visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Book Release

Home / Literature/ Book Release
Harish R Namboothiripad
Harish R NamboothiripadPhoto Credit : Siju Kuriyedam Sreekumar

സേവനവാര കഥകളുമായി ഹരീഷ് ആർ നമ്പൂതിരിപ്പാട്.

By - Siju Kuriyedam Sreekumar -- Wednesday, September 28, 2022 , 08:43 PM
കാക്കൂർ  കാഞ്ഞിരപ്പിള്ളി മനയിൽ ഹരീഷ് ആർ നമ്പൂതിരിപ്പാട് കഴിഞ്ഞ 30 മാസക്കാലമായി നവമാധ്യമങ്ങളിലൂടെ തുടരുന്ന  കഥപറച്ചിൽ ഈ ഒക്ടോബർ ഒന്നു മുതൽ  സേവനകഥാവാരമായി 
ആഘോഷിക്കുന്നു .ലോക വൃദ്ധ ദിനം,ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് സ്നേഹം ത്യാഗം അഹിംസ എന്നിവ ഉൾക്കൊള്ളുന്ന കഥകൾ അയക്കുന്നു. 

ലോക ഗജ ദിനത്തിൽ കുസൃതിക്കാരനായ ആനക്കുട്ടിയുടെ കഥയും. ലോക അധ്യാപക ദിനവും,വിജയദശമിയും ഒരുമിച്ചു വരുന്ന ഒക്ടോബർ അഞ്ചാം തീയതി,ഗുരുവന്ദനം എന്ന കഥയും പങ്കുവെക്കുന്നു. 

സ്വന്തമായി രചിച്ച് ശബ്ദം നൽകി നവമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കഥകൾ 535എണ്ണം കടന്ന് മുന്നേറുകയാണ്. രാമമംഗലം ഹൈസ്കൂൾ അധ്യാപകനും ബാലസാഹിത്യകാരനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് അമ്പതോളം കൃതികളുടെ രചയിതാവാണ്.  വിശേഷ ദിവസങ്ങളുടെ പ്രാധാന്യമനുസരിച്ച് അനുയോജ്യമായ കഥകൾ കാട്ടിൽ നടക്കുന്നതായി സങ്കൽപ്പിച്ച് തയ്യാറാക്കി ശബ്ദം നൽകി വാട്സ്ആപ്പ് വഴി ലോകമെങ്ങുമുള്ള ഗ്രൂപ്പുകളിൽ അയക്കുന്നു , സേവനവാരം എന്ന കാട്ടിലെ സേവന കഥയും, വേഷം മാത്രം പോരാ എന്ന ഗാന്ധിജയന്തി ദിന കഥയും, ആന ചൊറിയലോടു ചൊറിയൽ എന്ന ഗജ ദിന കഥയും ഒരുങ്ങിക്കഴിഞ്ഞു. കൂത്താട്ടുകുളം  കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിലെ എഴുത്തു മുറിയിൽ തയ്യാറാക്കിയ ഓണക്കഥാസദ്യ  ഒന്നാം ഓണം മുതൽ നവമാധ്യമങ്ങൾ വഴി ശ്രോതാക്കളിൽ എത്തിച്ചു. നല്ലോണം ലഹരി വെടിഞ്ഞോണം ,ഒത്തൊരുമിച്ചോരോണസദ്യ, ഒരുമിച്ചോണം പൊന്നോണം ,മുതലായ കഥകളും ഒന്നാണ് മാനുഷർ ഓണക്കാലം മുതലായ കവിതകളും ,  വാട്സ്ആപ്പ് വഴി ശ്രോതാക്കളിൽ എത്തിച്ചു .

ഓരോ വിശേഷദിവസത്തിന്റെയും ആഘോഷ കാലഘട്ടത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ട് കഥകളും കവിതകളും തയ്യാറാക്കുന്ന ഹരി മാഷ് വിശേഷദിവസങ്ങൾക്കനുയോജ്യമായ ആശയമുള്ള കഥകൾ എഴുതി ശബ്ദ രൂപത്തിൽ   പങ്കുവെക്കുന്നു.

മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രാമമംഗലം ഹൈസ്കൂൾ അധ്യാപകനായ ഹരി മാഷ് വിവിധ മേഖലകളിലായി 50 പുസ്തകങ്ങളുടെ രചയിതാവാണ്. കുഞ്ഞുണ്ണി മാഷിന്റെ മാതൃകയിൽ കുട്ടിക്കവിതകൾ എഴുതുന്ന ഇദ്ദേഹത്തിന്റെ അമ്മച്ചിറക് എന്ന പുസ്തകത്തിന്  മലയാള കാവ്യസാഹിതിയുടെ പുരസ്കാരം ലഭിച്ചു. ബാലസാഹിത്യ മേഖലയിലെ പ്രവർത്തനങ്ങളെ പരിഗണിച്ച്,ബാലകഥാശ്രീ പുരസ്കാരം ഭാഷാഭിമാന  പുരസ്കാരം,ബ്രാഹ്മണ ക്ഷേമ സഭയുടെ ചിന്താമണി പുരസ്കാരം എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചു. നെഹ്റു ട്രോഫി വള്ളംകളി അധ്യാപക ദിനം,മുതലായ വിശേഷങ്ങൾ, നാട്ടിൽ നടക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾ കോർത്തിണക്കിയ കഥകൾ  ! കുട്ടികളും മുതിർന്നവരും ഒരേപോലെ സ്വീകരിച്ചു.

മലയാളത്തിലെ ദൃശ്യ ശ്രാവ്യ അച്ചടി  മാധ്യമങ്ങൾ കഥമാഷിന്റെ വിശേഷങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുകയുണ്ടായി. ഗാന്ധിജയന്തി ,നവരാത്രി എന്നിവയോട്  അനുബന്ധിച്ചുള്ള ഗാനങ്ങളും കവിതകളുംഒക്ടോബർ ഒന്നു മുതൽ  ഒരാഴ്ചക്കാലം പങ്കുവെയ്ക്കും.  മലയാളത്തിലെ മിക്ക ബാല പ്രസിദ്ധീകരണങ്ങളിലും ഈ കഥകൾ അച്ചടിച്ചു വരാറുണ്ട്. 

കഥകൾ കേൾക്കാൻ താല്പര്യമുള്ളവർ വാട്സ്ആപ്പ് ചെയ്യുക. 7558837176
Harish R Namboothiripad at class room
Harish R Namboothiripad at class roomPhoto Credit : Siju Kuriyedam Sreekumar

Harish R Namboothiripad with sevanavaram stories
Harish R Namboothiripad with sevanavaram storiesPhoto Credit : Siju Kuriyedam Sreekumar

Harish R Namboothiripad with sevanavaram stories
Harish R Namboothiripad with sevanavaram storiesPhoto Credit : Siju Kuriyedam Sreekumar

Harish R Namboothiripad with sevanavaram stories
Harish R Namboothiripad with sevanavaram storiesPhoto Credit : Siju Kuriyedam Sreekumar


Harish R Namboothiripad with sevanavaram stories
 



LEAVE A REPLY

Security code:

COMMENTS

Be the first to comment