And Pandemic
Covid 19 Test
Covid 19 TestPhoto Credit : Twitter

കേരളത്തില്‍ ഇന്ന് പ്രതിദിന കോവിഡ് കേസുകൾ 361 മാത്രം ,ടെസ്റ്റ് പോസിറ്റിവിറ്റി 2.00% മാത്രം

By - Siju Kuriyedam Sreekumar -- Wednesday, April 06, 2022 , 06:10 PM

കേരളത്തിൽ  പ്രതിദിന   കോവിഡ് കേസുകൾ കുറഞ്ഞു തന്നെ     .  തിരുവനന്തപുരം , എറണാകുളം,  കൊല്ലം കോട്ടയം  കോഴിക്കോട് , തൃശൂര്‍ , പത്തനംതിട്ട , ആലപ്പുഴ , കണ്ണൂര്‍ , ഇടുക്കി , മലപ്പുറം , പാലക്കാട് , വയനാട് , കാസര്‍ഗോഡ്   ജില്ലകളിൽ പ്രതിദിന കോവിഡ് കേസുകൾ 95 നു താഴെ മാത്രം . കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു ഈ ജില്ലകളിൽ കേസുകൾ നല്ലപോലെ  കുറവുണ്ട്    .ടെസ്റ്റ് പോസിറ്റിവിറ്റി നല്ലപോലെ  കുറഞ്ഞിട്ടുണ്ട് .    18,040  ടെസ്റ്റ് നടത്തിയതിൽ  361 ആളുകൾ പോസിറ്റീവ് ആയി ടെസ്റ്റ് പോസിറ്റിവിറ്റി  2.03%  എന്ന കുറഞ്ഞ  ശതമാനത്തിൽ  

ഇന്നത്തെ കോവിഡ്  റിപ്പോർട്ട് നോക്കാം 

 കേരളത്തില്‍ ഇന്ന് 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,228 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 45, കൊല്ലം 13, പത്തനംതിട്ട 30, ആലപ്പുഴ 17, കോട്ടയം 18, ഇടുക്കി 25, എറണാകുളം 110, തൃശൂര്‍ 53, പാലക്കാട് 2, മലപ്പുറം 5, കോഴിക്കോട് 35, വയനാട് 5, കണ്ണൂര്‍ 10, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

Kerala Covid report 06-04-2022
 



LEAVE A REPLY

Security code:

COMMENTS

Be the first to comment