Search by Catagory
BREAKING NEWS
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
Book Review
Home / Literature/ Book Review
Sankaranarayanan Sambhu's Ithinumappuram , Shivapuri babaPhoto Credit : Siju Kuriyedam sreekumar
ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിൽ ശിവപുരി ബാബ , മെക്ക സന്ദർശിച്ച മുസ്ലിം അല്ലാത്ത വ്യക്തി
By - Siju Kuriyedam Sreekumar സിജു കുറിയേടം ശ്രീകുമാർ --
Friday, April 01, 2022 , 10:29 AM
ശ്രീ. ശങ്കരനാരായണൻ ശംഭു വിന്റെ ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിനെ പറ്റി ഇതിനു മുൻപ് നമ്മുടെ പത്രത്തിൽ വന്നത് വായിച്ചു കാണും എന്ന് കരുതുന്നു .ഇതു മൂന്ന് ഭാഗങ്ങളിലായി വരും എന്ന് പറഞ്ഞിരുന്നു അതിലെ രണ്ടാം ഭാഗം ആണ് ഇന്ന് ഇവിടെ വിവരിക്കുന്നത്
ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിലെ ശിവപുരി ബാബ യെ പറ്റിയുള്ള അധ്യായമാണ് ഇവിടത്തെ പ്രതിപാദ്യം . നമ്മൾ പല യാത്രാവിവരണങ്ങളും വായിച്ചിട്ടുണ്ടാകും . കൈലാസ യാത്രയായിട്ടും , ഹിമാലയ യാത്രയായിട്ടും അങ്ങിനെ പലതും . പക്ഷെ ഇന്ന് വരെ ആരും തന്നെ പറഞ്ഞു കേൾക്കാത്ത ഒരു വ്യക്തിയെ പറ്റി ആണ് ഈ അധ്യായത്തിൽ ഗ്രന്ഥ കർത്താവു വിവരിക്കുന്നത് . ശിവപുരി ബാബയെ പറ്റി വായിച്ചപ്പോൾ കൂടുതലറിയാൻ കുറച്ചു റിസർച്ച് നടത്തി അപ്പോളാണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത് .ഞാൻ അറിഞ്ഞ ചില കാര്യംങ്ങൾ കൂടി ഇവിടെ വിവരിക്കാം . മലയാളിയായ ഇദ്ദേഹം കേരളത്തിലെ കുന്നംകുളത്തു അക്കികാവ് വില്ലേജിൽ ജനിച്ചു ( 1826 സെപ്തമ്പർ 10ന് ) തന്റെ 137-ാമത് വയസിൽ 1963 ജനുവരി 28ന് ശിവപുരിയിൽ (ധ്രുവസ്ഥലി , കാഠ്മണ്ഡു നേപ്പാൾ )സമാധിയായ ശ്രി ഗോവിന്ദാനന്ദ ഭാരതി എന്ന ശിവപുരി ബാബയെ ആണ് ഗ്രന്ഥകർത്താവ് പരിചയപ്പെടുത്തുന്നത് . മെക്ക സന്ദർശിച്ച മുസ്ലിം അല്ലാത്ത വ്യക്തി കൂടി ആണ് ശിവപുരി ബാബ എന്നതും എടുത്തു പറയേണ്ടതാണ് ( ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് ഇത് ). കൂടാതെ ലോകം മുഴുവൻ സഞ്ചരിച്ച ഇന്ത്യക്കാരൻ അതും പത്തൊൻപതാം നൂറ്റാണ്ടിൽ (1826 ) തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ (1963 ) പകുതിയിൽ എത്തി നിന്ന നീണ്ട 137 കൊല്ലത്തെ ജീവിത യാത്ര . ജോൺ ജെ ബെന്നറ്റ് (John Godolphin Bennett (8 June 1897 – 13 December 1974) ) എന്ന ഇംഗ്ലീഷുകാരൻ ബാബയെ പറ്റി എഴുതിയ "ലോങ്ങ് പിൽഗ്രിമേജ് " എന്ന ഗ്രന്ഥത്തിലൂടെ ആണ് ശിവപുരി ബാബയെ പറ്റി ലോകം അറിയുന്നത് .191 പേജുകളുള്ള ആ ബുക്കിൽ വളരെ വിശദമായി ബാബയുടെ ജീവിതം , അദ്ദേഹത്തിന്റെ യാത്രകൾ , പരിചയപ്പെട്ട വ്യക്തികൾ എല്ലാം തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട് .ജോൺ ഗോഡോൾഫിൻ ബെന്നറ്റ് ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനും വ്യവസായ ഗവേഷണ ഡയറക്ടറും എഴുത്തുകാരനുമായിരുന്നു. മനഃശാസ്ത്രത്തെയും ആത്മീയതയെയും കുറിച്ചുള്ള, പ്രത്യേകിച്ച് അതിലൂടെ ഉള്ള പഠിപ്പിക്കലുകളെക്കുറിച്ചുള്ള തന്റെ പുസ്തകങ്ങൾക്ക് അദ്ദേഹം പ്രശസ്തനാണ് .
1940-കളുടെ തുടക്കത്തിലാണ് ജോൺ ജെ ബെന്നറ്റ് ശിവപുരി ബാബയെക്കുറിച്ച് ആദ്യമായി കേട്ടത്, യോഗി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഹഗ് റിപ്മാനിൽ നിന്ന് ( ഔസ്പെൻസ്കിയുടെ സഹ വിദ്യാർത്ഥി ) നിന്ന് അദ്ദേഹം മനസ്സിലാക്കി . 1961 നും 1963 നും ഇടയിൽ ബെന്നറ്റ് രണ്ടുതവണ ശിവപുരി ബാബയെ സന്ദർശിച്ചിരുന്നു, അപ്പോഴേക്കും ശിവപുരി ബാബയ്ക്ക് 137 വയസ്സായിരുന്നു. ശിവപുരി ബാബയുടെ അധ്യാപനത്തിന്റെ ചൈതന്യവും ലാളിത്യവും കൊണ്ട് ആകൃഷ്ടനായ ബെന്നറ്റ്, പിന്നീട് അദ്ദേഹത്തെ തന്റെ അധ്യാപകൻ എന്ന് വിളിക്കുകയും ചെയ്തു. ശിവപുരി ബാബയുടെ പഠിപ്പിക്കുന്ന രീതി പ്രചരിപ്പിക്കാൻ ബെന്നറ്റ് ഏറ്റെടുക്കുകയും അത് തന്റെ സ്വന്തം വർക്കിൽ ഉൾപ്പെടുത്താൻ പല ശ്രമങ്ങളും നടത്തുകയും ചെയ്തു എന്ന് അദ്ദേഹം തന്റെ ബുക്കിൽ എഴുതിയിട്ടുണ്ട്.
മലയാളികൾക്ക് അറിയാത്ത ബാബ ഇന്ത്യയിലെ എല്ലാ പുണ്യസ്ഥലങ്ങളും സന്ദർശിച്ചു, ശ്രീരാമകൃഷ്ണനെയും ശ്രീ അരബിന്ദോവിനെയും കണ്ടു. അഫ്ഗാനിസ്ഥാനിലൂടെയും പേർഷ്യയിലൂടെയും അദ്ദേഹം യാത്ര തുടർന്നു, തുടർന്ന് മക്കയിലേക്ക് തീർത്ഥാടനം നടത്തി ( ഇതിനു കൃത്യമായ തെളിവുകൾ ഉണ്ട് ) . മുസ്ലീം ആരാധനാലയത്തിന്റെ ഈ അനുഭവത്തിന് ശേഷം, അദ്ദേഹം അടുത്തതായി യാത്ര ചെയ്തത് യഹൂദമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും വിശുദ്ധ നഗരമായ ജറുസലേമിലേക്കാണ്. അദ്ദേഹം തുർക്കിയിലേക്കും ബാൽക്കണിലൂടെ ഗ്രീസിലേക്കും പിന്നീട് ഇറ്റലിയിലൂടെ റോമിലേക്കും പോയി, അങ്ങനെ ക്രിസ്ത്യൻ മതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ മിക്ക യൂറോപ്യൻ രാജ്യങ്ങളും സന്ദർശിച്ച ശേഷം, വിക്ടോറിയ രാജ്ഞിയുടെ ഇന്ത്യൻ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് ക്ഷണിക്കുകയും രാജ്ഞിയുമായി സന്ദർശനങ്ങൾ നടത്തുകയും ചെയ്തു. 18 പ്രാവശ്യം സ്വകാര്യ സന്ദർശനങ്ങൾ നടത്തിയെന്നാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ ഇതേ പറ്റി പറയുന്നത്
1901-ൽ, രാജ്ഞിയുടെ മരണശേഷം, ശിവപുരി ബാബ അമേരിക്ക സന്ദർശിക്കുകയും പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റിനെ കാണുകയും ചെയ്തു. മെക്സിക്കോയിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം രണ്ടോ മൂന്നോ വർഷം അമേരിക്കയിൽ ചെലവഴിച്ചു , അവിടെ ആൻഡീസ് വഴി കൊളംബിയയിലേക്കും പെറുവിലേക്കും പോകുന്നതിനുമുമ്പ് പോർഫിരിയോ ഡയസിനെ കണ്ടുമുട്ടി. തെക്കേ അമേരിക്കയിലെ ഒരു കാലയളവിനുശേഷം, അദ്ദേഹം പസഫിക് ദ്വീപുകളിലേക്ക് ഒരു കപ്പൽ കയറി, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 1913-ൽ ജപ്പാൻ സന്ദർശിച്ചു. തുടർന്ന് അദ്ദേഹം പുരാതന തീർത്ഥാടക പാത പിന്തുടർന്ന് നേപ്പാളിലേക്കും പിന്നീട് ഇന്ത്യയിലെ ബനാറസിലും എത്തി . എൺപത് ശതമാനം കാൽനടയായി 25,000 മൈലുകൾ (40233.6 കിലോമീറ്റർ ) അദ്ദേഹം സഞ്ചരിച്ചു. ഇതിനു മുന്പും ബാബ അമേരിക്ക സന്ദർശിച്ചതായി ചരിത്ര രേഖകൾ പറയുന്നുണ്ട്. അത് അബ്രഹാം ലിങ്കന്റെ നിര്യാണത്തെത്തുടർന്ന് 1865 - 1866 കാലഘട്ടത്തിൽ ആണ് .
മലയാളം ,ഹിന്ദി , നേപ്പാളി , ചൈനീസ് , ഇംഗ്ലീഷ് , അറബി , ജർമൻ , ഫ്രഞ്ച് തുടങ്ങി 18 ഭാഷകൾ അറിയാമായിരുന്നു ബാബക്ക് . ചൈന , അഫ്ഗാനിസ്ഥാൻ , ഇറാൻ , ജർമ്മനി , റഷ്യ , സൗദി അറേബ്യാ ,സൗത്ത് അമേരിക്ക എന്നിങ്ങനെ ലോകത്തിലെ പല ഭാഗങ്ങളിൽ സഞ്ചരിച്ചു ശ്രീരാമകൃഷണ പരമഹംസ ,ബർണാഡ്ഷ , ടോൾസ്റ്റോയി , ഐൻസ്റ്റീൻ , വിക്ടോറിയ രാജ്ഞി , തിയോഡോർ റൂസ്‌വെൽറ്റ് തുടങ്ങിയ പല പ്രഗത്ഭരുമായും കൂടിക്കാഴ്ച നടത്തിയ ഇദ്ദേഹത്തെ നമ്മൾ എന്ത് കൊണ്ട് മറന്നു പോയി എന്ന് മനസിലാകുന്നില്ല . എയ്ൻസ്റ്റീനുമായി ഒരിക്കൽ വാത പ്രതിവാതത്തിൽ ഏർപ്പെട്ടു എന്നും ബാബയുടെ അറിവിന്റെ മുന്നിൽ അദ്ദേഹം തോൽവി സമ്മതിച്ചു എന്നും ചരിത്ര രേഖകൾ പറയപ്പെടുന്നു .
ഇന്ന് വരെ നമ്മളാരും ഇദ്ദേഹത്തെ പറ്റി വായിക്കുകയോ അറിയുകയോ ഉണ്ടായിട്ടില്ല നമ്മുടെ ഗ്രന്ഥകർത്താവു ശ്രീ. ശങ്കരനാരായണൻ ശംഭു വിന്റെ ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഞാൻ ബാബയെ പറ്റി അറിയുന്നതും അതിലൂടെ കൂടുതൽ അറിയാൻ ശ്രമിച്ചതും .
ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിൽ നിന്ന് ശിവപുരി ബാബയുടെ അധ്യായത്തിലെ കുറച്ചു വരികൾ താഴെ കുറിക്കുന്നു .
ശിവപുരി ബാബ എന്ന സന്യാസിയെക്കുറിച്ച് അദ്ദേഹം ജനിച്ചുവളർന്ന മലയാളക്കരയിലുള്ളവർ പൊതുവെ അജ്ഞരാണ് എന്നു വേണം പറയാൻ .കുന്നംകുളത്തിനടുത്ത് ഒരുവന്നൂർ പാഴൂരിലെ ജയന്തൻ എന്ന പേരിൽ പൂർവ്വാശ്രമം ഉള്ള ഇദ്ദേഹത്തെ മലയാളികൾ അറിയുന്നതിനേക്കാൾ മറുനാട്ടുകാരാണ്അറിയുക.
1826 സെപ്തമ്പർ 10ന് ആണ് ജനിച്ചത്. മുത്തശ്ശൻ ആയിരുന്നു അദ്ദേഹ ത്തിന്റെ മാതൃകാപുരുഷൻ .മുത്തശ്ശൻ സന്യാസാശ്രമത്തിൽ പ്രവേശിച്ച് നർമ്മദാ തീരത്തുള്ള അമരാന്തകം വനത്തി ലേക്ക് പോയി. ഏതാനും വർഷങ്ങൾക്കു ശേഷം തന്റെ16-)0 വയസ്സിൽ ജയന്തനും അദ്ദേഹത്തെ തേടി അമരാന്തകത്തിൽ എത്തി .
മുത്തശ്ശന്റെ നിർദ്ദേശ പ്രകാരം തപസ്സനുഷ്ഠിച്ചു. ഏതാനും കൊല്ലത്തിനു ശേഷം പലയിടത്തും പരിവ്രാജകനായി ചുറ്റി സഞ്ചരിച്ച ശേഷം മുത്തശ്ശന്റെ മരണസമയത്ത് അമരാന്തകത്തിൽ എത്തി അദ്ദേഹത്തിന്റെ സമാധിഇരുത്തൽ മുതലായവ നടത്തി.
തുടർന്ന് അദ്ദേഹത്തിന് ഈശ്വര സാക്ഷാത്കാരം ലഭിക്കുകയും ചെയ്തു വത്രെ. ശൃംഗേരിമഠത്തിൽ നിന്നും ഗോവിന്ദാനന്ദ ഭാരതി എന്നപേരിൽ സംന്യാസദീക്ഷ എടുക്കുകയും അമരാന്തകത്തിൽ തന്നെ തുടർന്ന് താമസിക്കുകയും ചെയ്തു.
അതിനു ശേഷം പര്യടനം തുടർന്നു. കൽക്കട്ടയിൽ വച്ച് ശ്രീരാമകൃഷണ പരമഹംസരെ സന്ദർശിച്ചു.തുടർന്ന് ഖൈബർ ചുരം വഴി അഫ്ഗാനിസ്ഥാനിലും പിന്നീട് തുർക്കിയിലെ ഇസ്താംബൂളിലും എത്തിയത്രെ. അവിടെ സർവ്വകലാശാലയിൽ ഭാഷ സംസ്ക്കാരം ഇവയുടെ പഠനം നടത്തി. മെക്കയിൽ സന്ദർശനം നടത്തിയ ഇദ്ദേ ഹത്തിന്റെ പ്രഭാവം മനസ്സിലാക്കിയ രാജാവ് ഹറം സന്ദർശിക്കാനുള്ള അനുമതി നൽകിയതായി പറയുന്നു.
ജർമ്മനിയിൽ പോയി അവിടത്തെ ഭാഷയും പഠിച്ചു. പിന്നീട് ബ്രിട്ടനിൽ എത്തുകയും നാലു വർഷം അവിടെ താമസിക്കുകയും ഉണ്ടായി. ഇക്കാലത്ത് 18 പ്രാവശ്യം വിക്ടോറിയ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്രെ.
അദ്ദേഹം എഴുത്തുകാരനായ ബർണാഡ്ഷയുമായും ,ശാസ്ത്രജ്ഞന്മാരായ ഐൻസ്റ്റീൻ ,മാക്രോണി എന്നിവരുമായും ബന്ധപ്പെട്ടു. അദ്ദേഹം തുടർന്ന് റഷ്യ യിലെത്തി ലിയോ ടോൾസ്റ്റോയിയോടൊ പ്പം 2 മാസം താമസിച്ചതായി പറയുന്നു.
അബ്രഹാം ലിങ്കന്റെ നിര്യാണത്തെത്തുടർന്ന് അമേരിക്കയിലെത്തുകയും അവിടെ നിന്ന് തെക്കെ അമേരിക്കയിലെ പുരാതന സംസ്ക്കാരകേന്ദ്രങ്ങൾ കണ്ട് സാൻറിയാ ഗോവിൽ നിന്നും കപ്പൽ കയറി ചൈന വഴി ഇന്ത്യയിൽ തിരി ച്ചെത്തുകയും ഉണ്ടായി.
കൈലാസ മാനസരോവർ തീർത്ഥാടനം നടത്തിയ ശേഷം 35 വർഷങ്ങൾ ഹിമാലയത്തിൽ താമസിച്ചു. തുടർന്ന് നേപ്പാളിലെത്തിയ അദ്ദേഹത്തിന് റസിഡന്റ് വിൽക്കിൻസൺ പ്രഭു ശിവപുരിയിൽ സ്ഥലം കൊടുത്ത് അവിടെ താമസമാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
37 വർഷം അദ്ദേഹം ശിവപുരിയിൽ താമസിച്ചു .അവിടത്തുകാരും മറ്റുള്ള വരും അദ്ദേഹത്തെ ശിവപുരി ബാബ എന്ന് വിളിച്ചു വന്നു. 1956 ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണൻ തന്റെ നേപ്പാൾ സന്ദർശന സമയത്ത് അവിടെ എത്തിയ ഉടൻതന്നെ ശിവപുരി ബാബയെ കാണാൻ പോകുകയുണ്ടായി.
അന്ന് ബാബക്ക് 130 വയസ്സ് പ്രായ മാണ്. ജോൺ ജെ ബെന്നറ്റ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ "ലോങ്ങ് പിൽഗ്രിമേജ് " എന്ന പുസ്തകത്തിന്റെ ആമു ഖത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ശിഷ്യന്മാർ ഇല്ല .
ഗുരു എന്ന സ്ഥാനം വഹിച്ച്ശിഷ്യ ന്മാരെ പഠിപ്പിക്കലല്ല മറ്റു പല മഹത്താ യ പാഠങ്ങളും ലോക ഭരണാധികാരികൾക്കും സാമാന്യജനത്തിനും നൽകയാ യിരുന്നു ശിവപുരി ബാബയുടെ ജന്മോദ്ദേശം.
1963 ജനുവരി 28ന് അദ്ദേഹം സമാധി യായി. ഇവിടെ ഇക്കാര്യങ്ങൾ പറയാൻ കാരണം ഇത്രയും മഹാനായ ഒരു മലയാളി 137 വർഷം ജീവിച്ചിരുന്നു എന്ന നിങ്ങളെ അറിയിക്കണം എന്നു തോന്നിയ തുകൊണ്ടു മാത്രമാണ് .
മഹാത്മാക്കളുടെ ജന്മോദ്ദേശം തന്നെശിഷ്ടജനങ്ങളുടെ ജീവിതത്തിന്ന് മാർഗ്ഗനിർദ്ദേശം നൽകുക എന്നാണല്ലോ. തന്റെ 136കൊല്ലക്കാലത്തെ ഭൂമിയിലെ വാസം അത്തരത്തിൽ വിനിയോഗിച്ച് വഴി കാണിച്ച മഹാനായ ശിവപുരി ബാബക്ക്പാദ നമസ്കാരം.
ഇതുപോലെ ധാരാളം അനുഭവങ്ങളും ആരും പറയാത്ത കുറെ സത്യങ്ങളും അടങ്ങിയതാണ് ശ്രീ. ശങ്കരനാരായണൻ ശംഭു വിന്റെ ഇതിനുമപ്പുറം എന്ന ഗ്രന്ഥം . ഇതു വെറുമൊരു യാത്ര വിവരണം മാത്രമായി കാണരുത് . ഇതു പല പല സത്യങ്ങളും പുറത്തു കൊണ്ട് വരുന്ന ഒരു അമൂല്യ ഗ്രന്ഥം ആണ്
ശിവപുരി ബാബയുമായി നടത്തിയ അഭിമുഖത്തിന്റെ ശബ്ദരേഖയാണ് ചുവടെ കൊടുത്തിരിക്കുന്നത്
തുടരും ....
ഒന്നാം ഭാഗം ലിങ്ക് https://visumexpresso.com/literature/malayalam/2022/03/08/book-review-of-sankaranarayanan-sambhu-s-ithinumappuram
മൂന്നാം ഭാഗം ലിങ്ക് https://visumexpresso.com/literature/book-review/2022/05/03/book-review-of-sankaranarayanan-sambhu-s-ithinumappuram-part-3-tibetan-buddhist-yogi-milarepa
പുസ്തകം വാങ്ങിക്കാൻ താഴെ കാണുന്ന വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാം
Sankaranarayanan Sambhu.
Deepthi Nivas,
H .No. 373/3,
Agraharam
Kuzhalmannam ( PO )
Palakkad (Dt)
PIN. 678 702
Mob: 9495201334

Ithinumappuram Book , Sankaranarayanan SambhuPhoto Credit : From Book
Part 1 കൈലാസ ഗിരിശൃങ്ഗങ്ങളിലേക്കു Click Hear

Shivapuri Babas birth place and memorialPhoto Credit : oshonews.com

Shivapuri Baba and Queen VictoriaPhoto Credit : oshonews.com

Long Pilgrimage about Shivapuri Baba By Jhon G BennettPhoto Credit : http://www.shivapuri-baba.com/

Long Pilgrimage about Shivapuri Baba By Jhon G BennettPhoto Credit : http://www.shivapuri-baba.com/

Long Pilgrimage about Shivapuri Baba By Jhon G BennettPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri BabaPhoto Credit : http://www.shivapuri-baba.com/

Shivapuri National ParkPhoto Credit : oshonews.com

Shivapuri BabaPhoto Credit : shivapuri-baba.com/

Shivapuri BabaPhoto Credit : shivapuri-baba.com/
Book review of Sankaranarayanan Sambhu's Ithinumappuram part 2
Visum Expresso ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ ക്ലിക് ചെയ്യു
കടപ്പാട്
https://www.encyclopedia.com/science/encyclopedias-almanacs-transcripts-and-maps/shivapuri-baba-sri-govinananda-bharati-1826-1963
https://www.youtube.com/watch?v=akYLSAWiBfE
https://www.oshonews.com/2021/04/25/shivapuri-baba-and-thomas-the-apostle/
http://www.shivapuri-baba.com/
https://www.amazon.in/Long-Pilgrimage-Life-Teaching-Shivapuri/dp/1530624312
https://www.richardrosenyoga.com/the-long-pilgrimage.html
https://medium.com/@swamiarun/remembering-shivapuri-baba-a-great-enlightened-mystic-who-also-taught-meditation-yoga-to-queen-be12ee218d98
ശ്രീ. ശങ്കരനാരായണൻ ശംഭുവിന്റെ ഇതിനുമപ്പുറം എന്ന ഗ്രന്ഥത്തിൽ മിലരേപ ; കൈലാസ പർവ്വതത്തിനു മുകളിൽ കയറിയ ഏക വ്യക്തി
Updated:
May 03, 2022 , 02:25 PM
COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Literature
കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം
Saturday, 03 May, 2025
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2026 VISUM Expresso LLP, All Right reserved.


22.2°C,
Overcast,
68%
LEAVE A REPLY