visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Ithinumappuram Book  ,  Sankaranarayanan Sambhu
Ithinumappuram Book , Sankaranarayanan SambhuPhoto Credit : Siju Kuriyedam Sreekumar

കൈലാസ ഗിരിശൃങ്ഗങ്ങളിലേക്കു

By - Siju Kuriyedam Sreekumar -- Tuesday, March 08, 2022 , 09:21 AM

കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ ഒരു ബുക്കിന്റെ വായനയിൽ ആയിരുന്നു . വായിച്ചു കഴിഞ്ഞപ്പോൾ അതെ പറ്റി എഴുതേണ്ടത് ആവശ്യമായി തോന്നി . അതിനാൽ ആ ബുക്കിനെ പറ്റി മൂന്നു ഭാഗങ്ങളിലായി ഒരു അവലോകനം ഇവിടെ എഴുതുന്നു . സമയ കുറവ് കാരണം കുറച്ചു ദിവസം എടുത്താണ് വായിച്ചതു . പക്ഷെ ഓരോ ദിവസവും നിർത്തുമ്പോൾ അടുത്തദിവസം വരെ കാത്തിരിക്കണോ അതോ ഇന്ന് തന്നെ വായിച്ചു തീർത്താലോ എന്ന ചിന്ത എപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു അത്രയ്ക്ക് അനുഭവവൈവിധ്യമാർന്നതാണീ  ഈ ബുക്ക് . 

മനുഷ്യ രാശി ഉണ്ടായ കാലം മുതൽ മനുഷ്യൻ യാത്ര ചെയ്യാൻ തുടങ്ങിയതാണ് . യാത്ര ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാവില്ല . ഓരോ യാത്രയും ഓരോ പുതിയ അറിവുകളാണ് നമുക്ക് തരുന്നത് .  ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും ശ്രീ. ശങ്കരനാരായണൻ ശംഭു നടത്തിയ യാത്രകൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പലപ്പോഴായി  പ്രസിദ്ധികരിച്ചിരുന്നു അതിൽ നിന്ന് തിരഞ്ഞെടുത്തതും പ്രധാനപെട്ടതുമായ കുറച്ചു യാത്രകളെ പറ്റിയാണ്  ശ്രീ. ശങ്കരനാരായണൻ ശംഭുവിന്റെ "ഇതിനുമപ്പുറം" എന്ന പുസ്തകം . ഇതു നമ്മെ യാത്രയുടെ മാസ്മരിക ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു . വെറും ഒരു യാത്ര വിവരണം എന്ന രീതിയിൽ അല്ല എഴുതിയിരിക്കുന്നത് മറിച്ചു ഓരോ  വായനക്കാരനെയും യാത്രയിൽ  കൂടെ കൂട്ടുകയാണ്  ചെയുന്നത് . 

    ഹിന്ദു, ജൈന, ബുദ്ധ,ബോൺമതക്കാർ  അവരുടെ പുണ്യസ്ഥലമായി കരുതി ആരാധിക്കുന്ന കൈലാസം.ഹിന്ദുക്കൾ ശിവന്റെ ആസ്ഥാനമായി കരുതുന്നു എങ്കിൽ ജൈനർ അവരുടെ ആദ്യതീർത്ഥങ്കരനായ ആദിനാഥന്റെ നിർവ്വാണ സ്ഥലമായി കാണുന്നു. ബുദ്ധമതക്കാരാകട്ടെ പദ്മസംഭവന്റെ സ്ഥാന മായും.ബോൺ മതക്കാർ അവരുടെ മത സ്ഥാപകനായ നാരോ ബോൺ ചുങ്ങിന്റെ ഭൂമിയിലേക്കുള്ള പ്രവേശനം കൈലാസത്തിൽക്കൂടിയായിരുന്നു എന്നും ഇവിടം ഭൂമിയുടെ മദ്ധ്യമാണ് എന്നും വി ശ്വസിക്കുന്നു.

    ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ നിരന്തരമായി ആഗ്രഹിക്കുന്ന ഒന്നാണ് ദൈവസാമീപ്യം.ഹിന്ദുക്കൾ ത്രിമൂർത്തി  സങ്കൽപ്പത്തിലെ ബ്രഹ്മ,വിഷ്ണു,മഹേശ്വരൻമാരെ ആരാധിക്കുന്നവർ ആണല്ലോ സൃഷ്ടി,സ്ഥിതി,സംഹാര മൂർത്തി  എന്ന നിലയിലും ഇവർ അറിയപ്പെടുന്നു. സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവ്‌ സത്യലോകത്തിൽ വസിക്കുന്നതായി പറയപ്പെടുന്നു. സ്ഥിതിയുടെ ദേവനായ വിഷ്ണു പാൽക്കടലിൽ ആണെന്നും വിശ്വാസം.വൈകുണ്ഠം എന്നാണ് അവിടം അറിയപ്പെടുന്നത്. ഈ രണ്ടിടത്തും ദേഹത്തോടു കൂടിയുള്ള പ്രവേശനം സാധാരണ മനുഷ്യന് സാധ്യമല്ല.

    ശിവന്റെ വാസസ്ഥാനമായി കണക്കാക്കപ്പെടുന്നത് കൈലാസമാണ്. അവിടെ മനുഷ്യന് ജീവനോടെ പോകാനാകുന്നു എന്നതാണ് മനുഷ്യനെ കൈലാസവുമായി അടുപ്പിക്കുന്നത്. ഹിമാലയ പർവ്വത നിരകളുടെ ഭാഗമാണെങ്കിലും അവയിൽ നിന്നും ഒട്ടു ദൂരെ മാറി സ്ഥിതി ചെയ്യുന്ന കൈലാസത്തിലേക്ക് പ്രാചീന കാലം മുതൽ യാത്ര നടത്തുന്ന പതിവ് രൂപപ്പെട്ടിരുന്നു.നിരവധി പുസ്തകങ്ങൾ കൈലാസ ത്തെക്കുറിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. ചില പുസ്തകങ്ങളിൽ ഭക്തി,ആത്മീയത എന്നിവ കൂടുതലും ഭൗതിക കാര്യങ്ങൾ കുറവും ഉള്ളപ്പോൾ മറ്റു ചിലതിൽ ഭൗതികമായ കാര്യങ്ങളും യാത്രയും ഉൾക്കൊള്ളുന്നു . പക്ഷെ കൈലാസം എന്ന ആ ശബ്ദം അല്ലെങ്കിൽ അക്ഷരങ്ങൾ വ്യക്തികളുടെ ജിജ്ഞാസ ഉണർത്തുന്ന ഒന്നായി എക്കാലത്തും അനുഭവപ്പെടുന്നു.

ആ ശ്രേണിയിലേക്ക് ഒരു പുതുമയാർന്ന ശൈലിയിൽ കടന്നു വന്ന പുസ്തകമാ ണ് ശ്രീ. ശങ്കരനാരായണൻ ശംഭുവിന്റെ ഇതിനുമപ്പുറം എന്ന രചന. ഒരു യാത്രാവിവരണം എന്നതിലുപരി ആ പ്രദേശത്തെ കൃത്യമായി മനസ്സിലാക്കാൻ വായനക്കാരനെ സഹായിച്ചു കൊണ്ട് വായന
ക്കാരനെ തന്റെ കൂടെ കൂട്ടിക്കൊണ്ടു പോയി ഓരോ കാഴ്ചകളും അവർക്കു നേരിൽ കാണിച്ചു കൊടുക്കുന്ന പോലെ അനുഭവമുണ്ടാക്കുന്ന പുസ്തകമാണ്ഇത്. ഒരു പക്ഷെ ഇത്ര ലളിതമായി ഹിമാലയ യാത്രയെ ആരും പകർത്തി കാണില്ല.

പ്രശസ്ത നാടക കർത്താവും അഭിനേതാവും സംവിധായകനും ആയ , ലളിതകലാ അക്കാദമി മെമ്പറായിരുന്ന ശ്രീ കാളിദാസ് പുതുമനയാണ് ഈ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത് .അദ്ദേഹം തന്റെ അകത്തളം -15 എന്ന തുടർപംക്തിയിൽ പറഞ്ഞ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു 

    ' ഇതിനുമപ്പുറം' എനിയ്ക്ക് ഹൃദ്യമായ പുസ്തകമായതെങ്ങനെ ? ആദ്യത്തെ ആകർഷണം ആ ശീർഷകത്തിന്റെ അ നന്യസൗന്ദര്യം തന്നെ. തീർത്ഥ ജലം പോ ലെ നേർമ്മയും തെളിമയും മുറ്റുന്ന ഭാഷ. വെളിച്ചം മാത്രമുള്ള വെയിലിൽ കമ്പിളി യുടപ്പുകൾക്കകത്തേയ്ക്ക് നീളുന്ന ത ണുപ്പിന്റെ അദൃശ്യമായ വിരലുകളുടെ ത ലോടലേറ്റ് മലമടക്കുകളിലെ ഒറ്റയടിപ്പാ തയിലൂടെ അടുത്ത കാൽവെപ്പിലേക്ക് കണ്ണും മനസ്സും പതിപ്പിച്ചുള്ള നടത്തം. നേർത്ത പാതയും അതിൽ ജാഗ്രതയോ ടെ പതിയുന്ന പാദങ്ങളും. മറ്റൊന്നും മന സ്സിലില്ല. താൻ പോലുമില്ല. ഒരു തുമ്മലി ന്റെ അപഭ്രംശം മതി താഴേയ്ക്ക് വീഴാൻ. അഗാധതയുടെ അനേകം അടരുകൾ ക്കു താഴെ ആഴം കറുപ്പിച്ച പുഴ ഇരമ്പി പ്പായുകയാണ്. വലം കണ്ണിൽ സുരസിദ്ധ സ്ഥാനം പൂകിയ കൈലാസ ശീർഷം. ഇടംകണ്ണിൽ പാതാളത്താഴ്ചയിൽ ഹിം സാത്മകയായ നദി ! ഇരുവശവും പുണ്യ പാപങ്ങൾ., സ്വർഗ്ഗ നരകങ്ങൾ. ഈ ദ്വന്ദ വൈരുധ്യങ്ങൾക്കിടയിലൂടെ, കർമ്മ ബ ന്ധങ്ങളുടെ ആലശീലകളേതുമില്ലാതെ, നിരാമയനായുള്ള യാത്ര ! യഥാർത്ഥ തീ ർത്ഥയാത്ര ! 'ഞാൻ ' പോലുമില്ലാതെയു ള്ള എന്റെ യാത്ര !

    പാലക്കാടുനിന്നും പുറപ്പെട്ട് യാത്ര ഡൽഹി, നേപ്പാൾ, തിബത്തിലേക്കു പ്രവേശിക്കുന്ന കൊടാരി സൗഹൃദപ്പാലം, ന്യാലം. തണുപ്പിന്റെ സൂചിമുനകൾ ഇവിടെ നിന്നങ്ങോട്ട് നിങ്ങൾക്കും യാത്രാവഴിയിലെ അനുഭവമാകും. മാനസരസ്സിലെ അരയന്നങ്ങളെ നിങ്ങളറിയാതെ തേടിയേക്കാം. മാന്ധാതാ പർവ്വതത്തിലെ പച്ച പുതച്ച ശിഖരങ്ങളിൽ മഞ്ഞിന്റെ തൊപ്പികൾ ചാർത്തിച്ച പ്രകൃതിയുടെ വിലാസം കണ്ടു കൊണ്ട് തടാകത്തെ ചുറ്റി വരുമ്പോ ൾ നിങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണെന്ന് അനുഭവപ്പെടാം.

    വഴിയിലൊരിടത്തു വെച്ച് അതുവരെവന്ന വഴിത്താരയിൽ നിന്നു മാറി ഒരൽപ്പം ഇടതു വശത്തേക്കു തിരിഞ്ഞ് അടുത്തുള്ള കയറ്റം കയറുമ്പോൾ സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാത്ത പോലെമറ്റൊരു കൂറ്റൻ തടാകം. വിഷലിപ്തമായരാക്ഷസ് താൽ എന്ന ഉപ്പുവെള്ള തടാകമാണ് അത്. രാവണൻ കൈലാസോദ്ധാരണം കഴിഞ്ഞ് സ്വന്തം ദേഹത്തിലെ വിയർപ്പു കഴുകിയ തടാകം അതോടെ ജീവികൾ ഉപേക്ഷിച്ചു. രാക്ഷസ് താലിനും മാനസസരസോളം ഇല്ലെങ്കിലും  വളരെ വലുപ്പമുണ്ട്.

     അവിടെ നിന്ന് പോയ വഴിയെ തിരിച്ചുവന്ന് വീണ്ടും മാനസസരസ്സിനെ പ്രദക്ഷിണം ചെയ്യുന്നത് തുടർന്ന് ചിയു ഗോമ്പക്കരി കിലെത്തി ക്യാമ്പ് രാത്രിയിൽ നിലാവിൽ മാനസസരസ്സ് കാണാൻഎന്തൊരഴകാണ്. വലുപ്പം കൂടിയ ചന്ദ്രബിംബം മാനത്തോ സരസ്സിലോ എന്ന്‌ തോന്നിപോകും . ഇടക്കൊരു കാറ്റുണ്ടാക്കിയ ഓളം വെള്ളത്തിലുള്ള ചന്ദ്ര പ്രതിബിംബ ത്തെ ഇളക്കി ഊഞ്ഞാലാട്ടുന്നു. മാനത്തെ ചന്ദ്രനാകട്ടെ അക്ഷോഭ്യനായി ഇള ക്കമില്ലാതിരിക്കുന്നു.

  മാനസസരസ്സിലെ പുണ്യ സ്നാനവും  തടാകതീരത്തെ ഹോമവും കഴിഞ്ഞു   കയ്യിൽ കൂവള മാലയുമായി  കൈലാസവഴി ഇനിയും താണ്ടേണ്ടതുണ്ട് .നമ്മുടെ ചുമടുമേറ്റി യാക്കുകൾ മുമ്പേ നടക്കുന്നു. ആരോ ഭസ്മം തൂവും പോലെ മഞ്ഞു വീഴുന്നുണ്ട്. അടുത്ത താവളം ഭാരതീയ ദർശനത്തിന്റെ ഏത് ഓലയാണാവോ നമ്മുടെ അകക്കണ്ണിലേയ്ക്ക് തുറക്കാൻ ഒരുക്കിവെച്ചിരിയ്ക്കുന്നത് ! 

തുടരും .... 

രണ്ടാം ഭാഗം ലിങ്ക്   https://visumexpresso.com/literature/book-review/2022/04/01/book-review-of-sankaranarayanan-sambhu-s-ithinumappuram-part-2-shivapuri-baba
മൂന്നാം ഭാഗം ലിങ്ക്   https://visumexpresso.com/literature/book-review/2022/05/03/book-review-of-sankaranarayanan-sambhu-s-ithinumappuram-part-3-tibetan-buddhist-yogi-milarepa
                
പുസ്തകം വാങ്ങിക്കാൻ താഴെ കാണുന്ന വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാം 
Sankaranarayanan Sambhu.
Deepthi Nivas, 
H .No. 373/3,
Agraharam
Kuzhalmannam (PO)
Palakkad (Dt)
PIN. 678 702
Mob: 9495201334

 Book review of Sankaranarayanan Sambhu's Ithinumappuram

Ithinumappuram Front Cover
Ithinumappuram Front CoverPhoto Credit : Siju Kuriyedam Sreekumar

Ithinumappuram Back Cover
Ithinumappuram Back CoverPhoto Credit : Siju Kuriyedam Sreekumar

Ithinumappuram
IthinumappuramPhoto Credit : Siju Kuriyedam Sreekumar

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 



LEAVE A REPLY

Security code:

COMMENTS

Be the first to comment