visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Hareesh R Namboothiri New book Ammuvinte kunjimalu
Hareesh R Namboothiri New book Ammuvinte kunjimaluPhoto Credit : Siju Kuriyedam Sreekumar

അമ്മുവിന്റെ കുഞ്ഞിമാളു പുസ്തകപ്രകാശനം ആട്ടിൻകൂടിന് സമീപം വ്യത്യസ്തരീതിയിൽ പ്രകാശനം

By - Siju Kuriyedam sreekumar -- Monday, December 06, 2021 , 09:47 AM

ആട്ടിൻകൂട്ടിൽ  .കോലഞ്ചേരി  :  അമ്മു എന്ന പെൺകുട്ടിയും കുഞ്ഞിമാളു എന്ന ആട്ടിൻകുട്ടിയും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെ , സ്നേഹത്തിന്റെ കഥ പറയുന്ന ബാലസാഹിത്യകൃതി തമ്മാനിമറ്റം പുളിന്താനത്ത് പുത്തൻപുരയിലെ ആട്ടിൻകൂടിന് സമീപം കുഞ്ഞാട്ടിൻ പറ്റത്തിനിടയിൽ  പ്രകാശനം ചെയ്തു . സ്കൂൾ വിദ്യാഭ്യാസ തിരക്കിനിടയിലും ആടുകളുടേയും പശുക്കളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന  രാമമംഗലം ഹൈസ്കൂൾ വിദ്യാർത്ഥി ഗണേഷ് ഡി മണിയുടെ ആട്ടിൻ കുഞ്ഞുങ്ങളെ സാക്ഷിയാക്കി പ്രശസ്ത ബാലസാഹിത്യകാരനും   അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ  നാല്പത്തിയഞ്ചാമത്തെ കൃതി  അമ്മുവിന്റെ കുഞ്ഞിമാളുവാണ് വ്യത്യസ്തരീതിയിൽ പ്രകാശനം ചെയ്യപ്പെട്ടത് . അധ്യാപക ദമ്പതികളായ പികെ പി കർത്താ , ശാന്താദേവി  എന്നിവർ . ചേർന്ന് പ്രകാശനം ചെയ്യുന്ന പുസ്തകം കറുകപ്പിള്ളി  ജി യു പി സ്കൂൾ  ഹെഡ്മാസ്റ്റർ മധുസൂദനൻ  ഏറ്റുവാങ്ങുന്നു രാമമംഗലം ഹൈസ്കൂൾ ക്ഷീരക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ പങ്കെടുത്തു ,
2021 നവംബർ 5 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിലാണ് പുതിയ പുസ്തകം പ്രകാശനം ചെയ്തത്  ഹരീഷ് ആർ നമ്പൂതിരിപ്പാട്  രാമമംഗലം ഹൈസ്കൂൾ  അധ്യാപകൻ ആണ് . 

ആട്ടിൻകുഞ്ഞുങ്ങളെ സാക്ഷിയാക്കി കുഞ്ഞിമാളു പ്രകാശിതമായി. കോലഞ്ചേരി / തമ്മാനിമറ്റം പുളിന്താനത്തു പുത്തൻപുരയിലെ ആട്ടിൻകുഞ്ഞുങ്ങളെ  സാക്ഷിയാക്കി ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ നാൽപ്പത്തിയഞ്ചാമത്തെ പുസ്തകം അമ്മുവിന്റെ കുഞ്ഞിമാളു പ്രകാശനം ചെയ്തു.ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് വാഴയിലയിൽ പൊതിഞ്ഞു കെട്ടിയ പുസ്തകം
അധ്യാപക ദമ്പതികളായ പി കെ പ്രഭാകരൻ കർത്താ ,പി കെ ശാന്താദേവി എന്നിവർ ചേർന്ന്,  കറുകപ്പിള്ളി ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ,സി വി മധുസൂദനന് നൽകി പ്രകാശനം ചെയ്തു.
പൂതൃക്ക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു ജയൻ അധ്യക്ഷയായി , രാമമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,മണി പി കൃഷ്ണൻ ,അധ്യാപകരായ .അനൂപ് ജോൺ സിനി സി ഫിലിപ്പ്, എന്നിവർ സംസാരിച്ചു. ബാലസാഹിത്യ രചനകളിലൂടെ പ്രകൃതിയോടും മൃഗങ്ങളോടും സഹജീവികളോടുമുള്ള സ്നേഹം വളർത്താനാണ് താൻ ശ്രമിക്കുന്നതെന്ന് ഹരീഷ് ആർ നമ്പൂതിരിപ്പാട് അറിയിച്ചു.
ക്ഷീര  ക്ലബ്ബ് ഭാരവാഹികളായ വസുദേവ് പ്രസാദ്, ഗണേഷ് ഡി മണി    എന്നിവർ പങ്കെടുത്തു. ആന കുപ്പായം എന്ന പുസ്തകം ഗജവീരൻ ഗുരുവായൂർ പത്മനാഭനെ ക്കൊണ്ടും,തക്കാളി കല്യാണം എന്ന പുസ്തകം പച്ചക്കറി ചന്തയിലും  പ്രകാശനം ചെയ്തതിന്റെ തുടർച്ചയായി ആട്ടിൻ കുഞ്ഞിനോടുള്ള അമ്മുവിന്റെ സ്നേഹം വെളിപ്പെടുത്തുന്ന പുസ്തകം ആട്ടിൻ കൂടിന് സമീപത്താണ് പ്രകാശനം ചെയ്തത്

ചിത്രം /  ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച അമ്മുവിന്റെ കുഞ്ഞിമാളു അധ്യാപക ദമ്പതികളായ പി കെ പ്രഭാകരൻ കർത്ത ശാന്താദേവി എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു

Hareesh R Namboothiri New book Ammuvinte kunjimalu first copy releasing photos
Hareesh R Namboothiri New book Ammuvinte kunjimalu first copy releasing photosPhoto Credit : Siju Kuriyedam Sreekumar

Amuvinte kunjimalu  Hareesh R Namboothir new book released

LEAVE A REPLY

Security code:

COMMENTS

Be the first to comment