visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Guideline

Home / Health/ Guideline
Covid 19 Omicron Variant  image taken by scientist
Covid 19 Omicron Variant image taken by scientistPhoto Credit : Siju Kuriyedam Sreekumar

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നത്തിന്റെ അടിസ്ഥാനത്തിൽ പലസംസ്ഥാനങ്ങളും രാത്രികാല കർഫ്യൂ നിർബന്ധമാക്കി , രാജ്യത്തു ആകെ രോഗബാധിതര്‍ 653

By - Siju Kuriyedam Sreekumar -- Wednesday, December 29, 2021 , 11:41 AM


ന്യൂഡല്‍ഹി: കരുതലോടെ നേരിട്ടാൽ അത്ര അപകടകാരി അല്ല ഒമിക്രോണ്‍ എന്നാണ് വിദക്തർ പറയുന്നത് . ഒമിക്രോണ്‍നു വ്യാപന  ശേഷി കൂടുതലാണ് . പക്ഷെ ഡെൽറ്റയേ അപേക്ഷിച്ചു തീവ്രത  കുറവാണു  . കരുതലാണ് വേണ്ടത് ഭയമല്ല . 

     ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുന്നു. 75 പേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 653 ആയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത്. സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 167 ആയി. 

തൊട്ട് പിന്നിലായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇതുവരെ 165 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തില്‍ ഇതുവരെ 57 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 186 പേരാണ് രോഗമുക്തി നേടിയത്. അതില്‍ കേരളത്തില്‍ നിന്ന് രോഗമുക്തി നേടിയത് ഒരാള്‍ മാത്രമാണ്.  സംസ്ഥാനത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. 

സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. രാജ്യത്ത് ജനുവരി മാസം അവസാന ആഴ്ചയോടെ ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6358 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 293 പേര്‍ കൂടി കോവിഡിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3.47 കോടിയായി. 

 Omicron Cases increased in india, 75 more Omicron cases reported and total cases rises to 653



LEAVE A REPLY

Security code:

COMMENTS

Be the first to comment