visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Malayalam

Home / Literature/ Malayalam
Hareesh R Namboothiri
Hareesh R NamboothiriPhoto Credit : Siju Kuriyedam Sreekumar

കുഞ്ഞുങ്ങളുടെ കഥമാഷിന്റെ "ആകാശത്തിന് അതിരുകളില്ല "

By - Siju Kuriyedam Sreekumar -- Friday, December 03, 2021 , 02:43 PM


കൂത്താട്ടുകുളം / കഴിഞ്ഞ ഇരുപത് മാസക്കാലമായി നവമാധ്യമങ്ങളിലൂടെ കുട്ടികൾക്കായി കഥപറയുന്ന ഹരീഷ് ആർ നമ്പൂതിരിപ്പാട്, പ്രത്യേക പരിഗണന അർഹിക്കുന്ന  കുട്ടികൾക്കായുള്ള കഥകളുമായി വരുന്നു. കാട്ടിലെ വിദ്യാലയത്തിൽ നടക്കുന്ന കായികമേളയുമായി ബന്ധപ്പെട്ട സാങ്കൽപ്പിക കഥയാണ് ആകാശത്തിന് അതിരുകളില്ല. ഭിന്നശേഷി സൗഹൃദ വിദ്യാലയകഥയാണ് അമ്മിണി ടീച്ചറുടെ സ്നേഹ വിദ്യാലയം, ഇതുകൂടാതെ, പരുന്തു    രാമു ,നാണുവും കേളുവും , സൗഹൃദ ഒളിമ്പിക്സ്  മുതലായ കഥകളുമുണ്ട് ഭിന്നശേഷി വിഭാഗക്കാരെ സൂചിപ്പിക്കുന്ന . വാക്കുകൾക്ക് പോലും പ്രത്യേകം ശ്രദ്ധ വേണം ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും  കുട്ടികളെ വേദനിപ്പിക്കരുത് എന്നുള്ളതിനാൽ പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെ അഭിപ്രായനിർദ്ദേശങ്ങൾ കൂടി സ്വീകരിച്ചാണ് ഹരി മാഷ് ഈ കഥകൾ തയ്യാറാക്കിയിരിക്കുന്നത്. രാമമംഗലം ഹൈസ്കൂൾ അധ്യാപകനായ ഹരീഷ് നമ്പൂതിരിപ്പാട്, ലോക ഭിന്നശേഷി  ദിനമായ ഡിസംബർ മൂന്നാം തീയതി യോടനുബന്ധിച്ച് ,സ്കൂളിൽ ഭിന്ന ശേഷി വാരാചരണം നടത്താൻ . നിശ്ചയിച്ചിരിക്കുന്നു. ഹെഡ്മാസ്റ്റർ മണി പി  കൃഷ്ണൻ , സ്കൂൾ മാനേജർ കെ എസ് രാമചന്ദ്രൻ എന്നിവരുടെ  നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് . പ്രവർത്തന പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നു. തൃശ്ശൂർ നമ്പൂരി വിദ്യാലയത്തിലെ  ഭിന്ന ശേഷി വിദ്യാർത്ഥിയുടെ രക്ഷിതാവായ ഭാഗ്യലക്ഷ്മി.എന്ന വീട്ടമ്മ ഹരി മാഷുടെ കഥകളെ ആസ്പദമാക്കി കേന്ദ്ര സർക്കാരിന്റെ അനുമതിയോടുകൂടി പ്രത്യേക പദ്ധതി തയ്യാറാക്കിയിരിക്കുന്നു.

             പുതിയ സാഹചര്യത്തിൽ സ്കൂളുകൾ തുറന്നെങ്കിലും .വിദ്യാലയത്തിൽ വരാൻ കഴിയാതെ വീട്ടിലിരിക്കുന്ന  കുട്ടികളെ നേരിട്ട് പോയി കണ്ട് മധുരം നൽകി സന്തോഷിപ്പിക്കാനാണ്. അധ്യാപകരുടെ തീരുമാനം. മാത്രമല്ല ഇപ്പോഴും ഓൺലൈൻ ക്ലാസ്സ് വഴി പഠിക്കുന്ന അവർക്ക് കഥകളിലൂടെ  അറിവും ആനന്ദവും പകരാനും കഴിയും. ഭിന്നശേഷി സൗഹൃദ ദിനമായ ഡിസംബർ മൂന്നാം തീയതി, പരിമിതികളെ മറികടന്ന് വിജയം വരിച്ച , മിങ്കൻ കുരങ്ങന്റെ കഥയാണ് പറയുന്നത്.  കഥകളിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവും പകരാൻ ശ്രമിക്കുകയാണ് രാമമംഗലം ഹൈസ്കൂൾ അധ്യാപകനായ ഹരീഷ് ആർ നമ്പൂതിരിപ്പാട്.

           കഥ പറയാം കേൾക്കൂ എന്നപേരിൽ നൂറിലേറെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നേരിട്ടും മറ്റുള്ളവർ വഴി 200ലേറെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കഥകൾ എത്തുന്നു. സ്കൂളിൽ ആചരിക്കുന്ന ജനങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന ദിനാചരണ കവിതകൾ  പുസ്തകരൂപത്തിൽ ഉടൻ പ്രസിദ്ധീകരിക്കുന്നു , സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ, കഥകൾ തയ്യാറാക്കി സ്വന്തം ശബ്ദത്തിൽ ലോകത്തിൻറെ നാനാ ഭാഗത്തുമുള്ള മലയാളികളിൽ എത്തിക്കുകയാണ്.ഹരീഷ് ആർ നമ്പൂതിരിപ്പാട്. വാട്ട്സ്ആപ്പ് കൂട്ടായ്മകളിലും,ഗൂഗിൾ മീറ്റുകളിലും,കഥകളുമായി സജീവമായിരിക്കുന്ന നമ്പൂതിരിപ്പാട്, അറുന്നൂറിലേറെ ദിവസങ്ങളായി,കഥകളും കവിതകളും മാറിമാറി അയക്കുന്നു. മുന്നൂറ്റിയറുപത്തഞ്ചു കഥകൾ പൂർത്തിയാക്കിയപ്പോൾ , തുടർച്ചയായി ഏറ്റവുമധികം ബാലസാഹിത്യ രചന   നടത്തിയ എഴുത്തുകാരൻ എന്ന നിലയിൽ ബാല സാഹിത്യ അക്കാദമിയുടെ പ്രഥമ ബാലകഥാശ്രീ പുരസ്കാരം സാഹിത്യ അക്കാദമിയിൽ വച്ച്  പ്രശസ്ത എഴുത്തുകാരൻ വൈശാഖൻ സമ്മാനിച്ചു. മലയാള ഭാഷയുടെ അഭിമാനം ഉയർത്തിയതിന് .ഭാഷാഭിമാനപുരസ്കാരവും , ചിന്താശേഷിയുണർത്തുന്ന കഥകൾ രചിച്ചതിന്
ചിന്താമണി പുരസ്കാരവും ലഭിക്കുകയുണ്ടായി. 



LEAVE A REPLY

Security code:

COMMENTS

Be the first to comment