visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Harish R Naboothiripad
Harish R NaboothiripadPhoto Credit : Siju Kuriyedam Sreekumar

ഹരിസാർ കഥതുടരുന്നു പുതുവർഷവും കടന്ന് , നവമാധ്യമ കഥപറച്ചിൽ മൂന്നാം വർഷത്തിലേക്ക്

By - Visum Expresso -- Sunday, January 02, 2022 , 12:54 AM


കൂത്താട്ടുകുളം / കുട്ടികളുടെ കഥയമ്മാവനായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ നവമാധ്യമ കഥപറച്ചിൽ  മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.2020 ന്റെ ആദ്യപാദത്തിൽ ആരംഭിച്ച കഥാകഥനം , ഇരുപത്തിയൊന്നും കടന്ന് രണ്ടായിരത്തി ഇരുപത്തി രണ്ടിലേക്ക് .എത്തുമ്പോൾ പുതുവർഷത്തെ വരവേൽക്കാൻ , കാട്ടിലെ പുതുവത്സരാഘോഷം , 
വന സൗഹൃദ സേന ,പുതുവർഷ സമ്മാനം, എന്നീ   നന്മയുടെയും സ്നേഹത്തിന്റെയും കഥകളാണ് പറയുന്നത് ക്രിസ്തുമസ്സിനോടനുബന്ധിച്ച് , ക്രിസ്മസ് അപ്പൂപ്പൻ,
കാനന ക്രിസ്മസ് കരോൾ, കാട്ടിലെ ക്രിസ്തുമസ് മാമാങ്കം,കുഞ്ഞു നക്ഷത്രംഎന്നീ കഥകൾ എഴുതി  ശബ്ദം നൽകി അയച്ചു കഴിഞ്ഞു . വിശേഷ ദിവസങ്ങളുടെ പ്രാധാന്യമനുസരിച്ച്,അതുമായി ബന്ധപ്പെട്ട കഥകൾ തയ്യാറാക്കി വരുന്ന ഹരി സാർ  ക്രിസ്തുമസ്സിന്   ലോകനാഥൻ , സുന്ദര ഹേമന്തരാത്രി എന്നീ കവിതകളും  ഇമ്മിണി ഗായകരെ കൊണ്ട് പാടിച്ച്   ഗ്രൂപ്പുകളിൽ അയച്ചു . ഇതിൽ സുന്ദര ഹേമന്തരാത്രി എന്ന ഗാനം പ്രശസ്ത പിന്നണി ഗായകരായ ആർ രവിശങ്കർ രഞ്ജിനി സുധീരൻ എന്നിവർ  ആൽബരൂപത്തിൽ തയ്യാറാക്കിയത് ജനപ്രീതി നേടി മുന്നേറുന്നു. .

   കഴിഞ്ഞ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആരംഭിച്ച കഥപറച്ചിൽ 21 മാസവും പിന്നിട്ട് പുതു വർഷത്തിലേക്ക് കടക്കുകയാണ്. ക്രിസ്മസ് കഥകൾക്ക് ശേഷമാണ് പുതുവർഷ കഥകൾ നമ്പൂതിരിപ്പാട് ഒരുക്കിയത്. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർജനത്തിന്റെയും പുത്രനായ ഹരീഷ് ആർ നമ്പൂതിരിപ്പാട്  രാമമംഗലം ഹൈസ്കൂൾ അധ്യാപകനും , 45 കൃതികളുടെ രചയിതാവുമാണ്. കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങളിൽ  ഈ കാലഘട്ടത്തിനിടയിൽ നൂറോളം  കവിതകളും കഥകളും . പ്രസിദ്ധീകരിച്ചുവന്നു . മൂന്നുപതിറ്റാണ്ടായി കുരുന്നുകൾക്കായി   എഴുതുന്ന ഇദ്ദേഹത്തിന്റെ  ബാലകവിതകളാണ് കൂടുതലും പ്രസിദ്ധീകരിച്ചു വന്നത്.  കുട്ടികളിൽ ഭാഷാസ്നേഹവും കഥ കേൾക്കാനുള്ള താൽപര്യവും വർധിപ്പിച്ചതിന്റെപേരിൽ ഭാഷാഭിമാനപുരസ്കാരം നേടിയ നമ്പൂതിരിപ്പാടിന്,ബാല സാഹിത്യ അക്കാദമിയുടെ ബാലകഥാശ്രീ പുരസ്കാരം സമ്മാനിച്ചത് പ്രശസ്ത സാഹിത്യകാരൻ വൈശാഖനാണ് . ഗജവിലാപം എന്ന ആദ്യകഥ മൂന്നു പതിറ്റാണ്ടു മുമ്പ്  ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചതോടെ ആരംഭിച്ച സാഹിത്യ ജീവിതം ഇന്ന് നാനൂറോളം കഥകളും ആയിരത്തിലേറെ ബാല കവിതകളും പിന്നിട്ട്  മുന്നേറുന്നു. കുട്ടികൾക്കായി . കഥകളും കവിതകളും രചിക്കുന്ന .ഇദ്ദേഹം സ്വന്തമായി എഴുതി ശബ്ദം നൽകി വാട്സാപ്പ് വഴി അയയ്ക്കുന്ന കഥകൾ .. കാതോർത്തിരിക്കുന്ന നിരവധി മലയാളികൾ ലോകത്തിന്റെ  നാനാ ദിക്കിലുമുണ്ട് . ഭാര്യ സൗമ്യ മകൻ അഭിനവ് ,എന്നിവരുടെയും രാമമംഗലം ഹൈസ്കൂൾ   ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അധ്യാപകർ, മാധ്യമപ്രവർത്തകർ എന്നിവരുടെയും നിർലോഭമായ പിന്തുണയാണ് ഇടതടവില്ലാതെ കഥകൾ രചിച്ച വാട്സാപ്പ് വഴി അയക്കാൻ തനിക്ക് പ്രചോദനം നൽകുന്നതെന്നു ഹരീഷ് ആർ നമ്പൂതിരിപ്പാട് പറയുന്നു

  2022 ജനുവരി പകുതിയോടെ 400 കഥകൾ പൂർത്തിയാക്കിയാലും കഥ പറയാം കേൾക്കൂ പംക്തി അവസാനിപ്പിക്കരുതെന്ന് നിരവധി അമ്മമാരും ,കുരുന്നുകളും  മുത്തശ്ശന്മാരും മുത്തശ്ശിമാരും അഭ്യർത്ഥിച്ചത് പ്രകാരം റിപ്പബ്ലിക് ദിന കഥയും കവിതയും തയ്യാറാക്കുകയാണ് രാമമംഗലം ഹൈസ്കൂളിലെ അധ്യാപകൻ  . ദിനാചരണ കവിതകൾ എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിലെ വരികൾ കേരളത്തിലെ സ്കൂളുകളിൽ നിറയുകയാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ദിനാചരണങ്ങളോനോടനുബന്ധിച്ച് കഥകൾ തയ്യാറാക്കുക എന്ന അപൂർവനേട്ടം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

2020 മാർച്ച് 31 ന് ആരംഭിച്ച കഥ പറയാം കേൾക്കൂ , കഥ പറച്ചിലിൽ പുതിയൊരു റെക്കോർഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. കഥകൾ കേൾക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
ഹരീഷ് ആർ നമ്പൂതിരിപ്പാട്
7558837176

Harish sir story continues into the new year and new media storytelling into its third year



LEAVE A REPLY

Security code:

COMMENTS

Be the first to comment