visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Makasa Literary Award-2022 winners
Makasa Literary Award-2022 winnersPhoto Credit : Siju Kuriyedam Sreekumar

മകാസ സാഹിത്യപുരസ്ക്കാരം -2022 പ്രഖ്യാപിച്ചു ;ശ്രീദേവി സുനിൽ ,കെ.കെ.ഗണപതി നമ്പൂതിരിപ്പാട്,സുധാചന്ദ്രൻ, ഹരീഷ് ആർ നമ്പൂതിരിപ്പാട് എന്നിവർ അർഹരായി

By - Siju Kuriyedam Sreekumar -- Thursday, June 23, 2022 , 03:38 PM
എറണാകുളം ആസ്ഥാനമാക്കിയുള്ള മലയാള കാവ്യസാഹിതിയുടെ  മകാസ പുരസ്കാരങ്ങൾ  പ്രഖ്യാപിച്ചു.2019 ജനുവരി മുതൽ 2021 ഡിസംബർ വരെ പ്രസിദ്ധീകരിച്ച 
കഥ, കവിത, ബാലസാഹിത്യം (കഥ, കവിത ) എന്നീ വിഭാഗങ്ങളിൽനിന്ന് ഏറ്റവും മികച്ച നാലു സമാഹാരങ്ങൾക്കാണ് പുരസ്ക്കാരം.നാലപ്പാടം പത്മനാഭൻ ,സിപ്പി പള്ളിപ്പുറം , ഡോ.അംബിക എ. നായർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്

കഥാസമാഹാരം: അലങ്കാരങ്ങൾക്കപ്പുറം - ശ്രീദേവി സുനിൽ 

കവിതാസമാഹാരം : കവനകലാസഞ്ചിക -കെ.കെ.ഗണപതി നമ്പൂതിരിപ്പാട് (മരണാനന്തര ബഹുമതി )

ബാലസാഹിത്യം 
കഥ : സുധാചന്ദ്രൻ -സ്നേഹക്കുപ്പായം 

കവിത : ഹരീഷ് ആർ നമ്പൂതിരിപ്പാട് -അമ്മച്ചിറക് 

വിജയികൾക്ക്  കാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും  2022 സെപ്റ്റംബർ 3, 4 തീയതികളിൽ  നടക്കുന്ന സംസ്ഥാനവാർഷിക സമ്മേളനത്തിൽ വച്ച്  സമ്മാനിക്കുന്നതാണെന്ന്
സംസ്ഥാന ജനറൽസെക്രട്ടറി സുഷമ ശിവരാമൻ, സംസ്ഥാന പ്രസിഡണ്ട് കാവാലം അനിൽ എന്നിവർ  അറിയിച്ചു
മലയാള കാവ്യസാഹിതി
സാഹിതീഭവൻ, 
PSRA 61 
കുഞ്ഞാട്ട് റോഡ്, ഇടപ്പള്ളി, 
കൊച്ചി -24*


Makasa Literary Award-2022 announced
 



LEAVE A REPLY

Security code:

COMMENTS

Be the first to comment